Vatican

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

ഒരു നല്ല പുരോഹിതനും , സമര്‍പ്പിതയും , പ്രഥമമായി കര്‍ത്താവിന്‍റെ കൃപയാല്‍ രൂപീകരിക്കപ്പെട്ടവരാകണം

സ്വന്തം ലേഖകന്‍

വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ വീഡിയോ സന്ദേശം പ്രസിദ്ധീകരിച്ചു. ‘സമര്‍പ്പിതരായ സഹോദരീ, സഹോദരങ്ങളുടെയും, വൈദികവിദ്യാര്‍ത്ഥികളുടെയും രൂപീകരണം’, എന്നതാണ് മെയ് മാസത്തിലെ പ്രാര്‍ത്ഥനാനിയോഗത്തിന്‍റെ ശീര്‍ഷകം.

ഫ്രാന്‍സിസ് പാപ്പായുടെ സന്ദേശം ഇപ്രകാരമാണ്:

‘എല്ലാ ദൈവവിളിയും അസംസ്കൃതമായ ഒരു വജ്രമാണ്. അതിനെ സകല മേഖലകളിലും മിനുക്കിയെടുക്കുകയും, പരുവപ്പെടുത്തുകയും, ഉജ്ജ്വലമാക്കുകയും വേണം.

ഒരു നല്ല പുരോഹിതനും , സമര്‍പ്പിതയും , പ്രഥമമായി കര്‍ത്താവിന്‍റെ കൃപയാല്‍ രൂപീകരിക്കപ്പെട്ടവരാകണം

ഒരു പുരുഷനും സ്ത്രീയും ആയിരിക്കണം. തങ്ങളുടെ പരിമിതികളെക്കുറിച്ച് അവര്‍ ബോധമുള്ളവരും, പ്രാര്‍ത്ഥനയുടെ ജീവിതം നയിക്കാന്‍ തയ്യാറുള്ളവരും, സുവിശേഷത്തിന്‍റെ സാക്ഷ്യത്തോടുള്ള സമര്‍പ്പണവും ഉള്ള ആളുകളായിരിക്കണം.

അവരുടെ പരിശീലനം സമഗ്രമായിരിക്കണം. അടിസ്ഥാനമായ ഒന്ന്, അവരുടെ സെമിനാരി പരിശീലന കാലഘട്ടത്തിലും, സന്യാസിനി സമൂഹത്തിലെ ആചാരങ്ങള്‍ പിന്തുടര്‍ന്ന് പഠിക്കുന്ന കാലയളവിലും, സഹജരുടെ ജീവിതത്തോട് ചേര്‍ന്നുള്ള ഒരു പരിശീലനമായിരിക്കണം അവര്‍ നേടേണ്ടത്.

 

 

എന്നാല്‍ ഈ പരിശീലനം ഒരു കാലഘട്ടം കൊണ്ട് അവസാനിക്കുന്നതുമല്ല. മറിച്ച് അത് വര്‍ഷങ്ങളോളം, ജീവിതകാലം മുഴുവന്‍ തുടരുന്നു. വ്യക്തിയെ ബൗദ്ധികമായും, മാനുഷികമായും, വൈകാരികമായും, ആത്മീയമായും സമന്വയിപ്പിക്കുന്ന ഒന്നാണ് പരിശീലനം.

ബുദ്ധിമുട്ടേറിയതെങ്കിലും, സമൂഹത്തില്‍ ഉള്ള കൂട്ടായ്മാജീവിതവും, സമൂഹപരിശീലനവും നമ്മെ ശാക്തീകരിക്കുന്നു. ഒരുമിച്ചു വസിക്കുന്നതും, സമൂഹത്തില്‍ ജീവിക്കുന്നതും എന്നാല്‍ ഒരേ കാര്യവുമല്ല.

സുവിശേഷത്തിന്‍റെ വിശ്വസനീയരായ സാക്ഷികളാകാന്‍ മാനുഷികവും, അജപാലനപരവും, ആത്മീയവും, സാമൂഹികവുമായ പരിശീലനങ്ങളിലൂടെ തങ്ങള്‍ക്കു ലഭിച്ച ദൈവവിളിയില്‍ വളരുവാന്‍ അവര്‍ക്കുവേണ്ടി നമുക്ക് പ്രത്യേകം പ്രാര്‍ത്ഥിക്കാം.’ എന്നതാണ് വീഡിയോയിലൂടെ പറയുന്നത്. ഫ്രാന്‍സിസ് പാപ്പ

 

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker