Public Opinion

കത്തോലിക്കാ സഭക്കെതിരെ വ്യാജ വാര്‍ത്തയുമായി വീണ്ടും ‘മനോരമ’…

സ്ത്രീകളുടെ കൂട്ടുകാരിയും വഴികാട്ടിയും എന്ന് പറയുന്ന ഇവര്‍ എന്ത് സന്ദേമാണ് ഈ വിഷയത്തിലൂടെ സ്ത്രീകള്‍ക്ക് നല്കാനുള്ളത്?

ജോസ് മാർട്ടിൻ

കേരളത്തിലെ എന്നല്ല ഭാരതത്തിലെ തന്നെയും സര്‍ക്കുലേഷനില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന പ്രസിദ്ധീകരണം എന്ന് അവകാശപ്പെടുന്ന മലയാള മനോരമ കത്തോലിക്കാ സഭയെയും, സഭയുടെ വിശ്വാസ സത്യങ്ങളെയും അപമാനിക്കുന്ന നിലപാട് തങ്ങളുടെ പ്രസിദ്ധീകരണങ്ങലിലൂടെ തുടരുന്നതിൽ ഗൂഢലക്ഷ്യങ്ങൾ പതിയിരിക്കുന്നുണ്ടെന്ന് കരുതേണ്ടി വരും. അതോ സഭയെ അപമാനിക്കുക എന്നത് അവരുടെ നയമായി മാറിയിട്ടുണ്ടോ? അല്ലെങ്ങില്‍ സര്‍ക്കുലേഷന്‍ വര്‍ദ്ധിപ്പിക്കാന്‍ ഉള്ള മാര്‍ക്കറ്റിംഗ് തന്ത്രമാക്കി കത്തോലിക്കാ സഭയെ അവഹേളിക്കൽ മാറ്റിയിരിക്കുകയാണോ?

അടുത്തകാലത്തായി നമ്മുടെ മുന്നിലുള്ള ഉദാഹരണങ്ങൾ : 1) കത്തോലിക്കര്‍ പരിപാവനമായി കാണുന്ന അന്ത്യഅത്താഴ സംഭവം മ്ലേച്ഛമായി ചിത്രീകരിച്ചുകൊണ്ട് പ്രസിദ്ധികരിച്ചു, 2) കുമ്പസാരം എന്ന കൂദാശയെ അവഹേളിക്കുന്ന രീതിയിൽ വിഷ്വൽ മീഡിയാവതരണം ഉണ്ടായി, 3) വിവാദ കാര്‍ട്ടൂണ്‍ വിഷയത്തില്‍ കൈക്കൊണ്ട അവരുടെ നെറികെട്ട നിലപാടുകള്‍, അവതരണങ്ങൾ… 4) ഇതാ ഇപ്പോൾ പുതിയൊരെണ്ണം… മനോരമ കുടുംബത്തിലെ സ്ത്രീകളുടെ കൂട്ടുകാരിയും വഴികാട്ടിയും എന്ന് അവര്‍ കൊട്ടിഘോഷിക്കുന്ന “വനിത” എന്ന മാസികയുടെ ഔദ്യോഗിക മുഖപുസ്തക പേജിലും, ഓൺലൈൻ പോർട്ടലിലും പുതിയ കണ്ടെത്തല്‍!

“വണ്ണമുള്ള സ്ത്രീകൾക്ക് സ്വർഗത്തിൽ പ്രവേശനമില്ല; പ്രസംഗത്തിനിടെ പുരോഹിതനെ വേദിയിൽ നിന്നും സ്ത്രീ തള്ളിയിട്ടു” ഇതാണ് പുതിയ കണ്ടെത്തലിന്റെ തലക്കെട്ട്.

നിലവാരമില്ലാത്ത പ്രസിദ്ധീകരണങ്ങള്‍ എവിടെ നിന്നെങ്കിലും കിട്ടുന്ന വാര്‍ത്ത‍കള്‍ അതിന്റെ സത്യാവസ്ഥ ഉറപ്പാക്കാതെ പ്രസിദ്ധീകരിക്കാറുണ്ട്. വര്‍ഷങ്ങളുടെ പാരമ്പര്യവും, വാര്‍ത്തനകള്‍ ലഭ്യക്കാനുള്ള ന്യൂതന സംവിധാനങ്ങളുമുള്ള മനോരമ കുടുംബത്തിലെ വനിത പോലുള്ള പ്രസിദ്ധീകരണങ്ങള്‍ വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ അതിന്റെ “വിശ്വാസ്യത എത്രത്തോളം ഉണ്ടെന്നു വിലയിരുത്തി വാര്‍ത്തകള്‍ നല്‍കുക” എന്ന സാമാന്യ പത്രധര്‍മം പോലും പാലിക്കാതെ, കത്തോലിക്കാ സഭയെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ മാത്രം നിരന്തരം സംഭവിക്കുന്ന ഈ പിഴവും വീഴ്ച്ചയും പിടിപ്പുകേടും അവരുടെ ഉദ്ദേശ ലക്ഷ്യം എന്താണെന്നതിനെക്കുറിച്ച് നമ്മളിൽ സംശയമുണർത്താതിരിക്കില്ല.

സോഷ്യൽ മീഡിയയിലും, മറ്റു മാധ്യമങ്ങളിലും, വീഡിയോയായും മറ്റും നമ്മള്‍ കാണുകയും വായിക്കുകയും ചെയ്തത് ഇങ്ങനെ:

അന്‍പതിനായിരത്തിലധികം പേര്‍ പങ്കെടുത്ത ബ്രസീലിലെ ഒരു ധ്യാനത്തില്‍ ധ്യാനഗുരുവായ മാര്‍സെലോ റോസിയെന്ന പുരോഹിതനെ വചന പ്രഘോഷണവേളയില്‍ ‘വണ്ണമുള്ള സ്ത്രീകൾക്ക് സ്വർഗത്തിൽ പ്രവേശനമില്ല’ എന്ന് പ്രസംഗിച്ചതില്‍ പ്രകോപിതയായി വേദിയില്‍ നിന്ന് യുവതി തള്ളിയിട്ടു…

വാര്‍ത്തയുടെ പിന്നിലെ സത്യം

ബ്രസീലിലെ കണ്‍സിനോവാ എന്ന ധ്യാനകേന്ദ്രത്തില്‍ ദിവ്യബലി മദ്ധ്യേ മാര്‍സെലോ റോസിയെന്ന പുരോഹിതന്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞത് ഇങ്ങനെ: “ബലഹീനരും പാപികളും എന്നോടല്ല, ദെവത്തോടു നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു…”.

സംഭവവുമായി ബന്ധപ്പെട്ട് ബ്രസീലിയന്‍ പോലീസ് പറയുന്നതിങ്ങനെ: പുരോഹിതനെ തള്ളിയിട്ട സ്ത്രീ മാനസിക വിഭ്രാന്തിയുള്ളയാളാണെന്നും “ബൈപോളാര്‍” എന്ന മാസീകരോഗത്തിന് അടിമയാണെന്നും, അതിന്റെ രേഖകള്‍ പോലീസിനു ലഭിച്ചിട്ടുണ്ടെന്നുമാണ്. ന്യൂഓഡിജനറയില്‍ നിന്ന് ധ്യാനത്തില്‍ പങ്കെടുക്കാന്‍ മൂന്നു വയസുള്ള തന്റെ കുട്ടിയുമായി ഈ സ്ത്രീ പറഞ്ഞത് അച്ചനുമായി സംസാരിക്കുന്നതിനു വേണ്ടിയാണ് താന്‍ വേദിയില്‍ കയറിയതെന്നും, ഞാനും അച്ചനും തമ്മിലുള്ള പ്രശ്നമാണിതെന്ന് വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു എന്നുമാണ്. ബൈപോളാര്‍ എന്ന മാനസീകരോഗത്തിന് അടിമപ്പെട്ടവര്‍ വളരെ വ്യതസ്തമായ സ്വഭാവങ്ങള്‍ പ്രകടമാക്കുന്നവരാണെന്നും, ആള്‍ക്കൂട്ടവും സുരക്ഷാ ഉദ്യോഗസ്ഥർ തന്നെ പിന്തുടരുന്നു എന്ന തോന്നലും ആവാം ഇതിന്റെ പിന്നിലെന്ന് പോലീസ് പറഞ്ഞു.

ലോകത്തിൽ എവിടെ എങ്കിലും കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട ചെറിയ ചെറിയ പ്രശ്നങ്ങള്‍പോലും ഊതി പെരുപ്പിച്ച് തങ്ങളുടെ വായനക്കാരില്‍ എത്തിക്കുക എന്നത് മനോരമയുടെ കീഴിലുള്ള പ്രസിദ്ധീകരണങ്ങളുടെ നിരന്തര അജണ്ടയായി മാറിയിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

സ്ത്രീകളുടെ കൂട്ടുകാരിയും വഴികാട്ടിയും എന്ന് പറയുന്ന ഇവര്‍ എന്ത് സന്ദേമാണ് ഈ വിഷയത്തിലൂടെ സ്ത്രീകള്‍ക്ക് നല്കാനുള്ളത്?

Show More

One Comment

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker