India

ശ്രീലങ്കയിൽ സ്ഫോടനം നടന്ന ദേവാലയങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കുന്നു

ജൂൺ ഒൻപതിനാണ് പ്രധാനമന്ത്രിയുടെ ശ്രീലങ്കൻ പര്യടനം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ശ്രീലങ്കയിൽ സ്ഫോടനം നടന്ന ദേവാലയങ്ങൾ സന്ദർശിക്കുവാൻ ആഗ്രഹം പ്രകടിപ്പിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ ഗവർന്മെന്റിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ വന്ന ശ്രീലങ്കൻ പ്രസിഡന്റ്‌ മൈത്രിപാല സിരിസേനയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശ്രീലങ്കൻ പര്യടനത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈസ്റ്റർ ദിനത്തിൽ സ്ഫോടനം നടന്ന സെന്റ് ആന്റണീസ് ദേവാലയം സന്ദർശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രിയുടെ ശ്രീലങ്കൻ പര്യടനം ജൂൺ ഒൻപതിനാണ് തീരുമാനിച്ചിരിക്കുന്നത്. മാലിദ്വീപ് സന്ദർശനത്തിന് ശേഷമാണ് പ്രധാനമന്ത്രിയുടെ ശ്രീലങ്കൻ പര്യടനം. ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം ഏറെ പ്രത്യേകിച്ച് അയൽരാജ്യമെന്ന നിലയിൽ പ്രധാനപെട്ടതാണെന്നും, രാജ്യം അതിനായി കാത്തിരിക്കുകയാണെന്നും ശ്രീലങ്കൻ പ്രസിഡന്റ്‌ പറഞ്ഞു.

ശ്രീലങ്കൻ സന്ദർശനത്തിനുള്ള ക്ഷണത്തിന് ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം പ്രസിഡന്റ്‌ മൈത്രിപാലയ്ക്ക് നന്ദി അറിയിച്ചു. ശ്രീലങ്കയുടെ വളർച്ചയ്ക്ക് ആവശ്യമായ എല്ലാ സഹായവും ഇന്ത്യൻ ഭരണകൂടം നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

ശ്രീലങ്കയിലെ സ്ഫോടനപരമ്പരയെക്കുറിച്ചുള്ള അന്വേഷണത്തിന് ഇന്ത്യയുടെ ‘നാഷ്ണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി’ നിർണ്ണായകമായ സഹായം നൽകിവരുന്നുണ്ട്.

ശ്രീലങ്കയിൽ സ്ഫോടനം നടന്ന സ്ഥലങ്ങൾ സന്ദർശിക്കുന്ന ആദ്യ വിദേശരാഷ്ട്ര തലവനാണ് ഇന്ത്യൻ പ്രധാനമന്ത്രി.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker