India

ആദിവാസി ഗോത്ര വിഭാഗത്തില്‍ നിന്നുളള ആദ്യ കര്‍ദിനാള്‍ കാലം ചെയ്തു

കര്‍ദിനാള്‍ ടെലിസ്ഫോര്‍ ടോപ്പോ കാലം ചെയ്യ്തു

 

സ്വന്തം ലേഖകന്‍

ജാര്‍ഖണ്ഡ് : റാഞ്ചി അതിരൂപതയുടെ മുന്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ടെലിസ്ഫോര്‍ ടോപ്പോ കാലം ചെയ്യ്തു. ഇന്ന് ഉച്ചകഴിഞ്ഞ് 3.45 ന് റാഞ്ചിയിലെ മന്ദറിലുള്ള കോണ്‍സ്റ്റന്‍റ് ലിവന്‍സ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി ഇതേ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ദുംക ബിഷപ്പാമയും റാഞ്ചി ആര്‍ച്ച് ബിഷപ്പായും സേവനം ചെയ്യ്തിട്ടുണ്ട്. രണ്ട് തവണ സിസിബിഐയുടെ പ്രസിഡന്‍റായും രണ്ട് തവണ സി.ബി.സി.ഐ.യുടെ പ്രസിഡന്‍റായും സേവനം ചെയ്യ്തു.

1939 ഒക്ടോബര്‍ 15 ന്, ഗുംല ജില്ലയില്‍ റാഞ്ചി അതിരൂപതയുടെ ഭാഗമായിരുന്നു ചെയിന്‍പൂര്‍ ജാര്‍ഗാവിലാണ് കര്‍ദിനാള്‍ ജനിച്ചത്.

ബെല്‍ജിയന്‍ മിഷണറിമാരുടെ ജീവിതശൈലിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കര്‍ദിനാള്‍ സെന്‍റ് ആല്‍ബര്‍ട്ട്സ് സെമിനാരിയില്‍ വൈദികപഠനത്തിനായി പ്രവേശിക്കുന്നത്. റാഞ്ചിയിലെ സെന്‍റ് സേവ്യേഴ്സ് കോളേജില്‍ നിന്ന് ബിരുദം നേടി. റാഞ്ചി സര്‍വകലാശാലയില്‍ നിന്ന് ചരിത്രത്തില്‍ എം.എയും റാഞ്ചിയിലെ സെന്‍റ് ആല്‍ബര്‍ട്ട്സ് കോളേജില്‍ തത്ത്വശാസ്ത്രപഠനവും നടത്തി. ദൈവശാസ്ത്ര പഠനം റോമിലെ പൊന്തിഫിക്കല്‍ അര്‍ബന്‍ യൂണിവേഴ്സിറ്റിയില്‍ നിര്‍വ്വഹിച്ചു.

1969 മേയ് 8-ന് സ്വിറ്റ്സര്‍ലന്‍ഡിലെ ബാസലില്‍ ബിഷപ്പ് ഫ്രാന്‍സിസ്കസില്‍ നിന്ന് വൈദികനായി അഭിഷിക്തനായി.

വിശുദ്ധ ജോണ്‍ പോള്‍ 2-ാമനാണ് ബിഷപ്പിനെ കര്‍ദിനാള്‍മാരുടെ കോളേജിലേക്ക് ഉയര്‍ത്തിയത് . ഇത്തരമൊരു വിശിഷ്ട സഭാപദവി ലഭിച്ച ഇന്ത്യയില്‍ നിന്നുളള ആദ്യത്തെ ഗോത്രവര്‍ഗക്കാരനാണ് അദ്ദേഹം. ബെനഡിക്ട് പതിനാറാമന്‍ പാപ്പയെ തെരെഞ്ഞെടുത്ത 2005 ഏപ്രിലിലെ കോണ്‍ക്ലേവിലും ഫ്രാന്‍സിസ് മാര്‍പാപ്പയെ തെരെഞ്ഞെടുത്ത 2013 മാര്‍ച്ചിലെ കോണ്‍ക്ലേവിലും അദ്ദേഹം പങ്കെടുത്തു.

2016 നവംബര്‍ 28 മുതല്‍ ഡിസംബര്‍ 4 വരെ ശ്രീലങ്കയിലെ കൊളംബോയില്‍ നടന്ന ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിഷപ്പ് കോണ്‍ഫറന്‍സസിന്‍റെ പ്ലീനറി അസംബ്ലിയില്‍ ഫ്രാന്‍സിസ് പാപ്പയുടെ പ്രതിനിധിയായി കര്‍ദിനാള്‍ പങ്കെടുത്തിരുന്നു

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker