
നെയ്യാറ്റിന്‍കര ; ഉത്സവ് 2017 ന്റെ ഭാഗമായി കെ സി വൈ എം രൂപതാ സമിതി രചനാ മത്സരങ്ങള്‍ സംഘടിപ്പിച്ചു.രൂപതയിലെ 11 ഫൊറോനകളില്‍ നിന്നായി 150 ലധികം പേര് മത്സരങ്ങളില്‍ പങ്കെടുത്തു. എല്ലാ ഫൊറോനകളില്‍ നിന്നും മത്സരങ്ങളില്‍ പ്രാധിനിത്യമുണ്ടായത് ഇത്തവണത്തെ പ്രത്യകതയാണെന്ന് രൂപതാ പ്രസിഡന്റ് കിരണ്‍രാജ് പറഞ്ഞു. സി സി ബി ഐ ദേശീയ ഉപദേഷ്ടാവും മുന്‍ കെസിവൈഎം സംസ്ഥാന പ്രസിഡന്റുമായ ഷൈന്‍ ആന്റണി പരിപാടി ഉദ്ഘാടനം ചെയ്യ്തു. രൂപതാ പ്രസിഡന്റ് കിരണ്‍രാജ് അധ്യക്ഷത വഹിച്ചു.