Diocese

വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിതമാതാ ദേവാലയത്തില്‍ ജപമാല മാസാചരണത്തിന് തുടക്കം

വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിതമാതാ ദേവാലയത്തില്‍ ജപമാല മാസാചരണത്തിന് തുടക്കം

അനിൽ ജോസഫ്

നെയ്യാറ്റിന്‍കര: പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിതമാതാ ദേവാലയത്തില്‍ ജപമാലമാസാചരണത്തിന് തുടക്കമായി. വ്ളാത്താങ്കര പളളിയങ്കണത്തില്‍ പരിശുദ്ധ അമലോത്ഭവമാതാവിന്‍റെ ഗ്രോട്ടോയില്‍ നിന്ന് ജപമാല പ്രദക്ഷിണം നടന്നു. തിരുകര്‍മ്മങ്ങള്‍ക്ക് നവ വൈദികന്‍ ഫാ.അനുരാജ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു.

എല്ലാ ദിവസവും ലീജിയന്‍ ഓഫ് മേരിയുടെ നേതൃത്തില്‍ വൈകിട്ട് 6-ന് ജപമാല നൊവേന ആരാധന ദിവ്യബലി എന്നിവ ഉണ്ടാകും. തീര്‍ത്ഥാടകര്‍ക്ക് സ്വര്‍ഗ്ഗാരോപത മാതാവിന്‍റെ തിരുസ്വരൂപം വണങ്ങുന്നതിനുളള പ്രത്യേക ക്രമീകരം ഗ്രോട്ടോയില്‍ ഒരുക്കിയിട്ടുണ്ട്.

ജപമാല മാസാചരണത്തിന്‍റെ സമാപനം ഈ മാസം 31-ന് വൈകിട്ട് 6 മണിക്ക് രൂപതാ ശുശ്രൂഷ കോ-ഓർഡിനേറ്റര്‍ മോണ്‍.വി.പി ജോസിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കും. തുടര്‍ന്ന്, മാതാവിന്‍റെ തിരുസ്വരൂപം വഹിച്ച് കൊണ്ടുളള പ്രദക്ഷിണവും ഉണ്ടാവും.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker