Kerala

യാക്കോബായ സഭാ വിശ്വാസികളെ ഹൈജാക്ക് ചെയ്ത് ലൂസിഫറിന്റെ മക്കൾ അനന്തപുരിയിൽ കളംനിറഞ്ഞു

തങ്ങൾ അന്യാധീനമായി കൈവശം വെച്ചിരിക്കുന്ന പള്ളികളും സ്വത്തുക്കളും വിട്ടുകൊടുക്കേണ്ട അവസ്ഥവന്നപ്പോൾ ചർച്ച് ആക്ട് ക്രൂസേഡ്...

സ്വന്തം ലേഖകൻ

തിരുവനന്തപുരം: യാക്കോബായ സഭാ വിശ്വാസികളെ അനന്തപുരിയിൽ ‘ജസ്റ്റിസ് ഫോർ ലൂസി’ക്കാർ ഹൈജാക്ക് ചെയ്തു. പള്ളിത്തർക്കത്തിന്റെ പേരിൽ പ്രതികൂല വിധി കൈക്കലാക്കിയ യാക്കോബായ സഭയ്ക്ക് തങ്ങൾ അന്യാധീനമായി കൈവശം വെച്ചിരിക്കുന്ന പള്ളികളും സ്വത്തുക്കളും വിട്ടുകൊടുക്കേണ്ട അവസ്ഥവന്നപ്പോൾ, തങ്ങളുടെ നിലനിൽപ്പിന് ചർച്ച് ആക്ട് അല്ലാതെ വേറെ മാർഗ്ഗമില്ലാ എന്ന ചിന്തയിൽ നിന്ന് ചർച്ച് ആക്ട് ക്രൂസേഡ് എന്ന പേരിൽ തിരുവനതപുരത്ത് സംഘടിക്കാൻ തീരുമാനിക്കുകയായിരുന്നു.

ചർച്ച് ആക്ടിലൂടെയെങ്കിലും തങ്ങളുടെ പള്ളികൾ എതിർ വിഭാഗം കൈക്കലാക്കുന്നത് തടഞ്ഞ്, പള്ളികളെല്ലാം ഇടവകക്കാരുടേത് എന്ന ബോധ്യം നൽകി സംരക്ഷിക്കാം എന്നാണ് യാക്കോബായ മെത്രാന്മാരുടെ കണക്കുകൂട്ടൽ. അതിനു വേണ്ടിയാണ് ഇന്ന് അനന്തപുരിയിൽ വൻ പ്രകടനം നടത്തിയതും. നിർഭാഗ്യവശാൽ ഈ പരിപാടിയെ, തങ്ങൾ വിളിച്ചാൽ അൻപതുപേരുപോലും തികച്ചു വരില്ല എന്ന അനുഭവവും ബോധ്യവുമുള്ള ‘ജസ്റ്റിസ് ഫോർ ലൂസി’ക്കാർ തങ്ങളുടേതാക്കി മാറ്റി, യാക്കോബായ സഭ എത്തിച്ചു കൊടുത്ത വിശ്വാസികളെ തങ്ങളുടെ ശിൽപ്പന്തികളായി തരംതാഴ്ത്തി.

സന്യാസസഭയിൽ നിന്ന് പുറത്താക്കപ്പെട്ട അഭിനവ നവോത്ഥാന നായിക ലൂസി ഉൾപ്പെടെ പറഞ്ഞതാകട്ടെ മതമേലദ്ധ്യക്ഷൻമാരെല്ലാം അഴിമതിയും ലൈംഗീകതയും കൊണ്ട് ആറാടി ജീവിക്കുന്നവരാണെന്നും. ചുരുക്കത്തിൽ, ചർച്ച് ആക്ട് ക്രൂസേഡിന്റെ ലക്‌ഷ്യം പള്ളിനഷ്‌ടമാകൽ തടയുകയല്ല മറിച്ച്, യാക്കോബായ സഭയിൽ ഉൾപ്പെടെയുള്ള സഭകളിലെ മെത്രാൻമാരും വൈദീകരും കള്ളൻമാരാണ് അതിനെ എതിർക്കാൻ ചർച്ച് ആക്ട് വരണം. ഈ പ്രസംഗങ്ങൾക്കൊക്കെ പാവം യാക്കോബായ വിശ്വാസികൾക്ക് കൈയടിക്കേണ്ട അവസ്ഥയും, കോതമംഗലം മുതലുള്ള ആൾക്കാരെ വണ്ടിപിടിച്ച് കൊണ്ടുവന്ന യാക്കോബായ സഭയിലെ മെത്രാൻമാരും വൈദീകരും പാമ്പിനെ പിടിച്ച് തോളത്ത് വച്ച അവസ്ഥയിലുമായി.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker