Daily Reflection

ഡിസംബർ 15: കാലത്തിന്റെ അടയാളങ്ങൾ

മനുഷ്യൻ ഒരു സഞ്ചാരിയാണ്. ജനിച്ചുവീഴുന്ന ഓരോ കുഞ്ഞും ഓരോ സുവിശേഷമാണ്...

പതിനഞ്ചാം ദിവസം
“സ്വര്‍ഗങ്ങളേ, മുകളില്‍ നിന്ന്‌ പൊഴിയുക. ആകാശം നീതി ചൊരിയട്ടെ! ഭൂമി തുറന്ന്‌ രക്‌ഷ മുളയ്‌ക്കട്ടെ! അങ്ങനെ നീതി സംജാതമാകട്ടെ! കര്‍ത്താവായ ഞാനാണ്‌ ഇതു സൃഷ്‌ടിച്ചത്‌” (ഏശയ്യാ 45:8).

മനുഷ്യൻ ഒരു സഞ്ചാരിയാണ്. ആ യാത്രയിൽ അവൻ പല ലക്ഷ്യങ്ങളും മുന്നിൽ വയ്ക്കുന്നു. എങ്കിലും ആത്യന്തികമായ ലക്ഷ്യമെപ്പോഴും അനന്തമായ ആനന്ദമായിരിക്കും (സ്വഗ്ഗീയാനന്ദം). ആ യാത്രയിൽ അവനു സഹായമായി നിൽക്കുന്നത് വഴിയോരങ്ങളിൽ കാണുന്ന ചൂണ്ടുപലകകളാണ്. അത് ഉചിതമായ രീതിയിൽ മനസ്സിലാക്കി ആത്മവിശ്വാസത്തോടെ സധൈര്യം മുന്നോട്ടു പോകുമ്പോഴാണ് ആ സുദീർഘമായ യാത്ര വിജയകരമായി പര്യവസാനിക്കുന്നത്.

ക്രിസ്തുവിന്റെ ജനനവും മനുഷ്യന് തിരിച്ചറിവിന്റെ ഒരു അടയാളമായിരുന്നു. തിന്മയെ ഉപേക്ഷിച്ചുകൊണ്ട് നന്മയെ പുൽകുവാനുള്ള ദൈവിക പദ്ധതിയുടെ ആവിഷ്കാരമായിരുന്നു. “ഇതാ ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്” എന്ന് സ്നാപകയോഹന്നാൻ ക്രിസ്തുവിനെ ചൂണ്ടിക്കാണിക്കുന്നു. “ദാവീദിന്റെ പുത്രനായ ക്രിസ്തുവേ എന്നിൽ കനിയേണമേ” എന്ന ബധിരന്റെ തിരിച്ചറിവ് കാഴ്ചശക്തിയുണ്ടെന്ന് അഹങ്കരിക്കുന്നവർക്കുള്ള അടയാളമായിരുന്നു.

“ഈ എളിയവരിൽ ഒരുവനെങ്കിലും നിങ്ങൾ നന്മ ചെയ്തപ്പോൾ അത് എനിക്ക് തന്നെയാണ് ചെയ്തത്”, എന്ന ക്രിസ്തുവിന്റെ സന്ദേശവും കാലത്തിന്റെ പുന:ർവായനയാണ്.

വത്തിക്കാന്റെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ പ്രവാസി ജനതയുടെ വലിയ ഒരു സ്മാരകം ഫ്രാൻസിസ് പാപ്പാ പണികഴിപ്പിച്ചിട്ടുണ്ട്. കറുത്ത പ്രതലത്തിൽ നിർമ്മിച്ച ഒരു വഞ്ചിയിൽ പ്രവാസി ജനത യാത്ര ചെയ്യുന്ന ഹൃദയ ഭേകമായ ഒരു കാഴ്ചയാണത്. പാവപ്പെട്ട മനുഷ്യർക്കും, ആരുമില്ലാത്തവർക്കും, വിധവകൾക്കും, യുദ്ധത്തിന്റെ കെടുതികൾ അനുഭവിക്കുന്നവർക്കും ദൈവമായി തീരുവാനുള്ള ഒരു ആഹ്വാനമാണത്. “കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്തവന്, കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കാൻ കഴിയില്ല” എന്ന യോഹന്നാൻ അപ്പോസ്തോലന്റെ തിരിച്ചറിവ് നമ്മൾക്കൊരു വെളിപാടാണ്.

ക്രിസ്തു ജനിച്ചതും ഒരു കാലിത്തൊഴുത്തിലാണ്. അവൻ ജനിക്കുവാനായിട്ട് സത്രത്തിലെങ്ങും ഇടം കിട്ടിയില്ലെന്ന് സുവിശേഷം രേഖപ്പെടുത്തുന്നു. മാത്രമല്ല ജീവനു ഭീഷണിയുള്ളതിനാൽ പ്രവാസിയെപ്പോലെ ഈജിപ്തിലേക്ക് പാലായനം ചെയ്യേണ്ടി വന്നു. അങ്ങനെ, ആരുമില്ലാത്തവരിലും, അവഗണിക്കപ്പെട്ടവരിലും ക്രിസ്തുവിനെ ദർശിക്കാനുള്ള മഹത്തായ സന്ദേശം ഈ ക്രിസ്തുമസ് നമുക്ക് തരുന്നുണ്ട്. “ജനിച്ചുവീഴുന്ന ഓരോ കുഞ്ഞും ഓരോ സുവിശേഷമാണെ” ന്ന് നാം തിരിച്ചറിയുന്നു…!

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker