Diocese

ആനപ്പാറ, അടീക്കലം ഇടവകകളിലെ ശ്രദ്ധയാകർഷിച്ച യുവജനദിനാഘോഷം

പുതിയ അംഗങ്ങൾക്ക് ജപമാല കൊടുത്ത് സ്വീകരണം നൽകി.

ജബിത അടീക്കലം

വെള്ളറട: യുവജനദിനാഘോഷത്തോടനുബന്ധിച്ച് മാധ്യമ രഹിത മണിക്കൂർ ഉദ്ഘാടനത്തോടൊപ്പം, ഒരു കടലോളം സ്നേഹം പദ്ധതിയുമായി ആനപ്പാറ, അടീക്കലം ഇടവകകളിലെ യുവജനങ്ങൾ. ഒരു കടലോളം സ്നേഹം പദ്ധതികളുടെ ഭാഗമായി ‘കരുതലിന്റെ ഒരുപൊതിച്ചോർ പദ്ധതി’ക്ക് ഇന്ന് തുടക്കമിട്ടു. കേരള ലത്തീൻ കത്തോലിക്കാ സഭയിലെ എല്ലാ ഇടവകയിലും ജൂലൈ 7 യുവജന ദിനമായി ആഘോഷിച്ചതിന്റെ ഭാഗമായാണ് നെയ്യാറ്റിൻകര രൂപതയിലെ ആനപ്പാറ ഇടവകയും ഉപഇടവകയായ അടീക്കലവും യുവജന ദിനാഘോഷങ്ങലോടെ അവസാനിക്കാത്ത പരിപാടികൾക്ക് തുടക്കം കുറിച്ചത്.

ഇടവക വികാരി ഫാ.ജോയ് സാബു, ഡീക്കാൻ സതീഷ്, ആനപ്പാറ കെ.സി.വൈ.എം. പ്രസിഡന്റ് ഓസ്റ്റിൻ, അടീകലം കെ.സി.വൈ.എം. പ്രസിഡന്റ്‌ ഷിജു, കെ.സി.വൈ.എം.ലാറ്റിൻ യൂണിറ്റുകളും, വിദ്യാഭാസ ശുഷ്രൂഷ സമിതികളും പരിപാടികൾക്ക് നേതൃത്വം നൽകി.

വർത്തമാനകാല മാധ്യമ സംസ്കാരവും, നവീന മാധ്യമങ്ങളും കുട്ടികളുടെയും യുവജനങ്ങളുടെയും പഠന സമയം വല്ലാതെ അപഹരിച്ചിരിക്കുന്നുവെന്നും; മനുഷ്യ ബന്ധങ്ങൾ, പ്രാർത്ഥനാ ജീവിതം തുടങ്ങിയവ താളം തെറ്റിക്കുന്നുവെന്നും; ഈ പശ്ചാത്തലത്തിൽ ടീവി ഓഫ്‌ ആക്കുക എന്ന പരിശുദ്ധ ഫ്രാൻസിസ് പാപ്പായുടെ ആഹ്വാനം ഹൃദയപൂർവ്വം സ്വീകരിച്ചുകൊണ്ട്, എല്ലാ ദിവസവും വൈകുന്നേരം 6 മണി മുതൽ 9 മണിവരെ ടീവി, റേഡിയോ, മൊബൈൽ ഫോൺ തുടങ്ങിയവ മാറ്റി വച്ചുകൊണ്ട് മാധ്യമ രഹിത മണിക്കൂറായി അനുദിനം പ്രാവർത്തികമാക്കുവാൻ ശ്രദ്ധിക്കണമെന്ന് മാധ്യമ രഹിത മണിക്കൂറിന്റെ യൂണിറ്റ് തല ഉത്ഘാടനങ്ങൾ നിർവഹിച്ചുകൊണ്ട് ഫാ.ജോയിസാബു ആഹ്വാനം ചെയ്തു.

കെ.സി.വൈ.എം.ലാറ്റിൻ സംഘടനയിലേക്ക് പുതിയ അംഗങ്ങളെ സ്വാഗതം ചെയ്യുന്ന ദിനം കൂടിയായിരുന്നു ഇന്ന്. ദിവ്യബലിയിയ്ക്ക് കത്തിച്ച മെഴുകുതിരികളുമായി ബലിപീഠത്തിനു മുന്നിൽ നിൽക്കുകയും, ഇടവക വികാരി ചൊല്ലികൊടുത്ത പ്രതിജ്ഞ യുവജനങ്ങൾ ഏറ്റു ചൊല്ലുകയും ചെയ്തു. തുടർന്ന്, ദിവ്യബലിയുടെ സമാപനത്തിൽ പുതിയ അംഗങ്ങൾക്ക് ജപമാല കൊടുത്ത് സ്വീകരണവും നൽകി.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker