Diocese

ജപമാല മാസാചരണം; വ്യത്യസ്തമായി മരിയന്‍ എക്സിബിന്‍

ജപമാല മാസാചരണം; വ്യത്യസ്തമായി മരിയന്‍ എക്സിബിന്‍

അനിൽ ജോസഫ്‌

നെടുമങ്ങാട്: നെയ്യാറ്റിന്‍കര രൂപത ജപമാല മാസാചരണത്തിന്റെ ഭാഗമായി താന്നിമൂട് അമലോത്ഭവമാതാ ദേവാലയത്തില്‍ ഒരുക്കിയിരിക്കുന്ന മരിയന്‍ എക്സിബിഷന്‍ വ്യത്യസ്തമാവുന്നു. പളളിപരിസരത്തും പാരിഷ്ഹാളിലുമായി ഒരുക്കിയിരിക്കുന്ന പ്രദര്‍ശനത്തില്‍ മറിയത്തിന്റെ രണ്ടായിരത്തിലേറെ വ്യത്യസ്തങ്ങളായ ചിത്രങ്ങള്‍ ഉണ്ട്.

വിവിധ രാജ്യങ്ങളില്‍ വ്യത്യസ്തമായ സംസ്കാരങ്ങളിലും വേഷവിധാനങ്ങളിലുമുളള മാതാവിന്റെ ചിത്രങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായിട്ടുളള മറിയത്തിന്‍റെ വിവിധ ദര്‍ശനങ്ങളും ചിത്രങ്ങളായി പ്രദര്‍ശനത്തിലുണ്ട്. മൈക്കിള്‍ ആന്‍ഞ്ചലോ, റാഫേല്‍, ലിയനാഡോ ഡാവിന്‍ഞ്ചി തുടങ്ങി പ്രസിദ്ധ ചിത്രകാരന്‍മാരുടെ ഭാവനയിലെ മറിയത്തിന്റെ ചിത്രങ്ങളും പ്രദര്‍ശനത്തില്‍ ഇടം പിടിക്കുന്നു.

വിവിധ രാജ്യങ്ങളില്‍ നിന്നുളള ജപമാലകള്‍ കാശുരൂപങ്ങള്‍ എന്നിവയും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നാളെ വൈകിട്ട് 5 വരെ പ്രദര്‍ശനം ഉണ്ടാവുമെന്ന് സംഘാടകര്‍ അറിയിച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker