Kerala

ഡോ. ബെനറ്റ് സ്‌യലത്തിന് മികച്ച ഡോക്ടർ അവാർഡ്

പുനലൂർ രൂപതാ അധ്യക്ഷൻ സിൽവസ്റ്റർ പൊന്നുമുത്തൻ പിതാവിന്റെ ഇളയ സഹോരനാണ്...

ജോസ് മാർട്ടിൻ

തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യവകുപ്പിന് കീഴിൽ മികച്ച സേവനം കാഴ്ചവച്ച ഡോ. ബെനറ്റ് സ്‌യലത്തിന് (പീഡിയാട്രീഷ്യൻ, സ്പെഷ്യാലിറ്റി കേഡർ) കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷന്റെ ബെസ്റ്റ് ഡോക്ടർ അവാർഡ്. കേരള ഹെൽത്ത് സർവീസിൽ വലിയതുറ കോസ്റ്റൽ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ കൺസൾട്ടന്റ് പീഡിയാട്രീഷ്യനായി സേവനം ചെയ്യുന്ന ഡോ.ബെനറ്റ് സ്‌യലം 1992 മുതൽ 1997 വരെ ഇന്ത്യൻ നേവിയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഒരു കുഞ്ഞും അനാഥമാകരുത്, കുട്ടികളുടെ ആസ്‌മാക്ക് ഒരു വഴിത്തിരിവ്, ആസ്‌മാ ഡയറി, ലോക പരിസ്ഥിതി ദിനവും കോവിഡ് എന്ന മഹാമാരിയും, ഒരു ജീവജാലവും അന്യം നിൽക്കാതിരിക്കട്ടെ തുടങ്ങി നിരവധി ശാസ്ത്ര ലേഖനങ്ങളും അതോടൊപ്പം ദൂരദർശൻ, ഏഷ്യാനെറ്റ്, ജയ്ഹിന്ദ് തുടങ്ങിയ ദൃശ്യ മാധ്യമങ്ങളിൽ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട വിജ്ഞാനപ്രദമായ ഒട്ടനവധി പരിപാടികളും അവതരിപ്പിച്ചിട്ടുണ്ട്.

ജനുവരി 29, 30 തിയതികളിൽ പാലക്കാട്‌ നടക്കുന്ന കെ.ജി.എം.ഒ.എ. യുടെ 55-ാം മത് സംസ്ഥാന സമ്മേളനത്തിലാണ് അവാർഡ് ദാനം നടക്കുക. ജനുവരി 30-ന് 4 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജിൽ നിന്നും അവാർഡ് ഏറ്റു വാങ്ങും. പുനലൂർ രൂപതാ അധ്യക്ഷൻ സെൽവിസ്റ്റർ പൊന്നുമുത്തൻ പിതാവിന്റെ ഇളയ സഹോരനാണ് ഡോ.ബെനറ്റ് സ്‌യലം.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker