Diocese

കോവിഡ് രോഗികള്‍ക്ക് നിഡ്സ് സമരിറ്റന്‍സിന്റെ ഓക്സിജന്‍ കോണ്‍സന്റെറേറ്റര്‍

11 ഫൊറോനകളെയും ഉള്‍പ്പെടുത്തി ഡിസാസ്റ്റര്‍ ക്ലിനിക് കോവിഡ് ഇന്‍ഫര്‍മെഷന്‍ സപ്പോര്‍ട്ട് സെന്റെറിനും തുടക്കം കുറിച്ചു...

അനിൽ ജോസഫ്

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയുടെ സാമൂഹ്യ സംഘടനയായ നിഡ്സ് സമരിറ്റന്‍സ് ടാസ്ക് ഫോഴ്സും, കത്തോലിക്കാ സഭയുടെ സാമൂഹ്യ സംഘടനയായ കാരിത്താസ് ഇന്ത്യയും കൈകോത്ത് കോവിഡ് രോഗികള്‍ക്കായി ഓക്സിജന്‍ കോണ്‍സന്റെറേറ്റര്‍ ലഭ്യമാക്കുന്നു. കോവിഡ് ബാധിച്ച് രോഗികള്‍ക്ക് ഓക്സിജന്‍ ലഭിക്കാന്‍ വൈകിയാല്‍ ഇനി നിഡ്സ് ഓക്സിജൻ കോണ്‍സന്‍ററേറ്റര്‍ എത്തിച്ച് നല്‍കും.

സംസ്ഥാനത്തെ പ്രധാനപ്പെട്ട ആശുപത്രികളില്‍ മാത്രമുളള സംവിധാനം കാരിത്താസ് ഇന്ത്യയുടെ ഡയറക്ടര്‍ ഫാ.പോള്‍ മുഞ്ഞേലിയുടെ ഇടപെടലിലൂടെയാണ് നിഡ്സ് സമരിറ്റന്‍സ് ടാസ്ക്ക് ഫോഴ്സിന് ലഭ്യമാക്കിയത്. കൂടാതെ, നെയ്യാറ്റിന്‍കര രൂപതയിലെ 11 ഫൊറോനകളെയും ഉള്‍പ്പെടുത്തി ഡിസാസ്റ്റര്‍ ക്ലിനിക് കോവിഡ് ഇന്‍ഫര്‍മെഷന്‍ സപ്പോര്‍ട്ട് സെന്റെറിനും തുടക്കം കുറിച്ചു. കാരിത്താസ് ഇന്ത്യയുടെ റിസ്ക് റിഡക്ഷന്‍ പ്രോജക്ടിന്‍റെ ഭാഗമാണ് പദ്ധതി.

നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്റ് സാമുവല്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. നിഡ്സ് പ്രസിഡന്‍റ് മോണ്‍.ജി.ക്രിസ്തുദാസ്, നിഡ്സ് ഡയറക്ടര്‍ ഫാ.രാഹുല്‍ ബി. ആന്‍റോ, കാരിത്താസ് ഇന്ത്യാ നെയ്യാറ്റിന്‍കര രൂപത കോ-ഓഡിനേറ്റര്‍ ബിജു ആന്റെണി, വ്ളാത്താങ്കര മേഖല ആനിമേറ്റർ ഷൈല മാര്‍ക്കോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker