Kerala

കോഴിക്കോട് രൂപതയിലെ സി.എൽ.സി.യ്ക്ക് നവചൈതന്യം പകർന്ന് “Bethel-2019”

45 വർഷത്തെ പാരമ്പര്യമുള്ള മരിയൻ സൊഡാലിറ്റി എന്നറിയപ്പെട്ടിരുന്ന ക്രിസ്റ്റ്യൻ ലൈഫ് കമ്മ്യൂണിറ്റി പ്രസ്ഥാനമാണ് സി.എൽ.സി...

സ്വന്തം ലേഖകൻ

കൽപ്പറ്റ: കോഴിക്കോട് രൂപതയിലെ സി.എൽ.സി.യ്ക്ക് നവചൈതന്യം പകർന്നുകൊണ്ട് Bethel-2019 നടത്തപ്പെട്ടു. കൽപ്പറ്റ തിരുഹൃദയ ദേവാലയത്തിൽ വച്ചായിരുന്നു ക്രിസ്തുമസിനോടനുബന്ധിച്ച് സി.എൽ.സി.യുടെ നേതൃത്വത്തിൽ Bethel-2019 എന്ന പേരിൽ രൂപതാ കൺവെൻഷനും ക്രിസ്‌തുമസ്‌ ആഘോഷവും സംഘടിപ്പിക്കപ്പെട്ടത്.

മോൺ.ജെൻസൺ പുത്തൻവീട്ടിൽ ഉദ്ഘാടനം നിർവഹിച്ച Bethel-2019-ന് കോഴിക്കോട് രൂപതാ സി.എൽ.സി. ഡയറ്ടർ ഫാ.ഡാനി ജോസഫ് സ്വാഗതം ആശംസിച്ചു. ക്രിസ്തു കേന്ദ്രീകൃതവും, മരിയഭക്തിയിലധിഷ്ഠിതവും, സമൂഹോന്മുഖവുമായ ജീവിതം നയിക്കാൻ എല്ലാപേർക്കും സാധിക്കട്ടെയെന്നും, പുൽക്കൂട്ടിൽ പിറന്ന ഉണ്ണിയേശു അതിന് നമ്മെ സഹായിക്കട്ടെയെന്നും മോൺ.ജെൻസൺ ആശംസിച്ചു. തുടർന്ന്, ഫാ.വില്യം രാജൻ മുഖ്യപ്രഭാഷണം നടത്തി.

ഫാ. ജോൺ വെട്ടിമല, മേഖലാ ഡയറക്ടർ ഫാ.ലാൽ, രൂപതാ പ്രസിഡന്റ് അഗസ്റ്റിൻ, കോ-ഓർഡിനേറ്റർ ശ്രീ.ഷാജൻ, പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡഗ്ലസ്, മേഖല പ്രസിഡന്റുമാരായ ആൽബർട്ട്, പ്രബീഷ് എന്നിവർ ആശംസൾ അർപ്പിച്ച് സംസാരിച്ചു.

“Bethel-2019”-ൽ മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ മേഖലകളിൽ നിന്നായി 300 ഓളം രൂപതാ പ്രതിനിധികൾ പങ്കെടുത്തു. സി.എൽ.സി. അംഗങ്ങൾ അവതരിപ്പിച്ച വിവിധതരം കലാപരിപാടികൾ പരിപാടിയുടെ ശോഭവർധിപ്പിച്ചു.

450 വർഷത്തിലധികം പാരമ്പര്യമുള്ള മരിയൻ സൊഡാലിറ്റി എന്നറിയപ്പെട്ടിരുന്ന ക്രിസ്റ്റ്യൻ ലൈഫ്
കമ്മ്യൂണിറ്റി പ്രസ്ഥാനമാണ് സി.എൽ.സി. ക്രിസ്തു കേന്ദ്രീകൃതവും, മരിയഭക്തിയിലധിഷ്ഠിതവും, സമൂഹോന്മുഖവുമായ ഇഗ്നേഷ്യൻ ആദ്ധ്യാത്മികതയാണ് സി.എൽ.സി.പിന്തുടരുന്നത്. അനുദിനജീവിതത്തിലെ എല്ലാ സംഭവങ്ങളിലും അനുഭവങ്ങളിലും ദൈവഹിതം വിവേചിച്ചറിഞ്ഞ് ജീവിക്കുകയും, സകലരുടേയും സമഗ്രവിമോചനത്തിനായും തങ്ങളെത്തന്നെ നിരുപാധികവും ശാശ്വതവും പൂർണ്ണവുമായും സമർപ്പിക്കുന്നവരുടെ കൂട്ടായ്മയായാണ് സി.എൽ.സി. അറിയപ്പെടുന്നത്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker