Kerala

സംസ്ഥാന സർക്കാരിനെ പിന്തുണച്ച് കേരള റീജന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിൽ

പരമാർശം തിരുത്തുന്നതിന് സുപ്രീം കോടതിയെ സമീപിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ പിന്തുണയ്ക്കുന്നു...

ജോസ് മാർട്ടിൻ

കൊച്ചി: ന്യൂനപക്ഷ സ്കോളർഷിപ്പ് വിതരണവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയിൽ ന്യൂനപക്ഷങ്ങൾക്കിടയിൽ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്ക്കുന്ന ജനവിഭാഗങ്ങളെ വേർതിരിച്ചു കാണാനാവില്ല എന്ന പരമാർശം തിരുത്തുന്നതിന് സുപ്രീം കോടതിയെ സമീപിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ പിന്തുണയ്ക്കുന്നുവെന്ന് കേരള റീജന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിൽ (കെ.ആർ.എൽ.സി.സി.).

ന്യൂനപക്ഷങ്ങൾക്ക് വിതരണം ചെയ്യുന്ന ആനുകൂല്യങ്ങൾ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്ന കോടതി നിർദ്ദേശം സ്വീകാര്യമായിരുന്നെങ്കിലും, ന്യൂനപക്ഷങ്ങൾക്കിടയിലെ പിന്നാക്കാവസ്ഥ പരിഗണിച്ച് ഉപവിഭാഗങ്ങളായി വേർതിരിക്കാനാവില്ല എന്ന വിധിയിലെ പരാമർശം ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉളവാക്കുതായിരുന്നുവെന്നും കെ.ആർ.എൽ.സി.സി. വിലയിരുത്തുന്നു. കൂടാതെ ഇത് ലത്തീൻ കത്തോലിക്കരും ദലിത് ക്രൈസ്തവരും ഉൾപ്പെട്ട പിന്നോക്ക ക്രൈസ്തവരിൽ വലിയ ആശങ്ക ഉളവായിരുന്നുവെന്നും ചരിത്രപരമായ കാരണങ്ങളാൽ സാമൂഹികപരമായും, വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്ക് ഭരണഘടനയുടെ 15 (4), 16 (4) എന്നീ വകുപ്പുകൾ നല്കുന്ന പരിരക്ഷയെ നിരാകരിക്കുന്നതായിരുന്നു ഈ പരാമർശമെന്നും, ഇതിനെതിരെയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിക്കുന്നതെന്നും കെ.ആർ. എൽ.സി.സി. വിവരിക്കുന്നു.

കെ.ആർ. എൽ.സി.സി.യും സമുദായത്തിലെ വിവിധ സംഘടനകളും ഉന്നയിച്ചിരുന്ന ആവശ്യത്തിലാണ് സർക്കാർ ഉചിതമായ തീരുമാനം പ്രഖ്യാപിച്ചിട്ടുള്ളതെന്നും, കേരള സർക്കാരിന്റെ ഈ തീരുമാനത്തെ കേരള റീജന്‍ ലാറ്റിന്‍ കാത്തലിക് പിന്തുണക്കുന്നുവെന്നും വ്യക്താവ് ജോസഫ് ജൂഡ് പത്രകുറിപ്പിൽ അറിയിച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker