India

ബിഷപ്പ് സെബാസ്റ്റ്യൻ ദുരൈരാജ് ഭോപ്പാലിലെ പുതിയ ആർച്ച് ബിഷപ്പ്

SVD സൊസൈറ്റി ഓഫ് ദ ഡിവൈൻ വേർഡ് സഭാംഗമാണ്...

സ്വന്തം ലേഖകൻ

ബാംഗ്ലൂർ: ബിഷപ്പ് സെബാസ്റ്റ്യൻ ദുരൈരാജിനെ ഭോപ്പാലിലെ പുതിയ ആർച്ച് ബിഷപ്പായി പരിശുദ്ധ ഫ്രാൻസിസ് പാപ്പാ നിയമിച്ചു. 64 വയസുള്ള അലങ്കാരം ആരോഗ്യ സെബാസ്റ്റ്യൻ ദുരൈരാജ് SVD, അതായത് സൊസൈറ്റി ഓഫ് ദ ഡിവൈൻ വേർഡ് സഭാംഗമാണ്. 2021 ഒക്ടോബർ 4 തിങ്കളാഴ്ച റോമിലാണ് നിയമനത്തെക്കുറിച്ചുള്ള തിരുവെഴുത്ത് ഫ്രാൻസിസ് പാപ്പാ നൽകിയതെന്ന് CCBI സെക്രട്ടറി ജനറൽ റവ.ഡോ.സ്റ്റീഫൻ ആലത്തറ അറിയിച്ചു. മധ്യപ്രദേശിലെ ഖാൻത്വാ രൂപതാ ബിഷപ്പായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു അദ്ദേഹം.

1957 മേയ് 3-ന് തമിഴ്നാട്ടിലെ മധുര അതിരൂപതയിലെ തിരുനഗറിൽ ജനിച്ച അലങ്കാരം ആരോഗ്യ സെബാസ്റ്റ്യൻ ദുരൈരാജ് SVD, ജന്മനാട്ടിലും മധുരയിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തീകരിച്ച ശേഷം 1971-ൽ തിരുച്ചിറപ്പള്ളിയിലെ സൊസൈറ്റി ഓഫ് ദ ഡിവൈൻ വേർഡിന്റെ സെന്റ് ചാൾസ് സെമിനാരിയിൽ വൈദീക പരിശീലനമാരംഭിച്ചു. 1984 ജൂലൈ 12-ന് അദ്ദേഹം SVD സഭാംഗമായി സഭാംഗമായി നിത്യവ്രതവാഗ്ദാനം നടത്തി.

തുടർന്ന്, 1985 മേയ് 8-ന് മധുരയിലെ തിരുനഗറിൽ വച്ച് അദ്ദേഹം വൈദീകനായി അഭിക്ഷിത്തനായി. അതിനുശേഷം, അദ്ദേഹം 1985-1987വരെ ജാബുവയിലെ മേഘനഗറിൽ സഹവികാരിയായി സേവനമനുഷ്ഠിച്ചു. തുടർന്ന് 1987-1988 വരെ കാലഘട്ടത്തിൽ ഭോപ്പാലിലെ SVD വിദ്യാഭവന്റെ പ്രൊക്യുറേറ്ററായി പ്രവർത്തിച്ച അദ്ദേഹം 2005-ലും 2008-ലുമായി രണ്ട് തവണ SVD സെൻട്രൽ ഇന്ത്യൻ പ്രവിശ്യയുടെ പ്രവിശ്യാ മേലധികാരിയായി തിരഞ്ഞെടുക്കപ്പെട്ടു.

2009 മേയ് 11-ന് പോപ്പ് ബെനഡിക്ട് പതിനാറാമന്റെ കാലത്ത് ഖണ്ഡ്വ രൂപതയുടെ ബിഷപ്പായി നിയമിക്കപ്പെടുകയും, 2009 ജൂലായ് 16-ന് ബിഷപ്പായി സ്ഥാനമേൽക്കുകയുമായിരുന്നു. തുടർന്ന്, 36 വർഷത്തെ പൗരോഹിത്യ ജീവിതത്തിന് ശേഷവും, 12 വർഷത്തെ മെത്രാനായുള്ള രൂപതാസേവനത്തിന് ശേഷവുമാണ് ഇപ്പോൾ ഭോപ്പാലിലെ ആർച്ച് ബിഷപ്പായി അദ്ദേഹം നിയമിതനായിരിക്കുന്നത്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker