Kerala

കേരളം ഗൗരവതരമായ ചില സാമൂഹിക പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നു; കെ.സി.ബി.സി.

മുഖ്യധാരാ മാധ്യമങ്ങൾ വേണ്ടത്ര പ്രാധാന്യം ഇത്തരം വിഷയങ്ങൾക്ക് നൽകുന്നില്ല...

ജോസ് മാർട്ടിൻ

കൊച്ചി: കേരളം ഗൗരവതരമായ ചില സാമൂഹിക പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നുവെന്നുള്ളത് വാസ്തവമാണെന്നും, അതിൽ പ്രധാനപ്പെട്ട ചിലതാണ് തീവ്രവാദ പ്രസ്ഥാനങ്ങളുടെ സാന്നിധ്യവും മയക്കുമരുന്ന് ഉപഭോഗത്തിന്റെ അമ്പരപ്പിക്കുന്ന വർദ്ധനവെന്നും കേരള കത്തോലിക്കാ മെത്രാൻ സമിതി.

മുഖ്യധാരാ മാധ്യമങ്ങൾ വേണ്ടത്ര പ്രാധാന്യം ഇത്തരം വിഷയങ്ങൾക്ക് നൽകുന്നില്ലെന്നും, വിവിധ അന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിട്ടും, വേണ്ട രീതിയിലുള്ള അന്വേഷണങ്ങൾ നടത്തിയിട്ടുള്ളതായി അറിവില്ലെന്നും കെ.സി.ബി.സി. പറയുന്നു.

അതേസമയം, കേരളത്തിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടക്കുന്നു എന്ന ആശങ്ക പങ്കുവയ്ക്കുകയും, അതേക്കുറിച്ച് യുവജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്ത പാലാ രൂപതാ മെത്രാൻ മാർ. ജോസഫ് കല്ലറങ്ങാട്ടിന്റെ വാക്കുകൾ വിവാദമാക്കുകയല്ല, പൊതുസമൂഹത്തിൽ ഉത്തരവാദിത്വത്തോടെ ചർച്ച ചെയ്യുകയാണ് യുക്തമെന്നും, കത്തോലിക്കാ സഭ ലക്ഷ്യമാക്കുന്നത് സാമുദായിക ഐക്യവും സഹവർത്തിത്വവും മാത്രമാണെന്നും കേരള കത്തോലിക്കാ മെത്രാൻ സമിതിക്ക് വേണ്ടി ഔദ്യോഗികവക്താവ് ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി പത്രക്കുറിപ്പിലൂടെ അറിയിച്ചു.

പത്രക്കുറിപ്പിൽ പൂർണ്ണരൂപം

Show More

One Comment

  1. A sound Christian religious education is absent from most instituitions of learning. The youth do not have adequate experiential knowledge of their faith, outmoded and unimaginative methods of religious instruction does not interest the learners who are put off by doctrines and irrelevant sermonising. The religious instruction of each diocese has to be revamped, trained and qualified religious instructors have to be gainfully motivated in the catechetical movement, the instruction should not discontinue with high school, there ought to be continued and meaningful engagement with the youth and family throughout their lives. An experiential living of the faith is salutary.

Leave a Reply to A G Maxwell Cancel reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker