Diocese

നിഡ്‌സിന്റെ “വിത്തും അന്നവും” പദ്ധതി നെയ്യാറ്റിൻകര രൂപതയുടെ എല്ലാ മേഖലകളിലും വ്യാപിക്കുന്നു

കർഷക ക്ലബ് അംഗങ്ങൾ NIDS Seed Bank-നുവേണ്ടി മേൽത്തരം വിത്തുകൾ നൽകി...

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇന്റഗ്രൽ ഡവലപ്മെന്റ് സൊസൈറ്റി (നിഡ്സ്) യുടെ നേതൃത്വത്തിൽ “എന്റെ ഭവനം കൃഷി സമൃദ്ധം” എന്ന ലക്ഷ്യസാക്ഷാത്കാരത്തിന് വേണ്ടി നടപ്പിലാക്കിയ “വിത്തും അന്നവും” പദ്ധതിയുടെ പ്രവർത്തനം മേഖലാ തലത്തിൽ വ്യാപിപ്പിച്ചിരിക്കുന്നു. 01-10-2020 വ്യാഴാഴ്ച രാവിലെ 10.30-ന് പാറശ്ശാല ഫെറോനയിലെ ആറയൂർ യൂണിറ്റിൽ “വിത്തും അന്നവും” പദ്ധതിയുടെ ഉത്ഘാടനം ഫെറോന വികാരി ഫാ.ജോസഫ് അനിൽ നിർവ്വഹിച്ചു.

പരിപാടിയിൽ നിഡ്സ് ഡയറക്ടർ ഫാ.രാഹുൽ ബി.ആന്റോ ആമുഖ സന്ദേശവും, കാർഷിക വികസന കമ്മിഷൻ ആനിമേറ്റർമാരായ ശ്രീമതി അൽഫോൻസ ആന്റിൽസ്, ശ്രീ.വത്സലബാബു; മേഖല ആനിമേറ്റർ ശ്രീമതി ക്രിസ്റ്റൽ ബായി, ഫെറോന സെക്രട്ടറി ശ്രീ.സുരേന്ദ്രൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

തുടർന്ന്, ഉച്ചയ്ക്ക് 12.15-ന് വ്ളാത്താങ്കര ഫെറോനയിലെ വലിയവിള യൂണിറ്റിൽ “വിത്തും അന്നവും” പദ്ധതിയുടെ ഉത്ഘാടനം നിഡ്സ് ഡയറക്ടർ ഫാ.രാഹുൽ ബി. ആന്റോ നിർവ്വഹിച്ചു. വലിയവിള ഇടവക വികാരി ഫാ.സജി തോമസ് ആമുഖ സന്ദേശവും, സിസ്റ്റർ മേഴ്സി, കാർഷിക വികസന കമ്മിഷൻ ആനിമേറ്റർമാരായ ശ്രീമതി അൽഫോൻസ ആന്റിൽസ്, ശ്രീ.വത്സലബാബു, മേഖല ആനിമേറ്റർ ശ്രീമതി ഷൈല മാർക്കോസ്, യൂണിറ്റ് സെക്രട്ടറി ശ്രീ.അനിൽകുമാർ എന്നിവർ ആശംസകളും അർപ്പിച്ച് സംസാരിച്ചു.

ഇവിടെ കർഷക ക്ലബ് അംഗങ്ങൾക്കും, നഴ്സറി സ്കൂളുകൾക്കും വിത്തും-തൈയും വിതരണം ചെയ്തു. കൂടാതെ കർഷക ക്ലബ് അംഗങ്ങൾ NIDS Seed Bank-നുവേണ്ടി മേൽത്തരം വിത്തുകൾ ഡയറക്ടറെ ഏൽപ്പിക്കുകയും ചെയ്തു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker