Vatican

കുരുത്തോലയും കുരിശും വേർപെടുത്താനാവാത്തവിധം അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു; ഫ്രാൻസിസ് പാപ്പാ

യേശുവിനോടുള്ള മനോഭാവം അവിടുത്തെ അനുഗമിക്കുന്നതിലേയ്ക്ക് വളരണം...

സ്വന്തം ലേഖകൻ

വത്തിക്കാൻ സിറ്റി: നമ്മുടെ യാതനകളിലും മരണത്തിൽപ്പോലും നമ്മെ കൈവെടിയാതെ നമ്മുടെ ചാരത്തായിരിക്കുവാനാണ് യേശു ഓശാനയുടെ ദിനങ്ങൾക്ക് ശേഷം പീഡകളിലൂടെയും യാതനകളിലൂടെയും കടന്നുപോയി കുരിശുമരണം പ്രാപിച്ചതെന്നും; അതുകൊണ്ടുതന്നെ കുരുത്തോലയും കുരിശും വേർപെടുത്താനാവാത്തവിധം അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും, ഓശാന ഞായറാഴ്ച വിവ്യബലിയിൽ പാപ്പായുടെ ഉദ്‌ബോധനം.

നമ്മുടെ വീഴ്ചകളിലും തകർച്ചകളിലും ഭീതിയിലും ദൈവം നമ്മുടെ അരികിലുണ്ട്. അതിനാൽ, ഒരിക്കലും പാപത്തിനോ, പൈശാചിക ശക്തികൾക്കോ നമ്മെ കീഴ്പ്പെടുത്താനാകില്ല. അതേസമയം, വിജയത്തിനായി വീശിയ കുരുത്തോല കുരിശുമരത്തെ തഴുകുന്നുണ്ടെന്നത് മറക്കരുതെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

യേശുവിനോടുള്ള നമ്മുടെ മനോഭാവം ആരാധനയിലും പ്രശംസയിലും ഒതുക്കാതെ, അവിടുത്തെ അനുഗമിക്കുന്നതിലേയ്ക്ക് വളരണമെന്നും, യേശുവിന്റെ വാക്കുകളും പ്രവൃത്തികളും നമ്മെ വെല്ലുവിളിക്കാൻ അനുവദിക്കുമ്പോൾ മാതമേ അവിടുത്തെ അനുഗമിക്കുന്നതിലേയ്ക്ക് വളരാൻ നമുക്ക് കഴിയുകയുള്ളൂവെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.

അതേസമയം, നമ്മുടെ ഹൃദയങ്ങളേയും മനസ്സുകളേയും അത്ഭുതാതിരേകംകൊണ്ടു നിറയ്ക്കുന്ന പ്രക്രിയ ദൈവം ഇന്നും തുടരുകയാണെന്നും, ക്രൂശിതരൂപത്തെ നോക്കുമ്പോഴെല്ലാം നമ്മിലും അത്ഭുതാതിരേകം നിറഞ്ഞുകൊണ്ട് നമുക്കും പറയുവാൻ കഴിയട്ടെ, “സത്യമായും അവിടുന്നു ദൈവപുത്രനാണ് – അവിടുന്നാണ് എന്റെ ദൈവം!” എന്ന ആശംസയോടുകൂടിയാണ് പരിശുദ്ധപിതാവ് വചന പ്രഘോഷണം ഉപസംഹരിച്ചത്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker