Editorial

ഏഷ്യാനെറ്റിന്റെ കത്തോലിക്കാ വിരുദ്ധത “റേറ്റിംഗിനായി”; നാം അറിഞ്ഞിരിക്കേണ്ടതും ചെയ്യേണ്ടതും

നമ്മൾ പ്രതിരോധിക്കണം, പ്രതിരോധിച്ചേ  തീരൂ...

എഡിറ്റോറിയല്‍

തിരുവനന്തപുരം: മലയാളം വാര്‍ത്താ ചാനലുകളില്‍ ഒന്നാം സ്ഥാനത്തെന്ന് സ്വയം അവകാശപ്പെടുകയും, ഇടക്കിടക്ക് ഗ്രാഫിക്സ് കാണിച്ച് ഞങ്ങള്‍ മറ്റു ചാനലുകളെക്കാള്‍ വളരെ ഉയരത്തിലാണെന്ന് കാഴ്ചക്കാരെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്ന ഏഷ്യാനെറ്റിന്റെ “കത്തോലിക്കാ വിരുദ്ധത” കൃത്യമായ അജണ്ടയുടെ ഭാഗമാണ്. റേറ്റിംഗിനായി എന്തും ചെയ്തു കൂട്ടുന്ന ചില ചാനലുകളുടെ കൂട്ടത്തിലല്ല ഏഷ്യാനെറ്റ്. സ്ഥിരമായി റേറ്റിംഗില്‍ തുടരുന്നതിന് എന്ത് ചെയ്യണം എന്നത് കൃത്യമായി പഠനവിഷയമാക്കുന്ന രീതിയാണ് ചാനലിനും, ചാനലിന്റെ തലപ്പത്തുളളവര്‍ക്കും ഉളളത്. ഇതിന് വേണ്ടി പിഎച്ച്ഡി എടുത്ത “മാധ്യമ കൊലയാളികളെ കൃത്യതയോടെ വളര്‍ത്തിയെടുക്കുന്ന ചാനല്‍” ചിലരുടെ അജണ്ടക്കൊത്താണ് പ്രവര്‍ത്തിക്കുന്നത്.

എന്തുകൊണ്ട് കത്തോലീക്കാസഭ മാത്രം ടാർഗെറ്റ് ചെയ്യപ്പെടുന്നു

സംഘി ചാനലായ ‘ജനം’ കത്തോലിക്കാ വിരുദ്ധതയും, ക്രിസ്ത്യന്‍ വിരുദ്ധതയും പലതവണ കൊണ്ടു വന്നെങ്കിലും വിലപ്പോകില്ലെന്ന് കണ്ടതോടെയാണ് ഇത് പ്രചരിപ്പിക്കാനായി ഏഷ്യാനെറ്റ് പോലെയുളള മഞ്ഞചാനല്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നത്. എന്നാല്‍, കേരളത്തിലെ മറ്റ് മതങ്ങളെയോ ഒരു പ്രത്യേക വിഭാഗത്തേയോ ഈ ചാനല്‍ ടാര്‍ജറ്റ് ചെയ്യുന്നില്ല. ഇതിന് കാരണങ്ങള്‍ പലതാണ്. കത്തോലിക്കാ സഭയെ ചെളിവാരിയെറിയാന്‍ സ്വന്തം സഭക്കുളളില്‍ നിന്ന് നിരവധി പേരെ ഉണ്ടാക്കുകയും, അവരെകൊണ്ടു തന്നെ ചെളിവാരിയെറിക്കുകയും ചെയ്യുന്ന, പരസ്പരം ഭിന്നിപ്പിക്കലിന്റെ റേറ്റിംഗ് തന്ത്രവും, സംഘികള്‍ക്ക് കൊട്ടാനുളള ചെണ്ടയായി ക്രിസ്ത്യാനിയെ മാറ്റുകയുമാണ് പ്രഥമ ലക്ഷ്യം.

ശ്രദ്ധിച്ചാൽ ഒരു കാര്യം വ്യക്തമാവും; സീറോമലബാര്‍ സഭയിലെ ഭൂമി വിവാദവും, ബിഷപ്പ് ഫ്രാങ്കോയും, അവസാനം ലൂസി കളപ്പുരക്കല്‍ വരെ തുടരുന്ന കത്തോലിക്കാ സഭക്കെതിരെയുളള വാര്‍ത്തകളൊക്കെ അത്രക്ക് ഭീകരമായ രീതിയിലല്ല ആദ്യദിനങ്ങളില്‍ ചാനലുകള്‍ എയറില്‍ എത്തിച്ചത്. എന്നാല്‍, “കത്തോലിക്കാ വിരുദ്ധത പ്രചരിപ്പിച്ച ചാനലുകള്‍ക്ക് ലഭിച്ച സ്വീകാര്യത” കൃത്യമായി മനസിലാക്കിയ ഏഷ്യാനെറ്റ് അതിന്റെ സാധ്യതകളെ പഠന വിഷയമാക്കുകയും കത്തോലിക്കരെ കൃത്യമായി വിമര്‍ശിച്ച് പരിചയമുളള റോയിമാത്യു, സഭയില്‍ നിന്ന് പുറത്താക്കപെടുകയോ സഭാവസ്ത്രം ഊരിവച്ച് പുറത്ത് പോയവർ തുടങ്ങിയവരെ കൂട്ടുപിടിച്ച് നിരന്തരം അന്തിചര്‍ച്ചക്ക് ഇടം കൊടുത്തു. നിരന്തരമായി അന്തിചര്‍ച്ചകളിലൂടെ പൊതു സമൂഹത്തെപ്പോലും ഈ “മഞ്ഞചാനലിന്” കൂടെ നിര്‍ത്താന്‍ കഴിഞ്ഞു എന്നത് റേറ്റിംഗിന് ഗുണം ചെയ്തു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ചാനല്‍ ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖര്‍ വാങ്ങി എന്ന വാര്‍ത്ത പരന്നതോടെ റേറ്റിംഗില്‍ കൂപ്പ് കുത്താന്‍ തുടങ്ങി. പൊതുസമൂഹം ഈ ചാനലിന്റെ യഥാര്‍ത്ഥ മുഖം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കിക്കാന്‍ തുടങ്ങിയതോടെ ബിജെപിയുടെ പരിപാടിയില്‍ നിന്ന് തങ്ങളെ ഇറക്കി വിട്ടെന്ന് ആരോപിച്ച്, മന:പൂര്‍വ്വം ബിജെപി തങ്ങളെ വാര്‍ത്തസമ്മേളനങ്ങളില്‍ പങ്കെടുപ്പിക്കുന്നില്ലെന്നുളള നാടകം ആരംഭിച്ചു. തുടര്‍ന്ന്, അത് ചില മാധ്യമ പ്രവര്‍ത്തര്‍ തന്നെ നാടകമാണെന്ന് വിളിച്ച് പറഞ്ഞതോടെ വീണ്ടും പഴയ പണി തുടങ്ങി.

നമുക്ക് എന്ത് ചെയ്യാനാകും

നിങ്ങൾക്കറിയാമോ; കഴിഞ്ഞ രണ്ടു ദിവസങ്ങൾ ഏഷ്യാനെറ്റിന്റെ ഒഫീഷ്യൽ ടെലിഫോൺ 0471-3092000 ഓഫ് ആയിരുന്നു. അവർക്ക് കാര്യങ്ങൾ ബോധ്യമാകുന്നുണ്ടടിയിരുന്നു കത്തോലിക്കാ വിശ്വാസികൾ പ്രതികരിക്കുമെന്നും, ഓഫീസിലേയ്ക്ക് ഫോൺ കോളുകളുടെ വേലിയേറ്റം ആയിരിക്കുമെന്നും. സോഷ്യൽ മീഡിയകളിലൂടെ നമ്മുടെ ചെറുപ്പക്കാർ ഈ ദിവസങ്ങളിൽ ശക്തമായ പ്രതികരണങ്ങൾ നടത്തി എന്നത് ഏഷ്യാനെറ്റിന്റെ പേടിപ്പിച്ചിട്ടുണ്ട്. പ്രതിഷേധങ്ങള്‍ തുടങ്ങിയപ്പോള്‍ തന്നെ റേറ്റിംഗിന്‍റെ കാര്യത്തില്‍ വലിയ ചാഞ്ചാട്ടമാണ് ഏഷ്യാനെറ്റിന് ഉണ്ടായികൊണ്ടിരിക്കുന്നത്.

നമ്മൾ പ്രതിരോധിക്കണം, പ്രതിരോധിച്ചേ  തീരൂ…
ദീർഘദൂരാടിസ്ഥാനത്തിൽ നമുക്ക് ചെയ്യാൻ സാധിക്കുന്ന ചിലകാര്യങ്ങൾ:

1) ഈ ചാനല്‍ കാണാതിരിക്കുകയാണ് ആദ്യവഴി.
2) സഭാ പിതാക്കന്‍മാര്‍ പ്രത്യേകിച്ച് കേരളത്തിലെ 32 രൂപതകളുടെയും ബിഷപ്പുമാർ ഏഷ്യാനെറ്റിന്റെ പേകൂത്തുകള്‍ക്ക് നിന്നുകൊടുക്കാതിരിക്കുക.
3) ഞങ്ങള്‍ നല്ലവരാണെന്ന് ചമഞ്ഞ് ചില പോസിറ്റീവ് വാര്‍ത്തകള്‍ കൊടുമ്പോള്‍ ഇവന്റെ കുതന്ത്രത്തില്‍ വീഴാതിരിക്കുക.
4) റിലീസുകള്‍ കൊടുക്കുമ്പോള്‍ ഏഷ്യാനെറ്റിനെ ഒഴിവാക്കുക.
5) എല്ലാ രൂപതകളുടെയും മീഡിയസെല്‍ വഴി കൃത്യമായ നിര്‍ദേശങ്ങള്‍ കൊടുക്കുക, 6)ഏഷ്യാനെറ്റിന് ഒരിക്കലും  സിംഗിള്‍ ബൈറ്റ് ( ഓരാള്‍ക്ക് മാത്രം)  കൊടുക്കാതിരിക്കുക, മറ്റ് മാധ്യമങ്ങള്‍ക്ക് പ്രതികരണം കൊടുക്കുമ്പോള്‍ മാത്രം സംസാരിക്കുക.
7) നമ്മുടെ വാര്‍ത്തകള്‍ കൊടുക്കാന്‍ കേരളത്തില്‍ മറ്റ് മാധ്യമങ്ങള്‍ ഉണ്ട്, പ്രതിരോധം ശക്തമാക്കുക.

എന്തുകൊണ്ട് സഭക്കെതിരെ വിമതര്‍

സഭക്കെതിരെ ഉണ്ടാകുന്ന എല്ലാ വാര്‍ത്തകളും ചാനലുകാര്‍ ഏറ്റെടുക്കുന്നതാണ് വിമതര്‍ ഉണ്ടാവാനുളള പ്രധാന കാരണം. സീറോമലബാര്‍ സഭയിലെ വിമതരായി നിന്ന പലരും ഇന്ന് ചാനലുകാര്‍ക്ക് ഹീറോകളാണ്. സഭക്കെതിരെ എന്തുണ്ടായാലും ഓബി വാനുകളുമായി മഞ്ഞ ചാനലുകള്‍ എത്തുമെന്ന പൂര്‍ണ്ണ വിശ്വാസമുണ്ട് ഇവര്‍ക്ക്. സഭക്കെതിരെ എന്ത് കളളവും വിളിച്ച് പറയാനും ഇവര്‍ക്ക് ചാനലുകാര്‍ ലൈസന്‍സ് കൊടുത്തിട്ടുണ്ട്.

ബ്രേക്കിംഗ് ന്യൂസാണ് തുറുപ്പ് ചീട്ട്

ഒരു വാര്‍ത്ത എയറില്‍ ബ്രേക്ക് ചെയ്തിട്ട്, മറ്റു ചാനലുകള്‍ ഓണ്‍ ചെയ്തു കൊണ്ടുളള കുത്തിയിരിപ്പ് പല ചാനലുകളുടെയും സ്റ്റുഡിയോകളിലെ സ്ഥിരംകാഴ്ചയാണ്. ഞാന്‍ ബ്രേക്ക് ചെയ്തത് മറ്റവന് കിട്ടിയോ? കിട്ടിയവന്‍ ഞാന്‍ കൊടുത്തത് പോലെയാണോ കൊടുത്തത്? ഞാന്‍കൊടുത്ത പച്ചകളളം മറ്റവന്‍ അതേ പടിയാണോ കൊടുക്കന്നത്? ഇത് വിഴുങ്ങിയ നാട്ടുകാര്‍ കൂടുതല്‍ എന്റെ ചാനലാണോ കാണുന്നത്? ഇങ്ങനെയുളള വ്യഗ്രതകളാണ് ന്യൂസ് റൂമില്‍ നടക്കുന്നത്. ഒരു വാര്‍ത്ത എയറില്‍ വന്നാല്‍ പ്രത്യേകിച്ച് പ്രതികരണങ്ങള്‍ (ബൈറ്റ്) ഒരു ചാനന്‍ കൊടുത്തുകഴിഞ്ഞാല്‍ അത് അടുത്ത ചാനലുകള്‍ കൊടുത്തില്ലെങ്കില്‍, തലപ്പത്തു നിന്ന് തെറിവളി സ്വാഭാവികമാണ്. തുടര്‍ന്ന്, കേരളത്തിലെ എല്ലാ മാധ്യമങ്ങളും അത് കൊടുക്കുകയും, ആദ്യം ബ്രേക്ക് ചെയ്തവന്റെ വഴിയേ പോകും അത് സത്യമായാലും, അസത്യമായാലും. ഇത് തന്നെയാണ് കത്തോലിക്കാ സഭയുടെ കാര്യത്തിലും കേരളത്തിലെ മാധ്യമങ്ങള്‍ കാട്ടുന്നത്. ലൂസി കളപ്പുരക്കലിന്റെ വാര്‍ത്ത നിരന്തരം കൊടുത്ത്, ഒരു സന്യാസ സഭയെ നേര്‍വഴിക്ക് നടത്താനാണ് ഞങ്ങളുടെ ശ്രമമെന്ന ഭാവത്തിലാണ് ഏഷ്യാനെറ്റിപ്പോള്‍…

എങ്കിലല്ലേ ചാനലിന്റെ അടിയില്‍ ചുവന്ന കോളത്തില്‍ വെളുത്ത അക്ഷരത്തില്‍ എഴുതാന്‍ കഴിയൂ: ‘ഏഷ്യാനെറ്റ് ബിഗ് ഇംപാക്ട് എഫ്.സി.സി. സന്യാസ സഭ തകര്‍ന്നു ലൂസി വീണ്ടും സന്യാസിനി’!

Show More

9 Comments

  1. മൂല്യമില്ലാത്ത വാർത്ത കൊടുക്കുകയും മതേതരത്വം ഉള്ള ഒരു രാജ്യത്ത് മതവിദ്വോഷം വളർത്താൻ, മൂല്യങ്ങൾ തകർക്കാൻ ഇറങ്ങി തിരിച്ചിരിക്കുന്ന ഏഷ്യാനെറ്റ് എന്ന ഭൂതത്തെ ഞാനും എന്റെ കുടുംബവും വെറുക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്നു. നിങ്ങൾക്ക് നാണമില്ലേ മാധ്യമ ധർമ്മം മറക്കാൻ…

  2. Fourth Estate in the democracy is for raising the truth that is denied to the people through means of media . Since your channel has always stayed against Catholic Church and all of us. Divulging the truth for attracting masses is the only way your channel is now doing and promoting your actions. Stop these utter nonsensical attitudes and stand for the truth.

  3. ഏഷ്യാനെറ്റിൽ വരുന്ന ന്യൂസുകളും ചർച്ചകളും വസ്തുതാപരമോ ശരിയായിട്ടുള്ള തോ അല്ല. പ്രത്യേക അജണ്ട വച്ചു കൊണ്ട് ഇന്നു പ്രകാരമുള്ള വളച്ചൊടിക്കലും വ്യാഖ്യാനങ്ങളും ആണ്. മന: പൂർവ്വം ക്രൈസ്തവ സഭയേയും ക്രിസ്ത്യാനികളേയും കരിവാരി തേക്കുക എന്ന ലക്ഷ്യത്തോടെ അവതരിപ്പിക്കുന്നതായി തോന്നുന്നു.ഇത് അങ്ങയറ്റം നീചവും പ്രതിഷേധാർഗവുമാണ്.

  4. പുഴുക്കുത്തുകൾ എല്ലായിടത്തും ഉണ്ട്, പുഴുവിനെ നശിപ്പിക്കുക.

  5. Asianet is no moral values and no social commitment. Just like sexual news and related stories..it never discuss about the national news or any other important matters regarding the development or security of the public. It never showed these much interest in the rape of a girl by politicians…mob violence is there in our society but not interested….Asianet is having no authenticity or integrity. Ok we Catholics are wicked…what’s the issue for you? And I Am damn sure that all the liers of Asianet channel will be mad because of your game of falsehood.

  6. Asianet is no moral values and no social commitment. Just like sexual news and related stories..it never discuss about the national news or any other important matters regarding the development or security of the public. It never showed these much interest in the rape of a girl by politicians…mob violence is there in our society but not interested….Asianet is having no authenticity or integrity. Ok we Catholics are wicked…what’s the issue for you? And I Am damn sure that all the liers of Asianet channel will be mad because of your game of falsehood.

  7. ഇന്ത്യൻ ശിക്ഷ നിയമത്തിൽ മത വികാരം മുറിവെൽപ്പിക്കുന്നത്തിന് എതിരെ വകുപ്പ് ഉണ്ട്…… ചാനൽ പൂട്ടാൻ ഹൈ കോടതി യെ സമീപികണാം..

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker