India

ഗുജറാത്തില്‍ 48 മണിക്കൂറിനിടയില്‍ 7 വൈദികര്‍ മരണമടഞ്ഞു. 2 പേര്‍ മലയാളികള്‍

ജസ്യൂട്ട് സന്യാസ സമൂഹാംഗമായ ഫാ. വര്‍ഗീസ് പോള്‍ (78), സിഎംഐ വൈദികന്‍ ഫാ. ജോണ്‍ ഫിഷര്‍ പൈനാടത്ത് (92) എന്നിവരാണു മരിച്ച മലയാളികള്‍

സ്വന്തം ലേഖകന്‍

അഹമ്മദാബാദ്; കോവിഡിന്‍റെ രണ്ടാം വ്യാപനം രൂക്ഷമായ ഗുജറാത്തില്‍ 48 മണിക്കൂറിനുളളില്‍ മരിച്ച കത്തോലിക്കാ വൈദികരുടെ എണ്ണം ഏഴായി. ഇവരില്‍ രണ്ടു പേര്‍ മലയാളികളാണ്. ജസ്യൂട്ട് സന്യാസ സമൂഹാംഗമായ ഫാ. വര്‍ഗീസ് പോള്‍ (78), സിഎംഐ വൈദികന്‍ ഫാ. ജോണ്‍ ഫിഷര്‍ പൈനാടത്ത് (92) എന്നിവരാണു മരിച്ച മലയാളികള്‍. കോതമംഗലം രൂപതയിലെ മൂവാറ്റുപുഴ ഏനാനല്ലൂര്‍ സ്വദേശിയായ ഫാ. വര്‍ഗീസ് പോള്‍ അറിയപ്പെടുന്ന എഴുത്തുകാരനാണ്.

റോമില്‍ ദൈവശാസ്ത്രത്തിലും ലണ്ടനിലും അമേരിക്കയിലും ജേര്‍ണലിസത്തിലും ഉപരിപഠനം നടത്തിയ ഇദ്ദേഹം, സൗത്ത് ഏഷ്യന്‍ റിലീജിയസ് ന്യൂസിന്‍റെ (എസ്എആര്‍ ന്യൂസ്) സ്ഥാപക ഡയറക്ടറാണ്. ഗുജറാത്തി ഭാഷയില്‍ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. രാജ്കോട്ട് സെന്‍റ് സേവ്യേഴ്സ് സിഎംഐ പ്രോവിന്‍സ് അംഗമായ ഫാ. ജോണ്‍ ഫിഷര്‍ പൈനാടത്ത് എറണാകുളം അങ്കമാലി അതിരൂപതയിലെ കറുകുറ്റി ഇടവകാംഗമാണ്. ക്രൈസ്റ്റ് ആശുപത്രിയില്‍ കോവിഡ് ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്നാണു മരണം. മരിച്ച വൈദികരുടെ സംസ്കാര ശുശ്രൂഷകള്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നടത്തി.

കോവിഡ് വ്യാപനത്തിനിന്‍റെ രണ്ടാം ഘട്ടം രാജ്യമെമ്പാടും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടയിലാണ് ഗുജറാത്തില്‍ നിന്ന് ദുഖകരമായ ഈ വാര്‍ത്തയാണ് പുറത്ത് വരുന്നത്. വൈദികരുടെ മരണം കാത്തലിക് വോക്സിലൂടെ പുറത്ത് വന്നതു മുതല്‍ ഗുജറാത്ത് ജനറതക്കായുളള പ്രാര്‍ത്ഥനാ സഹായഅഭ്യര്‍ത്ഥനകളും സമൂഹ മാധ്യമങ്ങളില്‍ സജീവമായിട്ടുണ്ട്. ഗുജറാത്തിലെ സഭയ്ക്ക് ഇത് വേദനയുടെ നിമിഷങ്ങളാണെന്ന് അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകനും, എഴുത്തുകാരനുമായ ജസ്യൂട്ട് വൈദികന്‍ ഫാ. സെഡ്രിക് പ്രകാശ് പറഞ്ഞു.

മൂന്നു ജസ്യൂട്ട് സഭാംഗങ്ങളും സിഎംഐ സഭയില്‍ നിന്നും ഡിവൈന്‍ വേര്‍ഡ് സൊസൈറ്റിയില്‍ നിന്നുള്ള ഓരോ വൈദികര്‍ വീതവും, ഒരു രൂപതാ വൈദികനും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. കൊറോണ വൈറസ് ബാധിച്ച് നിരവധി വൈദികരും, സന്യസ്തരും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഒരുവര്‍ഷത്തിനിടെ മരണമടഞ്ഞിട്ടുണ്ടെന്ന് ഫാ. സെഡ്രിക് പ്രകാശ് പറഞ്ഞു. ജെസ്യൂട്ട് വൈദികനായിരുന്ന ഫാ. ഇര്‍വിന്‍ ലസറാഡോ വഡോദരയിലെ പ്രീമിയം ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.

ഗുജറാത്ത് പ്രൊവിന്‍സ് അംഗമായിരുന്ന ഫാ. യേശുദാസ് അര്‍പുതം എന്ന വൈദികന്‍ തമിഴ്നാട്ടിലെ ഡിണ്ടിഗലില്‍വെച്ചാണ് മരണപ്പെട്ടത്. ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്കായി അദ്ദേഹം നാട്ടിലേക്ക് പോയതായിരുന്നു. ബറോഡ രൂപതാ വൈദികനായ ഫാ. പോള്‍ രാജ് നെപ്പോളിയന്‍, ഫാ. രായപ്പന്‍, ഫാ. ജെറി സെക്യൂറ എസ്ജെ, ജെറി സെക്യൂറ എസ്ജെ ജെസ്യൂട്ട് കമ്മ്യൂണിറ്റി സുപ്പീരിയറും അഹമ്മദാബാദിലെ സെന്‍റ് ഇഗ്നേഷ്യസ് ലയോള പള്ളിയിലെ ഇടവക വൈദികനുമായിരിന്നു. അതേസമയം കോവിഡ് മരണങ്ങളുടെ എണ്ണം അനിയന്ത്രിതമായി വര്‍ദ്ധിച്ചിട്ടും സരക്കാര്‍ തല നടപടികള്‍ സജീവമായിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ ഗുജറാത്തിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും അടിയന്തിരമായി ഓക്സജന്‍റെ ക്ഷാമം പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഗുജറാത്തിലെ പല സര്‍ക്കാര്‍ ആശുപത്രികളിലും തത്സ്ഥിതി തുടരുകയാണ്. കൂട്ടമായി രോഗികള്‍ ആശുപത്രികളില്‍ നിറഞ്ഞതോടെ ആരോഗ്യ പ്രവര്‍ത്തകരും രോഗബാധിതരായി മാറുകയാണ്.

 

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker