World

ക്വാരഘോഷിന്റെ സംസ്ക്കാരവും വൈവിധ്യവും ജനങ്ങളില്‍ കാണുന്നു; ഫ്രാന്‍സിസ് പാപ്പ

ദേശവാസികള്‍ക്കൊപ്പം ഒന്നരമണിക്കൂറോളം പാപ്പ സംവദിച്ചു...

സ്വന്തം ലേഖകൻ

ക്വാരഘൊഷ്: അസീറിയന്‍ പട്ടണമായ ക്വോരഘോഷിന്റെ സംസ്ക്കാരവും വൈവിധ്യവും ജനങ്ങളില്‍ ഉൾച്ചേര്‍ന്നിരുക്കുന്നതായി ഫ്രാന്‍സിസ് പാപ്പ. ക്വാരഘൊഷിലെ അമലോത്ഭവ നാഥയുടെ കത്തീഡ്രലിലെ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ. 35000 ജനങ്ങള്‍മാത്രമുള്ള പട്ടണമായ ഖരഖോഷില്‍ പാപ്പയെ സ്വീകരിക്കാനും ഒരു നോക്കുകാണുവാനുമായി പാതയോരങ്ങളില്‍ നിരവധിപ്പേര്‍ കാത്തുനില്പുണ്ടായിരുന്നു.

നേരത്തെ ദേവാലയത്തിനുമുന്നിലെത്തിയ പാപ്പായെ സിറിയന്‍ കത്തോലിക്കാ പാത്രിയാര്‍ക്കീസ് ഇഗ്നേഷ്യസ് ജോസഫ് ത്രിദീയന്‍ യോനാനും ഇതരസഭാധികാരികളും ചേര്‍ന്ന് ദേവാലയത്തിനകത്തേക്കാനയിച്ചു. രണ്ടുകുട്ടികള്‍ പാപ്പായ്ക്ക് പൂച്ചെണ്ടുകള്‍ സമ്മാനിച്ചു. പാത്രിയാര്‍ക്കീസ് യോനാന്‍റെ സ്വാഗതവാക്കുകളെ തുടര്‍ന്ന് പാപ്പയുടെ പ്രഭാഷണം ഉണ്ടായിരുന്നു. 2500 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന 54 മീറ്റര്‍ നീളവും 24 മീറ്റര്‍ വീതിയുമുള്ള ദേവാലയത്തില്‍ ദേശവാസികള്‍ക്കൊപ്പം ഒന്നരമണിക്കൂറോളം പാപ്പ സംവദിച്ചു.

തനിക്ക് ക്വാരഘൊഷിലെ നിവാസികളുടെ അടുത്ത് എത്താന്‍ അവസരം നൽകിയ ദൈവത്തിന് പാപ്പാ നന്ദി പ്രകാശിപ്പിച്ചു. പാത്രിയാര്‍ക്കീസ് ഇഗ്നേഷ്യസ് ജോസഫ് ത്രിദീയന്‍ യോനാനുള്‍പ്പെടെയുള്ള മറ്റുള്ളവര്‍ക്കും പാപ്പാ തന്റെ കൃതജ്ഞത രേഖപ്പെടുത്തി. വചന വിചിന്തനത്തിനു ശേഷം ത്രികാലപ്രാര്‍ത്ഥന നടത്തി ക്വാരഘോഷില്‍ നിന്ന് മടങ്ങി.

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

കാത്തലിക് വോക്‌സിന്റെ സിഗ്നൽ ആപ്പ് ഗ്രൂപ്പിൽ ചേരുവാനായീ ക്ലിക്ക് ചെയ്യുക

കൂടുതൽ വീഡിയോകൾ കാണുന്നതിന് കാത്തലിക് വോക്‌സിന്റെ യുട്യൂബ് ചാനൽ ക്ലിക്ക് ചെയ്യുക

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker