India

ഇന്ത്യയിലെ സഭയെ ‘സിനഡൽ സഭയായി’ പരിവർത്തനം ചെയ്യുവാൻ കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസിന്റെ ആഹ്വാനം

"For the Synodal Church: Communion, Participation and Mission" പുസ്തകത്തിന്റെ പകർപ്പുകൾക്ക് CCBI ജനറൽ സെക്രട്ടേറിയറ്റുമായി ബന്ധപ്പെടാവുന്നതാണ്...

ജോസ് മാർട്ടിൻ

മുംബൈ: ഇന്ത്യയിലെ സഭയെ ‘സിനഡൽ സഭയായി’ പരിവർത്തനം ചെയ്യണമെന്ന് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസിന്റെ ആഹ്വാനം. ഒക്ടോബർ 17 ഞായറാഴ്ച്ച മുംബൈ അതിരൂപതാ ഭദ്രാസന ദേവാലയമായ ഹോളി നെയിം കത്തീഡ്രലിൽ വച്ച് ആഗോളസഭയിൽ തുടക്കം കുറിച്ച രൂപതാതല സിനഡിന്റെ ഉദ്ഘാടന സന്ദേശത്തിലായിരുന്നു ആഹ്വാനം. മുംബൈ ആർച്ച് ബിഷപ്പും, സി.ബി.സി.ഐ.യുടെ പ്രസിഡന്റുമായ കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യഷ് ഫ്രാൻസിസ് പാപ്പായുടെ ഉപദേശകസമിതിയിലെ പ്രധാനിയാണ്. തുടർന്ന്, “For the Synodal Church: Communion, Participation and Mission” എന്ന പേരിൽ സിനൊഡിനൊരുക്കത്തിനായുള്ള പുസ്തകവും പ്രകാശനം ചെയ്തു.

ഇന്ത്യയിലെ സഭയെ ‘സിനഡൽ സഭയായി’ പരിവർത്തനം ചെയ്യുന്നതിന് നാമെല്ലാവരും ഒരുമിച്ച് ഒരേപാതയിലൂടെ സഞ്ചരിക്കണമെന്നും, പ്രാർത്ഥനയിലൂടെയും ആരാധനയിലൂടെയും യേശുവുമായുള്ള നിരന്തരമായ കണ്ടുമുട്ടലിലൂടെ പരിശുദ്ധാത്മാവ് സഭയോട് പറയുന്നതെന്തെന്ന് ശ്രവിക്കണമെന്നും കർദിനാൾ ഓർമ്മിപ്പിച്ചു. വീണ്ടും ഫ്രാൻസിസ് പാപ്പായെ ഉദ്ധരിച്ച് ഇങ്ങനെ പറഞ്ഞു: ആരാധനയിലൂടെയും പ്രാർത്ഥനയിലൂടെയും ദൈവവചനവുമായുള്ള നിരന്തര സംഭാഷണത്തിലൂടെയും രൂപപ്പെടുന്ന ആത്മീയ വിവേചനത്തിന്റേയും സഭാ വിവേചനത്തിന്റെയും പ്രക്രിയയായാണ് സിനഡ് അല്ലെങ്കിൽ സൂനഹദോസ്.

ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്മാരുടെ സമ്മേളനം (CCBI) പ്രസിദ്ധീകരിച്ച സിനഡിനായുള്ള പുസ്തകം രണ്ട് വർഷം നീണ്ടുനിൽക്കുന്ന ‘സിനഡൽ യാത്രയിൽ’യിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഉപകാരപ്രദമാകുന്ന രീതിയിലാണ് പുസ്തകം രൂപപ്പെടുത്തിയിരിക്കുന്നതെന്നും, സിനഡിന്റെ മൂന്ന് ഘട്ടങ്ങളായുള്ള (രൂപത, ഭൂഖണ്ഡം, സാർവത്രിക) തലങ്ങളെ ഉൾപ്പെടുത്തിയാണ് പുസ്തകം പുറത്തിറങ്ങുന്നതെന്നും സി.സി.ബി.ഐ. ഡെപ്യൂട്ടി സെക്രട്ടറി റവ.ഡോ.സ്റ്റീഫൻ ആലത്തറ പറഞ്ഞു.

“For the Synodal Church: Communion, Participation and Mission” പുസ്തകത്തിന്റെ പകർപ്പുകൾക്ക് CCBI ജനറൽ സെക്രട്ടേറിയറ്റുമായി ബന്ധപ്പെടാവുന്നതാണ്. മൊബൈൽ: +91-9886730224.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker