Vatican

ഫ്രാൻസിസ് പാപ്പായ്ക്ക് പുതിയ വികാരി ജനറൽ

ഫ്രാൻസിസ്ക്കൻ മൈനർ ഓർഡർ സമൂഹാംഗമാണ് കർദ്ദിനാൾ മൗറൊ ഗമ്പേത്തി, O.F.M...

ജോയി കരിവേലി

വത്തിക്കാൻ സിറ്റി: വത്തിക്കാൻ സിറ്റിയുടെ വികാരി ജനറലായി കർദ്ദിനാൾ മൗറൊ ഗമ്പേത്തിയെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു. കർദ്ദിനാൾ ആഞ്ചെലൊ കൊമാസ്ത്രിയ്ക്ക് വിരമിക്കൽ സമയമായതിനാൽ സമർപ്പിച്ച രാജിയെ തുടർന്നാണ് ഫെബ്രുവരി 20 ശനിയാഴ്‌ച പുതിയ നിയമന ഉത്തരവ് പാപ്പാ പുറപ്പെടുവിച്ചത്. ഫ്രാൻസിസ്ക്കൻ മൈനർ ഓർഡർ സമൂഹാംഗമാണ് കർദ്ദിനാൾ മൗറൊ ഗമ്പേത്തി, O.F.M.

വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ പ്രധാനപുരോഹിതൻ, ബസിലിക്കയുടെ അറ്റുകുറ്റപ്പണികൾ, സംരക്ഷണം തുടങ്ങിയ ദൗത്യങ്ങൾ വഹിക്കുന്ന സ്ഥാപനമായ “ഫാബ്രിക്ക സാൻക്തി പേത്രി” (Fabrica Sancti Petri) യുടെ അദ്ധ്യക്ഷൻ എന്നീ ചുമതലകളും കൂടി കർദ്ദിനാൾ മൗറൊ ഗമ്പേത്തിയിൽ നിക്ഷിപ്തമായിരിക്കും.

2000 ജനുവരി 8-ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം 2020 നവമ്പർ 22-ന് ആർച്ചുബിഷപ്പായി അഭിഷിക്തനാകുകയും അതേമാസം 28-ന് ഫ്രാൻസീസ് പാപ്പാ അദ്ദേഹത്തെ കർദ്ദിനാളായി ഉയർത്തുകയും ചെയ്തു. അസ്സീസിയിലെ ഫ്രാൻസിസ്ക്കൻ ആശ്രമത്തിന്റെ ചുമതല വഹിച്ചു വരികയായിരുന്നു 55 വയസുകാരനായ അദ്ദേഹം.

ഇറ്റലിയുടെ വടക്ക് ഭാഗത്തുള്ള എമീലിയ റൊമാഞ്ഞ പ്രവിശ്യയിലെ കാസ്തെൽ സാൻ പീയെത്രൊ തേർമെയിൽ (Castel San Pietro Terme) 1965 ഒക്ടോബർ 27-നായിരുന്നു കർദ്ദിനാൾ മൗറൊ ഗമ്പേത്തിയുടെ ജനനം.

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

കാത്തലിക് വോക്‌സിന്റെ സിഗ്നൽ ആപ്പ് ഗ്രൂപ്പിൽ ചേരുവാനായീ ക്ലിക്ക് ചെയ്യുക

കൂടുതൽ വീഡിയോകൾ കാണുന്നതിന് കാത്തലിക് വോക്‌സിന്റെ യുട്യൂബ് ചാനൽ ക്ലിക്ക് ചെയ്യുക

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker