Kerala

ലൂസിയുടെ പുസ്തകം; പരാതിക്കാരുടെ വാദം ശരിവെച്ച് പുസ്തകം കണ്ടുകെട്ടാനും പ്രതികളായി പരാമര്‍ശിച്ചിരിക്കുന്നവര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കാനും കോടതിയുടെ നിർദ്ദേശം

നമ്പറിട്ട് വന്ന എല്ലാ കേസുകളും കഴിഞ്ഞശേഷം ഏകദേശം 4.50-നടുത്താണ് നമ്പറിടാത്ത ഈ കേസ് കോടതി പരിഗണിച്ചത്...

സ്വന്തം ലേഖകൻ

കൊച്ചി: ലൂസിയുടെ പുസ്തകത്തിനെതിരെ കോടതിയെ സമീപിച്ച പരാതിക്കാരുടെ വാദം ശരിവെച്ച് പുസ്തകം കണ്ടുകെട്ടാനും പ്രതികളായി പരാമര്‍ശിച്ചിരിക്കുന്നവര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കാനും നിർദേശം. നേരത്തെ ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചപ്പോൾ ആദ്യം ക്രിമിനൽ കേസ് പോലീസ് സ്റ്റേഷനിൽ ഫയൽ ചെയ്യാനായിരുന്നു നിർദ്ദേശം, അതിൻപ്രകാരം കേരളത്തിലെ പല സ്റ്റേഷനുകളിലും പരാതികൾ നൽകിയിട്ടും കേസ് ഫയൽ ചെയ്യുവാൻ തയ്യാറായിരുന്നില്ല. ഒടുവിൽ ഇന്ന് കോടതയില്‍ പരാതിക്കാരും വക്കീലന്മാരും നേരിട്ട് പരാതിപ്പെടുകയായിരുന്നു. നമ്പറിട്ട് വന്ന എല്ലാ കേസുകളും കഴിഞ്ഞശേഷം ഏകദേശം 4.50-നടുത്താണ് നമ്പറിടാത്ത ഈ കേസ് കോടതി പരിഗണിച്ചത്.

പരാതിക്കാര്‍ ഹൈക്കോടതിയെ നേരിൽ സമീപിച്ചത് എന്തുകൊണ്ട്?

ഹൈക്കോടതിയില്‍ സിസ്റ്റർ ലിസിയ ആദ്യം ഹര്‍ജി നൽകിയപ്പോള്‍ പരാതി പോലീസ് സ്റ്റേഷനില്‍ നൽകാനായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. തുടർന്ന്, പോലീസ് കേസെടുത്തില്ലെങ്കില്‍ കോടതി ഇടപെടാമെന്നും പറഞ്ഞിരുന്നു. അതിന്‍പ്രകാരം നൂറോളം കേസുകള്‍ ഈ വിഷയത്തില്‍ ഫയല്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും ‘കേസെടുക്കേണ്ടെന്നാണ് തങ്ങള്‍ക്ക് കിട്ടിയിരിക്കുന്ന നിര്‍ദ്ദേശമെന്ന്’ പോലീസ് പറയുകയായിരുന്നു. ശ്രീ. ജോസ് വല്ലനാട്ട് മണ്ണാര്‍ക്കാട്ട് സ്റ്റേഷനില്‍ പരാതി കൊടുത്തപ്പോഴും സ്വീകരിക്കുകയുണ്ടായില്ല. തുടര്‍ന്ന്, അദ്ദേഹം പരാതി രജിസ്റ്റേഡ് പോസ്റ്റ് ആയി അയച്ചുകൊടുത്തുവെങ്കിലും രജിസ്റ്റര്‍ ചെയ്തില്ല. ബഹുമാനപ്പെട്ട സിസ്റ്റേഴ്സ് കൊടുത്ത പരാതികളും പരിഗണിക്കപ്പെട്ടത് ഇപ്രകാരം തന്നെയായിരുന്നു.

ഈ സാഹചര്യത്തിലാണ് വീണ്ടും പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി പരാതി ഫയല്‍ ചെയ്ത് അത് നമ്പറിട്ട് കോടതിയിലെത്താന്‍ വേണ്ടി കാത്തിരിക്കുകയായിരുന്നു പരാതിക്കാരും വക്കീലന്മാരും. എന്നാല്‍ പരാതിയില്‍ നമ്പറിടാന്‍ പോലും അത് ചെയ്യേണ്ടവര്‍ തയ്യാറാകാതിരുന്നപ്പോള്‍ ഇന്ന് കോടതയില്‍ നേരിട്ട് പരാതിപ്പെടാന്‍ വക്കീലന്മാര്‍ തയ്യാറെടുത്ത്. ഇത് മനസ്സിലാക്കിയ ഉദ്യോഗസ്ഥര്‍ നമ്പറിടാതെ പ്രസ്തുത ഫയല്‍ കോടതിയിലെത്തിച്ചു. നമ്പറിട്ട് വന്ന എല്ലാ കേസുകളും കൈകാര്യം ചെയ്ത് കഴിഞ്ഞ് ഏകദേശം 4.50-നടുത്താണ് നമ്പറിടാത്ത ഈ കേസ് കോടതി പരിഗണിച്ചത്. വാദങ്ങളെല്ലാം വിശദമായി കേട്ട കോടതി പരാതിക്കാരുടെ വാദം ശരിവെച്ച് പുസ്തകം കണ്ടുകെട്ടാനും പ്രതികളായി പരാമര്‍ശിച്ചിരിക്കുന്നവര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കാനും നിര്‍ദ്ദേശിച്ചു.

എന്തായിരുന്നു കേസ്?

അശ്ലീലതയും, ദുരാരോപണങ്ങളും കുത്തി നിറച്ച് ലൂസി കളപ്പുരയുടെ പേരിൽ ശ്രീ. എം.കെ.രാമദാസ് എഴുതി, കർമ്മാ ന്യൂസ് റിവ്യൂ ഇറക്കി, ഡി.സി ബുക്സ് പ്രകാശനം ചെയ്ത ‘കർത്താവിന്റെ നാമത്തിൽ’ എന്ന പുസ്തകം സി.ആർ.പി.സി സെക്ഷൻ – 95 പ്രകാരം കണ്ടുകെട്ടാനുള്ള നടപടിയെടുക്കാൻ ആയിരുന്നു കേസ്. പുസ്തകത്തിന്റെ ഉള്ളടക്കം പൊതു സമൂഹത്തിൽ തെറ്റിദ്ധാരണയുളവാക്കാനും അതുവഴി സന്യസ്ത സമൂഹത്തെ സംശയത്തിന്റെ നിഴലിൽ നിർത്താനുമാണ് ലക്ഷ്യം വെച്ചിട്ടുള്ളത് എന്ന് ഹർജിക്കാർ വാദിച്ചു.

വേറെ എന്തൊക്കെയാണ് പരാതിയിൽ ഉന്നയിച്ചത്?

ഈ ബുക്കിന്റെ ഉള്ളടക്കത്തിലെ പല ഭാഗങ്ങളും, അപകീർത്തിപരവും, മാനഹാനി ഉളവാക്കുന്നതും, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120 B, 153(A),153(B),292,293,295 A,499, 500 എന്നീ വകുപ്പുകൾ പ്രകാരം കേസെടുക്കണമെന്നായിരുന്നു ഹർജിക്കാർ ആവിശ്യപ്പെട്ടത്. ലൂസിയുടെ പുസ്തകത്തിന്റെ മുപ്പത്തിയെട്ടാം പേജിൽ ലൂസി കളപ്പുര മറ്റൊരു സ്ത്രീയോടൊപ്പം ശയിച്ചു… ലൂസി കളപ്പുര CST ആശ്രമത്തിലെ ഒരു സഹോദരനോട് ഇഷ്ടം തോന്നി അദ്ദേഹത്തിന് പ്രേമലേഖനം കൊടുത്തത് പ്രൊവിൻഷ്യൽ കൈയ്യോടെ പിടികൂടി… ഇവയൊക്കെ തന്റെ ‘ജൈവ ചോദന’യുടെ ഭാഗം മാത്രമായതുകൊണ്ട് അതിൽ തനിക്ക് അപമാനഭാരമൊന്നും തോന്നിയില്ല… തുടങ്ങിയ അശ്ലീല പരാമർശനങ്ങൾ ജനങ്ങളെ തെറ്റായ വഴിയിൽ ചിന്തിക്കാൻ പ്രേരണ കൊടുത്തു തുടങ്ങിയ കാര്യങ്ങൾ ഹർജിക്കാർ തങ്ങളുടെ പരാതിയിൽ ഉന്നയിച്ചു.

കൂടാതെ, അവിശ്വാസികളെ ആനന്ദിപ്പിച്ചും വിശ്വാസികളെ അസ്വസ്ഥരാക്കിയും പുറത്തിറക്കിയ പുസ്തകം തികഞ്ഞ അശ്ലീലമാണെന്നും, വൈദികരെയും സന്യസ്തരെയും കുറിച്ച് അതിലെഴുതിയിരിക്കുന്നതെല്ലാം വെറും വ്യക്തിപരമായ ഭാവനയാണെന്നും ഹൈക്കോടതിയില്‍ പരാതിക്കാര്‍ വാദിച്ചു.

ആരൊക്കെയാണ് കോടതിയെ സമീപിച്ചത്?

ഗവൺമെന്റിന് വേണ്ടി സർക്കാർ അഭിഭാഷകനും, ഹർജിക്കാരിയ മൗണ്ട് കാർമ്മൽ ജനറലേറ്റിലെ സി.മരിയ ആന്റോ CMC, സി.സാലി പോൾ CMC, സി.സോഫി CMC, സി.ജാൻസീന CMC, ശ്രീ.ജോസ് സെബാസ്റ്റ്യൻ വല്ലനാട്ട് എന്നിവർക്കുവേണ്ടി റിട്ട.ജഡ്ജ് അഗസ്റ്റിൻ കണിയാമറ്റവും അഡ്വ.സി.ലിനറ്റ് ചെറിയാൻ SKD യുമാണ് ഹാജരായത്.

Related News…

വിശുദ്ധ കുർബാന അടിമത്വ വിശ്വാസത്തിന്റെ ഭാഗമെന്ന് ലൂസി കളപ്പുരയുടെ കണ്ടെത്തൽ

ലൂസിയുടെ പുസ്തകം തടയുന്നവർക്ക് ലാത്തികൊണ്ട് ജീവിതത്തില്‍ മറക്കാനാവാത്ത സമ്മാനം നല്‍കണമെന്ന ആക്രോശത്തോടെ ഡി.ഐ.ജി. കെ.സേതുരാമൻ

യാക്കോബായ സഭാ വിശ്വാസികളെ ഹൈജാക്ക് ചെയ്ത് ലൂസിഫറിന്റെ മക്കൾ അനന്തപുരിയിൽ കളംനിറഞ്ഞു

ക്രിസ്തുവിനെ അറിയാത്തവർ ലൂസിയുടെ പിന്നാലെ; അറിയുക എങ്ങനെയാണ് സന്യാസിനിയാകുന്നതെന്ന്

ലൂസി കളപ്പുര ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസിനി സമൂഹത്തിൽ നിന്ന് പുറത്തായി

വിശുദ്ധ മറിയം ത്രേസ്യായുടെ മാദ്ധ്യസ്ഥവും വഞ്ചിസ്ക്വയറില്‍ ഓടിക്കളിച്ച ലൂസിഫറിന്റെ കുഞ്ഞുങ്ങളും

കുമാരി ലൂസി ലവ്ജിഹാദിന്റെ ബ്രാന്‍ഡ്‌ അംബാസിഡറോ?

മാധ്യമ വിചാരണക്കാരോടും സി.ലൂസിയോടും തിരുഹൃദയ സഭയിലെ സന്യാസിനികൾക്ക് പറയാനുള്ളത്

ഞങ്ങളെ അധിക്ഷേപിച്ചു സംസാരിക്കാനുള്ള അധികാരം സി.ലൂസിക്ക് നൽകിയിരിക്കുന്നത് പിശാചാണ്; മാധ്യമങ്ങൾ മാധ്യമ ധർമ്മം മറക്കുന്നു: ഒരു സന്യാസിനിയുടെ പ്രതികരണം

സിസ്റ്റര്‍ ലൂസി കളപ്പുരയുടെ പരാതികളെ സംബന്ധിച്ച് FCC സന്യാസ സമൂഹത്തിന്റെ പത്രക്കുറിപ്പ്

സിസ്റ്റർ ലൂസി കളപ്പുരയിലിനെ പുറത്താക്കിയോ? എന്താണ് യാഥാർഥ്യം?

സിസ്റ്റർ ലൂസിയോടൊപ്പം എഫ്.സി.സി. കോൺഗ്രിഗേഷനും; ഒടുവിൽ നീതി

മനുഷ്യാവകാശദിനത്തിൽ മനുഷ്യാവകാശ ധ്വംസനം; പ്രതികരണശേഷി നഷ്‌ടപ്പെട്ട് മാധ്യമപ്രവർത്തകരും

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker