Kerala

ആറ് മാസം പ്രായമായ ജീവനെ ഗർഭഛിദ്രത്തിലൂടെ കൊന്നൊടുക്കാൻ അനുമതി നൽകുന്ന നിയമ ഭേദഗതി ദൗർഭാഗ്യകരം, രാജ്യത്ത് മരണസംസകാരം വളർത്തും; ആർച്ച് ബിഷപ്പ് സൂസപാക്യം

MTP Act ഭേദഗതി ചെയ്യുതിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണം...

ഫാ.ദീപക് ആന്റോ

തിരുവനന്തപുരം: ആറ് മാസം പ്രായമായ ജീവനെ ഗർഭഛിദ്രത്തിലൂടെ കൊന്നൊടുക്കാൻ അനുമതി നൽകുന്ന പുതിയ നിയമ ഭേദഗതി ദൗർഭാഗ്യകരമെന്നും ഇത് രാജ്യത്ത് മരണസംസകാരം വളർത്തുമെന്നും തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാപൊലീത്ത അഭിവന്ദ്യ സൂസപാക്യം. ഈ തീരുമാനം രാജ്യത്തെ ഇരുണ്ട കാലഘട്ടത്തിലേക്കും, ജീവന് വിലകൽപിക്കാത്ത സ്വാർത്ഥത മാത്രം ലക്ഷ്യം വയ്ക്കുന്ന മരണ സംസ്‌കാരത്തിലേക്കും മനുഷ്യനെ തള്ളിവിടാൻ പ്രേരിപ്പിക്കുമെന്നും ആർച്ച് ബിഷപ്പ് പത്രപ്രസ്താവനയിലൂടെ പ്രസ്താവിച്ചു.

ജീവൻ നൽകാൻ സാധിക്കാത്ത മനുഷ്യന് ഒരു ജീവനെ പോലും ഇല്ലാതാക്കാൻ അവകാശമില്ല. ആയതിനാൽ MTP Act ഭേദഗതി ചെയ്യുതിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്ന് അദ്ദേഹം ആവശ്യപെട്ടു. അതു മാത്രമല്ല എല്ലാ ജനവിഭാഗങ്ങളേയും ജനിക്കാൻ പോകുന്നവരേയും ഉൾക്കൊള്ളുന്ന സമൂഹത്തിന് രൂപം കൊടുക്കുവാൻ ഗവമെന്റ് പ്രതിജ്ഞാബദ്ധമാകണം. മനുഷ്യനെ ഇല്ലാതാക്കലല്ല, അവനെ എല്ലാ ന്യൂനതകളോടും കൂടെ അതിജീവിക്കാൻ പ്രേരിപ്പിക്കലാകണം ഭരണാധിപന്മാരുടെ ലക്ഷ്യം. ഈ നിയമ ഭേദഗതിക്കെതിരെ അണിനിരക്കാൻ കെ.സി.ബി.സി. പ്രോ-ലൈഫ് സമിതിയോടൊപ്പം ചേരാൻ അദ്ദേഹം എല്ലാ മനുഷ്യസ്‌നേഹികളെയും ക്ഷണിച്ചു.

വിദ്യാർത്ഥികൾക്കിടയിലും യുവജനങ്ങൾക്കിടയിലും ജീവന്റെ മൂല്യത്തെ കുറിച്ചും അത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ചും ബോധവത്കരണം നടത്തുമെന്നും ആഗോളതലത്തിൽ പ്രോ-ലൈഫ് ദിനമായി ആചരിക്കുന്ന മാർച്ച് 25-ന് കെ.സി.ബി.സി. പ്രോ-ലൈഫ്‌സമിതിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടക്കുന്ന ജീവൻ പരിപോഷണസെമിനാറിലും, ജീവൻ സംരക്ഷണ റാലിയിലും, പ്രവർത്തനങ്ങളിലും തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ കുടുംബ ശുശ്രൂഷ, യുവജന ശുശ്രൂഷ, ജീസസ്‌യൂത്ത്, മീഡിയ കമ്മീഷൻ, ജൂബിലി ആശുപത്രി, ഹെൽത്ത് മിനിസ്ട്രി തുടങ്ങിയ കമ്മീഷനുകൾ പങ്കാളികളാകുമെന്നും അദ്ദേഹം പറഞ്ഞു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker