Kerala

കട്ടയ്ക്കോടിന്‍റെ ഹൃദയതാളം സിസ്റ്റര്‍ എല്‍സി ചാക്കോ വിടപറഞ്ഞു.

മൂന്ന് പതിറ്റാണ്ട്കാലം ഒരു വിശ്വാസി സമൂഹത്തിന്‍റെ ഹൃദയതാളമായ സിസ്റ്റര്‍ എല്‍സി ചാക്കോ വിടപറഞ്ഞു

അനില്‍ ജോസഫ്

കാട്ടാക്കട: മൂന്ന് പതിറ്റാണ്ട്കാലം ഒരു വിശ്വാസി സമൂഹത്തിന്‍റെ ഹൃദയതാളമായ സിസ്റ്റര്‍ എല്‍സി ചാക്കോ (68) വിടപറഞ്ഞു. നെയ്യാറ്റിന്‍കര രൂപതയിലെ കട്ടയ്ക്കോട് പ്രദേശത്ത് 1980 തുകളില്‍ എത്തിയ സിസ്റ്റര്‍ വിവിധ കാലങ്ങളിലാലായി 30 വര്‍ഷത്തോളം നിരവധി ആത്മാക്കളെ നേടിയാണ് യാത്രയാവുന്നത്.

ഏറെക്കാലം സേവനം ചെയ്ത കട്ടയ്ക്കോടിന്‍റെ മണ്ണില്‍ തന്നെയാണ് സിസ്റ്ററിന്‍റെ അന്ത്യ വിശ്രമവും. കോട്ടയം രാമപുരത്ത് ഓസേപ്പ്ചാക്കോ ഏലിക്കുട്ടി ദമ്പതികളുടെ അഞ്ച് മക്കളില്‍ മൂത്തമകളായി ജനിച്ച സിസ്റ്റര്‍ ചെറുപ്പകാലത്തു തന്നെ സന്യാസത്തെ ഏറെ സ്നേഹിക്കുകയും ക്രിസ്തുവിന്‍റെ മണവാട്ടിയാകാന്‍ ഒരുങ്ങുകയും ചെയ്യ്തിരുന്നു തുടര്‍ന്ന് കലേഷ്യന്‍ ഡോട്ടേഴ്സ് സഭയില്‍ ചേര്‍ന്ന സിസ്റ്റര്‍ 1978 ല്‍ നിത്യവൃതവാഗ്ദാനം നടത്തി.

ഒരു കന്യാസ്ത്രീയായി ആദ്യ ചുമതകളുടെ നിര്‍വ്വഹണം ബംഗളൂരു പ്രേമ മന്ദിര കോണ്‍വെന്‍റിലായിരുന്നു തുടര്‍ന്ന് 1980 ല്‍ തിരുവനന്തപുരത്ത് കട്ടയ്ക്കോടിലെത്തിയ സിസ്റ്റര്‍ പിന്നെ കട്ടയ്ക്കോടിന്‍റെ സ്വന്തം മകളായി  മാറുകയായിരുന്നു. പാട്ടുകാരിയായ സിസ്റ്റര്‍ ദേവാലയ സംഗീതത്തില്‍ ഏറെ ശ്രദ്ധാലുവും ആലാപന ശൈലിയില്‍ വ്യത്യസ്തതകള്‍ ഉളള കന്യാസ്ത്രികൂടിയായിരുന്നു. കട്ടയ്ക്കോട്ടെ ദേവാലയ സംഗീത കൂട്ടായ്മയുടെ ഭാഗമായി തന്‍റെ അവസാന നാളുകള്‍ വരെ പ്രവര്‍ത്തിച്ച സിസ്റ്റര്‍ ഇടവക എന്നാല്‍ ഒരു സമൂഹമായി പ്രവര്‍ത്തിക്കുമ്പോഴാണ് അത്ഭുതങ്ങള്‍ സംഭവിക്കുകയെന്ന് എപ്പോഴും ഇടവകാ ജനത്തെ പ്രചോദിപ്പിച്ച സന്യാസിനി കൂടിയാണ്.

വൊക്കേഷന്‍ പ്രൊമോട്ടര്‍, നഴ്സറിടീച്ചര്‍ , ഹോസ്റ്റല്‍ വാര്‍ഡന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച സിസ്റ്റര്‍ അവസാന നാളുകളില്‍ അര്‍ബുദബാധിതയായി ചികിത്സയിലായിരുന്നു. കൊറോണക്കാലത്ത് കാത്തലിക് വോക്സിലൂടെ കട്ടയ്ക്കോട് ഇടവക പുറത്തിറക്കിയ ഗാനത്തില്‍ സിസ്റ്റര്‍ ഭാഗമായി.

ഇന്ന് വൈകിട്ട് 2.30 ന് നെയ്യാറ്റിന്‍കര ബിഷപ് ഡോ. വിന്‍സെന്‍റ് സാമുവലിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ കട്ടക്കോട് സെന്‍റ് ആന്‍റണീസ് ദേവാലയത്തിലെ മൃതസംസ്ക്കാര ചടങ്ങുകളെ തുടര്‍ന്ന് സിസ്റ്റര്‍ ഏറെക്കാലം സേവനം ചെയ്യ്ത സെന്‍റ് ജോസഫ് കോണ്‍വെന്‍റില്‍ മൃത സംസ്ക്കാരം നടക്കും.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker