Kerala

ഫാ.മരിയ മൈക്കിൾ ഫെലിക്സിന് ബൈബിൾ പഠനത്തിൽ ഡോക്ടറേറ്റ്

The Johannine presentation of Jesus’ Leadership: A Historical-Critical and Literary-Critical Study of John 21:1-23 with Special Attention 21:15-17...

സ്വന്തം ലേഖകൻ

ബെൽജിയം: തിരുവനന്തപുരം അതിരൂപതയിലെ ഫാ.മരിയ മൈക്കിൾ ഫെലിക്സ് ബൈബിൾ പഠനത്തിൽ ഡോക്ടറേറ്റ് നേടി. ല്യൂവെയിനിലെ കാത്തലിക്ക് യൂണിവേഴ്‌സിറ്റി ഓഫ് ല്യൂവെയിനിൽ നിന്ന് ‘സുമ്മാ കും ലൗദേ’യോടുകൂടിയാണ് അദ്ദേഹം ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. യോഹന്നാന്റെ സുവിശേഷം ഇരുപത്തിഒന്നാം അധ്യായത്തിൽ യേശു എങ്ങനെയാണ് തന്റെ നേതൃത്വശൈലി വെളിപ്പെടുത്തുന്നതും, എങ്ങനെയാണ് ആ നേതൃത്വശൈലി പ്രാവർത്തികമാക്കുകയും ചെയ്യുന്നത് എന്നതായിരുന്നു ഗവേഷണ വിഷയം.

“The Johannine presentation of Jesus’ Leadership: A Historical-Critical and Literary-Critical Study of John 21:1-23 with Special Attention 21:15-17” എന്ന ഗവേഷണ പ്രബന്ധത്തിൽ യോഹന്നാന്റെ സുവിശേഷം 21-ആം അധ്യായത്തിൽ യേശു ശിഷ്യന്മാരുമായി (സൈമൺ പീറ്റർ) നടത്തുന്ന ആശയവിനിമയത്തിന്റെയും അവരുടെ സൗഹൃദ സ്നേഹത്തിന്റെയും പശ്ചാത്തലത്തിലാണ് എങ്ങനെയായിരിക്കണം ഒരു നേതാവ് തന്റെ നേതൃത്വപരമായ പങ്ക് വഹിക്കേണ്ടതെന്ന് ഹൃദ്യവും മനോഹരവുമായി കാണിക്കുന്നതെന്ന് ഗവേഷക പ്രബന്ധം വിവരിക്കുന്നു. ചുരുക്കത്തിൽ, സൗഹൃദ സ്നേഹമായിരിക്കണം നേതൃത്വത്തിലേക്കുള്ള പാതയെന്നും, യേശുവിനോടും അവന്റെ അജഗണത്തോടുമുള്ള സ്നേഹമായിരിക്കണം നേതൃത്വത്തിലേക്കുള്ള പ്രേരണയും ഉറവിടവുമെന്ന് ഡോ.മരിയ മൈക്കിൾ ഫെലിക്സ് തെളിയിക്കുന്നുണ്ട്.

ല്യൂവെൻ യൂണിവേഴ്സിറ്റിയിലെ പ്രൊഫ.ജോൺ ലീമാൻസ്, ഗ്രീസിലെ ഏഥൻസ് യൂണിവേഴ്സിറ്റി പ്രൊഫ.ക്രിസ്റ്റോസ് കരക്കോളിസ്, ഫിൻലാൻഡിലെ ഹെൽസിങ്കി യൂണിവേഴ്സിറ്റി പ്രൊഫ.ഔട്ടി ലെഹ്ത്തിപ്പൂ, ജെർമനിയിലെ റൂഹ്ർ യൂണിവേഴ്സിറ്റി പ്രൊഫ.തോമസ് സോഡിങ് എന്നിവർ അംഗങ്ങളായുള്ള സമിതിക്കുമുൻപിൽ ഓൺലൈനിലായിരുന്നു ഡോ.മരിയ മൈക്കിൾ ഗവേഷക പ്രബന്ധം അവതരിപ്പിച്ചത്.

2007 ഏപ്രിൽ 12-ന് ആർച്ച് ബിഷപ്പ് സൂസൈപാക്യന്റെ കൈവയ്പ്പ് ശുശ്രൂഷയിലൂടെ വൈദീകനായി അഭിക്ഷിക്തനായ ഫാ.മരിയ മൈക്കിൾ പാളയം മെട്രോപൊളിറ്റൻ കത്തീഡ്രൽ ദേവാലയത്തിൽ സഹവികാരിയും, ഒരുവർഷം സെന്റ് വിൻസെന്റ്സ് സെമിനാരിയിലും നാലുവർഷക്കാലം ശാസ്തവട്ടത്തുള്ള വിയാനിഭാവനിലും പ്രീഫെക്ടായി സേവനമനുഷ്ഠിച്ച ശേഷം 2014-ലാണ് ഉപരിപഠനത്തിനായി ല്യൂവെയിനിലേക്ക് പോയത്. തുടർന്ന്, കാത്തലിക്ക് യൂണിവേഴ്‌സിറ്റി ഓഫ് ല്യൂവെയിനിൽ തന്നെ ലൈസൻഷ്യേറ്റ് പഠനം ആരംഭിക്കുകയും ചെയ്തു. ലൈസൻഷ്യേറ്റ് പൂർത്തീകരണത്തിനായി വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ ഇരുപത്തിഒന്നാം അധ്യായം യഥാർത്ഥത്തിൽ ഈ സുവിശേഷത്തിന്റെ ഭാഗം തന്നെയാണോ എന്നുള്ള ആധികാരിക പഠനത്തെ അടിസ്ഥാനമാക്കി (The authenticity and integrity of John 21) രണ്ട് പ്രബന്ധങ്ങൾ അവതരിപ്പിച്ചിരുന്നു.

തൂത്തൂർ ഫെറോനയിലെ പൂത്തുറൈ ഇടവകാംഗങ്ങളായ ഫെലിക്സ്-ജസീന്താ ദമ്പതികളുടെ അഞ്ചുമക്കളിൽ മൂന്നാമനാണ് റവ.ഡോ.മരിയ മൈക്കിൾ ഫെലിക്സ്. ഷൈനി, ആന്റണി, ഡാർവിൻ, ഷാർവിൻ എന്നിവർ സഹോദരങ്ങളാണ്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker