Vatican

മെത്രാന്‍ സിനഡിന്‌ മുന്നോടിയായി വത്തിക്കാനില്‍ ആഗോള യുവജന സംഗമം

മെത്രാന്‍ സിനഡിന്‌ മുന്നോടിയായി വത്തിക്കാനില്‍ ആഗോള യുവജന സംഗമം

സ്വന്തം ലേഖകന്‍

വത്തിക്കാന്‍ സിറ്റി ; അടുത്ത വര്‍ഷം ഒക്‌ടോബറില്‍ നടത്താനിരിക്കുന്ന മെത്രാന്‍മാരുടെ സിനഡിന്‌ മുന്നോടിയായി വത്തിക്കാനില്‍ ആഗോള യുവജന സംഗമം സംഘടിപ്പിക്കാന്‍ ഫ്രാന്‍സിസ്‌ മാര്‍പ്പാപ്പയുടെ ആഹ്വാനം . ഫ്രാന്‍സിസ്‌ പാപ്പായുടെ ആഹ്വാനത്തിന്റെ അടിസ്‌ഥാനത്തില്‍ 2018 മാര്‍ച്ച്‌ 19 മുതല്‍ 24 വരെ യുവജന സംഗമം സംഘടിപ്പിക്കുമെന്ന്‌ സിനഡ്‌ സെക്രട്ടറിയേറ്റ്‌ അറിയിച്ചു.

കത്തോലിക്കാ യുവജന പ്രസ്‌ഥാനങ്ങള്‍ക്ക്‌ പുറമെ ഇതര ക്രൈസ്‌തവ യുവജന സംഘങ്ങളും മറ്റ്‌ മതത്തില്‍പ്പെട്ട യുവജന പ്രതി നിധികളും സംഗമത്തില്‍ പങ്കെടുക്കും . യുവജനതയുടെ ശബ്‌ദവും വിശ്വാസവും സംശയങ്ങളും സഭക്ക്‌ കേള്‍ക്കണമെന്ന്‌ ഫ്രാന്‍സിസ്‌ മാര്‍പാപ്പ പറഞ്ഞു. അടുത്തവര്‍ഷം നടക്കുന്ന ബിഷപ്‌ മാരുടെ സിനഡിന്റെ പ്രധാന വിഷയവും യുവ ജനതയാണ്‌ .

സിനഡിന്‌ മുന്നോടിയിായി വവിവിധ സഭകളിലും മത വിശ്വാസങ്ങളിലും പെട്ടവരുടെ സംശയങ്ങളും ആകുലതകളും പങ്കു വക്കാനുളള അവസരം കൂടിയാണ്‌ ആഗോള യുവജന സംഗമമെന്ന്‌ സിനഡ്‌ സെക്രട്ടറിയേറ്റ്‌ വ്യക്‌തമാക്കി.സിനഡ്‌ സമ്മേളനം അവസാനിക്കുന്ന ഒക്‌ടോബര്‍ 24 ന്‌ പിറ്റേന്ന്‌ സെന്റ്‌ പീറ്റേഴ്‌സ്‌ ചത്വരത്തില്‍ മാര്‍പ്പാപ്പയുടെ കാര്‍മ്മികത്വത്തില്‍ നടക്കുന്ന വിശുദ്ധ വാര ശുശ്രൂഷകളില്‍ പങ്കെടുക്കാനും സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക്‌ അവസരം ലഭിക്കും

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker