Kerala

“വിണ്ണിലെ നക്ഷത്ര പൂക്കൾ” കരോൾ ഗാന ആൽബം ശ്രദ്ധേയമാകുന്നു

സമുദ്രനിരപ്പിൽ നിന്ന് 3000 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന 'മാതാ മല'യിൽ വച്ചായിരുന്നു ചിത്രീകരണം...

സ്വന്തം ലേഖകൻ

തിരുവന്തപുരം: നെയ്യാറ്റിൻകര രൂപതയിലെ ആനപ്പാറ ഇടവകാംഗങ്ങൾ ഈ വർഷം പുറത്തിറക്കിയ ‘വിണ്ണിലെ നക്ഷത്ര പൂക്കൾ’ എന്ന കരോൾ ഗാന ആൽബം ശ്രദ്ധേയമാകുന്നു. കരോൾ ഗാന ആൽബ ചിത്രീകരണത്തിൽ നിറഞ്ഞുനിൽക്കുന്ന പ്രകൃതി രമണീയ രംഗങ്ങളും കരോൾ ഗാനത്തിന്റെ വരികളും ആരുടെയും മനംകവരും.

രൂപതയിലെ തന്നെ തീർത്ഥാടനകേന്ദ്രമായ, സമുദ്രനിരപ്പിൽ നിന്ന് 3000 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ‘മാതാ മല’യിൽ വച്ചായിരുന്നു ചിത്രീകരണം. സ്റ്റാൻലി പുത്തൻപുരയ്ക്കൽ സംവിധാനം നിർവഹിച്ച ആൽബത്തിന്റെ പൂർത്തീകരണത്തിന് നേതൃത്യം നല്കിയത് ഇടവക വികാരിയായ ഫാ.ജോയി സാബുവായിരുന്നു.

രചന നിർവഹിച്ചിരിക്കുന്നത് സതീഷ് കുമാർ മുട്ടച്ചലും, സംഗീതം നല്കിയത് വിനോദ് ദീപാലയും, ക്യാമറ ഉദയ് വിക്രവും കൈകാര്യം ചെയ്തിരിക്കുന്നു. വിണ്ണിലെ നക്ഷത്ര പൂക്കളിൽ അഭിനയിച്ചിരിക്കുന്നത് ആനപ്പാറ ഇടവകയിലെ തന്നെ അംഗങ്ങളാണ്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker