Kerala

വളരുന്ന വിഭാഗീയത പരിഹരിക്കപ്പെടണം; മാർ ബർണബാസ് സഫ്രഗൻ മെത്രാപോലീത്ത

പോസ്റ്റൽ വകുപ്പ് പ്രസിദ്ധീകരിക്കുന്ന സ്റ്റാമ്പ് കർദിനാൾ മാർ ക്ലീമിസ് ബാവാ പ്രകാശനം ചെയ്തു...

ഫാ. ബോവസ് മാത്യു

തിരുവനന്തപുരം: നമ്മുടെ സമൂഹത്തിൽ പടർന്നു കയറുന്ന വിഭാഗീയതക്ക് അതിവേഗം പരിഹാരം കാണണമെന്ന് മാർതോമാ സഭാ സഫ്രഗൻ മെത്രാപ്പോലീത്ത ബിഷപ് ജോസഫ് മാർ ബർണബാസ്. സമാധാനമില്ലാത്ത സഭകൾക്കോ മതവിഭാഗങ്ങൾക്കോ ലോകത്ത് സമാധാനം കൊണ്ടുവരാൻ സാധിക്കുകയില്ലന്ന് അദ്ദേഹം പറഞ്ഞു. മലങ്കര കത്തോലിക്കാ സഭയുടെ 91-മത് പുനരൈക്യ വാർഷിക സമ്മേളനം ഉൽഘാടനം ചെയ്യുകയായിരുന്നു മാർ ബർണബാസ് മെത്രാപോലീത്ത.

കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ഭാരത മണ്ണിൽ ജനിക്കുവാനും ജീവിക്കുവാനും കഴിയുന്നു എന്നത് വലിയ ഭാഗ്യമാണ്. മലങ്കര കത്തോലിക്കാ സഭയുടെ പൂർവ്വ പിതാക്കൻമാരുടെ ജീവിതം സഭയെ സകല ജനതകൾക്കും വേണ്ടി സമർപ്പിക്കുവാൻ പ്രേരിപ്പിക്കുന്നുവെന്ന് ബാവാ പറഞ്ഞു.

പോസ്റ്റൽ വകുപ്പ് പ്രസിദ്ധീകരിക്കുന്ന സ്റ്റാമ്പ് കർദിനാൾ മാർ ക്ലീമിസ് ബാവാ പ്രകാശനം ചെയ്തു.

സമ്മേളനത്തിൽ മന്ത്രിമാരായ വി.ശിവൻകുട്ടി, ആന്റെണി രാജു, ജി.ആർ അനിൽ, ആർച്ചുബിഷപ് സൂസൈപാക്യം, സി.എസ്.ഐ. സഭാ മോഡറേറ്റർ ബിഷപ് ധർമ്മരാജ് റസാലം, പോത്തൻകോട് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ശ്രീ ഗുരുരത്നം ജ്ഞാന തപസ്വി, പാളയം ഇമാം ഡോക്ടർ വി.പി. സുഹൈബ് മൗലവി, ഡോ.ശശി തരൂർ എം.പി., കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, വി.കെ. പ്രശാന്ത് എം.എൽ.എ, സീറോ മലബാർ സഭാ പ്രതിനിധി ഫാ.ജോസഫ് കീപ്രത് OFM, മലങ്കര ഓർത്തഡോക്സ് സഭാ പ്രതിനിധി ഫാ.ജോസഫ് സാമുവൽ കറുകയിൽ കോറെപ്പിസ്കോപ്പ, മണ്ണന്തല വാർഡ് കൗൺസിലർ വനജ രാജേന്ദ്രൻ, ജോൺസൺ ജോസഫ്, മോൺ.മാത്യു മനക്കരകാവിൽ കോറെപ്പിസ്കോപ്പ, മോൺ. വർക്കി ആറ്റുപുറത്ത്, ജനറൽ കൺവീനർ ഫാ. നെൽസൺ വലിയ വീട്ടിൽ എന്നിവർ പ്രസംഗിച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker