Kerala

സമാജ് വാദിപാര്‍ട്ടിയുടെ സംസ്ഥാനത്തെ ആദ്യ പഞ്ചായത്ത് പ്രസിഡന്‍റ് നെയ്യാറ്റിന്‍കര രൂപതാഗം

സമാജ് വാദിപാര്‍ട്ടിയുടെ സംസ്ഥാനത്തെ ആദ്യ പഞ്ചായത്ത് പ്രസിഡന്‍റ് നെയ്യാറ്റിന്‍കര രൂപതാഗം

അനില്‍ജോസഫ്

തിരുവനന്തപുരം ; ദേശീയ പാര്‍ട്ടിയായ സമാജ്വദിപാര്‍ട്ടിയുടെ ആദ്യ പഞ്ചായത്ത് പ്രസിഡന്‍റായി നെയ്യാറ്റിന്‍കര രൂപതാഗം ഷീന ആല്‍ബിന്‍  സത്യ പ്രതിജ്ഞ ചെയ്യ്ത് അധികാരമേറ്റു.

തിരുപുറം പഞ്ചായത്തിന്‍റെ പ്രസിഡന്‍റായാണ് ഷീന ചുമതലയേറ്റത്

പുത്തന്‍കട ഉണ്ണിമിശീഖാ ദേവാലയ അംഗമായ ഷീന കോണ്‍ഗ്രസ് മഹിളാമോര്‍ച്ചയുടെ തിരുപുറം പ്രസിഡന്‍റുകൂടിയാണ്. കോണ്‍ഗ്രസില്‍ സീറ്റ് ലഭിച്ച് ചുവരെഴുത്ത് ഉള്‍പ്പെടെ നടത്തി പ്രചരണം കൊഴുക്കുന്നതിനിടെയാണ് പാര്‍ട്ടിയില്‍ നിന്ന് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചത്,

തുടര്‍ന്ന് സ്വതന്ത്രയായി സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് പ്രചരണം തുര്‍ന്ന ഷീനക്ക് ചിഹ്നമായി സൈക്കിളാണ് ലഭിച്ചത്.

ഇന്‍റെര്‍ നെറ്റില്‍ സൈക്കിള്‍ ചിഹ്നത്തിന്‍റെ സാധ്യതകള്‍ പരിശോധിച്ചപ്പോഴാണ് ദേശീയ പാര്‍ട്ടിയായ സമാജ്വാദി പാര്‍ട്ടിയുടെ ചിഹ്നമാണ് സൈക്കിളെന്ന് അറിയുകയും തുടര്‍ന്ന് സമാജ്വാദി പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വവുമായി ബന്ധപ്പെട്ട് സമാജ്വാദിപാര്‍ട്ടില്‍ നിന്ന് തെരെഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിക്കുകയും ചെയ്യ്തത്.

ഇടവകയിലെ സജീവ പ്രവര്‍ത്തകനായ ആല്‍ബിന്‍റെ ഭാര്യയാണ് ഷീന.

 

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

 

Show More

Leave a Reply

Your email address will not be published. Required fields are marked *

Related Articles

Back to top button
Close
Close

Adblock Detected

Please consider supporting us by disabling your ad blocker