World

മൊസൂളില്‍ സമാധാനത്തിന്‍റെ പ്രാവുകള്‍ പറത്തി ഫ്രാന്‍സിസ് പാപ്പ

വേദിയിലേക്ക് നടന്ന നീങ്ങവേ തീവ്രവാദികള്‍ തകര്‍ത്ത ഭവനങ്ങളുടെയും, ദേവാലയങ്ങളുടെയും സമീപത്ത് മാര്‍പാപ്പ അല്‍പസമയം നിശബ്ദനായി നിന്നു.

സ്വന്തം ലേഖകന്‍

മൊസൂള്‍: തകര്‍ന്നടിഞ്ഞ ദേവാലയങ്ങുളട സമീപത്ത് സാമാധാന ദൂതുമായി പ്രാവുകളെ പറത്തി ഫ്രാന്‍സിസ് പാപ്പ. ഇസ്ലാമിക് സ്റ്റേറ്റിന്‍റെ ആധിപത്യത്തില്‍ നിന്നും മോചിപ്പിച്ച മൊസൂള്‍ നഗരത്തില്‍ യുദ്ധത്തിനും അടിച്ചമര്‍ത്തലിനും ഇരയായവര്‍ക്ക് വേണ്ടി ഫ്രാന്‍സിസ് പാപ്പ പ്രാര്‍ത്ഥന നയിച്ചു. ഇര്‍ബില്‍ നഗരത്തിലെ സന്ദര്‍ശനത്തിനുശേഷം ഹെലികോപ്റ്ററിലാണ് പാപ്പ മൊസൂളില്‍ എത്തിയത്. ആള്‍ത്താമസം വളരെ കുറവുള്ള നഗരത്തില്‍ ശേഷിക്കുന്ന ഏതാനും ചില ക്രൈസ്തവ കുടുംബങ്ങള്‍ പാപ്പയെ സ്വീകരിക്കാന്‍ വേണ്ടി എത്തിയിരുന്നു. ഇസ്ലാമിക് സ്റ്റേറ്റിന്‍റെ ഭരണകാലത്ത് മതം മാറുക, അല്ലെങ്കില്‍ വലിയ തുക ചുങ്കം അടച്ച് ജീവിക്കുക എന്ന അവസ്ഥ വന്നപ്പോള്‍ നിരവധി ക്രൈസ്തവ കുടുംബങ്ങളാണ് ഇവിടെനിന്ന് പലായനം ചെയ്തത്.

വേദിയിലേക്ക് നടന്ന നീങ്ങവേ തീവ്രവാദികള്‍ തകര്‍ത്ത ഭവനങ്ങളുടെയും, ദേവാലയങ്ങളുടെയും സമീപത്ത് പാപ്പ അല്‍പസമയം നിശബ്ദനായി നിന്നു. നഗര ചത്വരത്തില്‍ തകര്‍ന്നു കിടക്കുന്ന ദേവാലയങ്ങളുടെ മദ്ധ്യേയാണ് ഫ്രാന്‍സിസ് പാപ്പ പ്രാര്‍ത്ഥന നയിച്ചത്. വൈരാഗ്യത്തെക്കാള്‍ വലുതാണ് പ്രത്യാശയെന്നും, യുദ്ധത്തേക്കാള്‍ വലുതാണ് സമാധാനമെന്നുമുളള ബോധ്യം തങ്ങള്‍ ഇന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണെന്ന് പാപ്പ പറഞ്ഞു.

പ്രത്യാശയെ നിശബ്ദമാക്കാന്‍ രക്തം ചിന്തുന്ന ദൈവത്തിന്‍റെ നാമം ദുഷിപ്പിക്കുന്നവര്‍ക്കും, നശീകരണത്തിന്‍റെ പാദ സ്വീകരിച്ചവര്‍ക്കും സാധിക്കില്ലെന്ന് ഫ്രാന്‍സിസ് പാപ്പ കൂട്ടിച്ചേര്‍ത്തു. ദൈവം സ്നേഹത്തിന്‍റെ ദൈവമാണെങ്കില്‍ നമ്മുടെ സഹോദരി സഹോദരന്മാരെ വെറുക്കുന്നത് വലിയൊരു തെറ്റാണ്.

ഇറാക്കിലെ രണ്ടാമത്തെ വലിയ നഗരമാ്യ മൊസൂള്‍ ബാഗ്ദാദിന് 400 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറായി ടൈഗ്രിസ് നദിയുടെ കരയിലാണ് സ്ഥിതി ചെയ്യുന്നത്. പുരാതനമായ ചരിത്രമുള്ള നഗരം കൂടിയ മൊസൂള്‍ നിനിവേയുടെ ഭരണതലസ്ഥാനമാണ്.

ഏഴ് ലക്ഷത്തി ഇരുവപതിനായിരം ആളുകള്‍ മാത്രമുളളമൊസൂളിലെ ജനസംഖ്യയില്‍ ഭൂരിഭാഗവും അറബികളാണ്, അസീറിയക്കാര്‍, അര്‍മേനിയക്കാര്‍, തുര്‍ക്ക്മെന്‍, കുര്‍ദ്, യാസിദിസ്, ഷബാകികള്‍, മാന്‍ഡീന്‍സ്, സര്‍ക്കാസിയന്‍സ് എന്നിവരും മറ്റ് ചെറിയ വംശീയ ന്യൂനപക്ഷങ്ങളും ഇവിടെയുണ്ട്. അഞ്ച് മുസ്ലീം പ്രവാചകന്മാരുടെ കബറിടങ്ങള്‍ സ്ഥിതിചെയ്യുന്നതിനാല്‍ “പ്രവാചകരുടെ നഗരം” എന്ന പേരും മൊസൂളിനുണ്ട്.2017ലാണ് തീവ്രവാദികളുടെ കയ്യില്‍ നിന്നും മൊസൂള്‍ നഗരം മോചിപ്പിക്കുന്നത്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker