Kerala

കാരിത്താസ് ഇൻഡ്യയുമായി കൂടുതൽ സഹകരണം ഉറപ്പാക്കും; മുഖ്യമന്ത്രി

12 ലക്ഷം രൂപ വീതം ചെലവു വരുന്ന 14 വെന്റിലേറ്റർ യൂണിറ്റുകളാണ് നൽകിയത്...

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഭാരത കത്തോലിക്കാ സഭയുടെ ജീവകാരുണ്യ സാമൂഹിക വികസന ഏജൻസിയായ കാരിത്താസ് ഇൻഡ്യയുമായി കൂടുതൽ മേഖലകളിൽ സഹകരണം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ ആറ് സർക്കാർ മെഡിക്കൽ കോളേജുകൾക്കും കൊച്ചി ജനറൽ ആശുപത്രിക്കും നൽകുന്ന ഐ.സി.യു. വെന്റിലേറ്ററുകൾ ഏറ്റുവാങ്ങി കൊണ്ടാണ് പിണറായി വിജയൻ ഇക്കാര്യം വ്യക്തമാക്കിയത്. കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായാണ് വെന്റിലേറ്ററുകൾ കൈമാറിയത്. 12 ലക്ഷം രൂപ വീതം ചെലവു വരുന്ന 14 യൂണിറ്റുകളാണ് നൽകിയത്.

കോവിഡ് പ്രതിരോധത്തിൽ കാരിത്താസ് ഇൻഡ്യ രണ്ടരക്കോടി ജനങ്ങൾക്ക് വിവിധ സർക്കാരിതര സന്നദ്ധ സംഘടനകളുമായി ചേർന്ന് 100 കോടി രൂപയുടെ മരുന്നും, ഭക്ഷണവും, ജീവൻ രക്ഷാ ഉപകരണങ്ങളും നൽകി. കൂടാതെ, ഓഖി പുനരധി വാസത്തിന് 10 കോടിയും, പ്രളയ കാലത്ത് കാരിത്താസ് ഇൻഡ്യയുമായി സഹകരിച്ച് കെ.സി.ബി.സി. നടത്തിയ 360 കോടി രൂപയുടെ ദുരിതാശ്വാസ ക്ഷേമപ്രവർത്തനങ്ങളെയും മുഖ്യമന്ത്രി ശ്ലാഘിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ തിരുവനന്തപുരം ലത്തീൻ അതിരൂപതാ സഹായ മെത്രാൻ ബിഷപ് ക്രിസ്തുദാസ്, കാരിത്താസ് ഇൻഡ്യ എക്സിക്യൂട്ടീവ് ഡയറക്ടർ റവ.ഡോ. പോൾ മൂഞ്ഞേലി, മലങ്കര സോഷ്യൽ സർവീസ് ഡയറക്ടർ ഫാ.തോമസ് മുകളൂം പുറത്ത് എന്നിവർ സംബന്ധിച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker