Diocese

ബിഷപ്പ് വിൻസെന്റ് സാമുവലിന് ഫ്രാനിന്റെ ആദരം

നെയ്യാറ്റിൻകരയുടെ മതസൗഹാർദ്ദ പാരമ്പര്യം കാത്തു സൂക്ഷിക്കപ്പെടണമെന്ന് ബിഷപ്പ് വിൻസെന്റ് സാമുവൽ...

അനിൽ ജോസഫ്

നെയ്യാറ്റിൻകര: മെത്രാഭിഷേകത്തിന്റെ രജത ജൂബിലി ആഘോഷിക്കുന്ന നെയ്യാറ്റിൻകര രൂപതാ മെത്രാൻ ബിഷപ്പ് വിൻസെന്റ് സാമുവലിനെയും, രൂപതാ സ്ഥാപനത്തിന്റെ രജത ജൂബിലി ആഘോഷിക്കുന്ന നെയ്യാറ്റിൻകര രൂപതയേയും റസിഡൻഷ്യൻ അസോസിയേഷനുകളുടെ കേന്ദ്രസംഘടനയായ ‘ഫ്രാൻ’ ആദരിച്ചു. ഫ്രാൻ പ്രസിഡന്റ് NRC നായർ അദ്ധ്യക്ഷത വഹിച്ച യോഗം കെ.ആൻസലൻ MLA ഉദ്ഘാടനം ചെയ്തു.

നാടിനാകെ മാതൃകയായ മതസൗഹാർദ്ദ പാരമ്പര്യം കാത്തു സൂക്ഷിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്ന് ലത്തീൻ കത്തോലിക്കാ സഭാ ബിഷപ് ഡോ.വിൻസെന്റ് സാമുവൽ പറഞ്ഞു. ഭാവി തലമുറയെ കരുതലോടെ വളർത്താൻ രക്ഷകർത്താക്കൾ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടത് അനിവാര്യമാണെന്നും, ജീവിതത്തിലെ ശരിയായ മൂല്യങ്ങൾ കുടുംബങ്ങളിൽ നിന്ന് തന്നെ വിദ്യാർത്ഥികൾക്ക് പകർന്ന് കൊടുക്കാൻ കഴിയണമെന്നും അദേഹം ചൂണ്ടിക്കാട്ടി.

ഫ്രാൻ ജനറൽ സെക്രട്ടറി SK. ജയകുമാർ, ഭാരവാഹികളായ സി.യേശുദാസ്, എസ്.സപേശൻ, എം.രവീന്ദ്രൻ, എം.ശ്രീകുമാരൻ നായർ റ്റി.മുരളീധരൻ, തിരുപുറം ശശികുമാരൻ നായർ, അഡ്വ: തലയൽ പ്രകാശ്, ജി.പരമേശ്വരൻ നായർ, കെ.ശ്രീധരൻ, വെൺപകൽ ഉണ്ണികൃഷ്ണൻ, കെ.വി.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker