Vatican

മനുഷ്യൻ ലോകകാര്യ വ്യഗ്രതകളുടെയും അതിരുകടന്ന ഉപഭോഗസംസ്ക്കാരത്തിന്റെയും അദമ്യമായ കെണിയിൽ-ഗ്രീസ് ആശ്വാസം; ഫ്രാൻസിസ് പാപ്പാ

ഗ്രീസ് ലോകത്തിന് നൽകുന്നത് സ്വേച്ഛാധിപത്യത്തിന്റെ പ്രലോഭനങ്ങളെ പ്രജാധിപത്യംകൊണ്ട് നേരിടാനുള്ള സന്ദേശം...

സ്വന്തം ലേഖകൻ

വത്തിക്കാൻ സിറ്റി: ലോകകാര്യവ്യഗ്രതകളുടെയും അതിരുകടന്ന ഉപഭോഗസംസ്ക്കാരത്തിന്റെയും അദമ്യമായ കെണിയിൽപ്പെട്ട് സ്വർഗ്ഗത്തിന്റെ ആവശ്യകതയ്ക്ക് മങ്ങലേൽപ്പിക്കുന്ന പ്രവണത കാണപ്പെടുമ്പോൾ ഗ്രീസ് നമ്മെ തനതായ അസ്തിത്വത്തിന്റെ സൗന്ദര്യത്താലും വിശ്വാസത്തിന്റെ ആനന്ദത്താലും വിസ്മയാധീനരാകാൻ ക്ഷണിക്കുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ. ശനിയാഴ്ച ഗ്രീസിന്റെ തലസ്ഥാന നഗരിയായ ഏഥൻസിലെ രാഷ്ട്രപതി മന്ദിരത്തിൽ വച്ച് ഗ്രീസിന്റെ നേതൃത്വത്തെയും ജനപ്രതിനിധികളെയും നയതന്ത്ര പ്രതിനിധികളെയും അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പാ.

ഏഥൻസും ഗ്രീസും ഇല്ലായിരുന്നുവെങ്കിൽ, ഇന്ന് യൂറോപ്പും ലോകവും എന്തായിരിക്കുന്നുവോ അതാകില്ലായിരുന്നുവെന്നും, ജ്ഞാനവും സന്തോഷവും തീരെ കുറവായിപ്പോയേനെയെന്നും പാപ്പാ പറഞ്ഞു. ഇവിടെ നിന്നാണ് മാനവികതയുടെ ചക്രവാളങ്ങൾ എങ്ങുംവ്യാപിച്ചതെന്ന് പാപ്പാ കൂട്ടിച്ചേർത്തു.

ആത്മീയതയും സംസ്‌കാരവും നാഗരികതയും നിറഞ്ഞൊഴുകുന്ന ഗ്രീസിലേയ്ക്ക് താൻ എത്തിയിരിക്കുന്നത് ഒരു തീർത്ഥാടകനായിട്ടാണെന്നും സഭാപിതാവായ വിശുദ്ധ ഗ്രിഗറി നസിയാൻസന് ഏതൻസിൽ ഉത്തേജനം പകർന്ന അതേ ആനന്ദം ആസ്വദിക്കാനാണ് താൻ വന്നിരിക്കുന്നതെന്നും പറഞ്ഞായിരുന്നു പാപ്പാ അഭിസംബോധന ആരംഭിച്ചത്.

ഗ്രീസ് ലോകത്തിന് നൽകുന്നത് ഉന്നതത്തിലേക്കും അപരനിലേക്കും നോക്കാനുള്ള സന്ദേശമാണെന്നും, സ്വേച്ഛാധിപത്യത്തിന്റെ പ്രലോഭനങ്ങളെ പ്രജാധിപത്യംകൊണ്ട് നേരിടാനുള്ള സന്ദേശമാണെന്നും, സ്വാർത്ഥപരമായ നിസ്സംഗതയെ/അപരനെയും പാവപ്പെട്ടവനെയും പ്രപഞ്ചത്തെയും പരിപാലിച്ചുകൊണ്ട് മുന്നോട്ട്പോകുവാനുള്ള സന്ദേശമാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker