Kerala

അക്ഷര വെളിച്ചം പകര്‍ന്ന സന്യാസിനി അമ്മക്ക് സുവര്‍ണ്ണ ജൂബിലി

വെളിയംകോട് പ്രദേശത്ത് 60 കളില്‍ അക്ഷര വെളിച്ചം പകര്‍ന്ന് നല്‍കിയ സിസ്റ്റര്‍ സുഷമാമേരി

അനില്‍ജോസഫ്

നെയ്യാറ്റിന്‍കര : ഒരു ഗ്രാമത്തിന് അക്ഷര വെളിച്ചം പകര്‍ന്ന് സന്യാസ ജീവിതത്തിലേക്ക് കടന്ന സന്യാസിനിഅമ്മക്ക് സന്യസ്ത ജീവിതത്തില്‍ സുവര്‍ണ്ണ ജൂബിലി. തിരുവനന്തപുരത്തെ ഉള്‍ ഗ്രാമമായ വെളിയംകോട് പ്രദേശത്ത് 60 കളില്‍ അക്ഷര വെളിച്ചം പകര്‍ന്ന് നല്‍കിയ സിസ്റ്റര്‍ സുഷമാമേരി വെളിയംകോട് എല്‍ പി സ്കൂളില്‍ അധ്യാപികയായിരിക്കുന്ന കാലയളവിലാണ് തന്‍റെ ജീവിതം കര്‍ത്താവിന് വേണ്ടി സമര്‍പ്പിക്കപ്പെടേണ്ടതാണെന്ന് മനസില്‍ ഉറപ്പിച്ച് ദൈവവിളി സ്വീകരിച്ച് 25- ാം വയസില്‍ ഫ്രാന്‍സിസ്ക്കന്‍ സിസ്റ്റേഴ്സ് ഓഫ് ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരി (എഫ് ഐ എച്ച്) സഭയില്‍ ചേരുന്നത്.

1944 ആഗസ്റ്റ് 11 ന് മേലാരിയേട് മനുവേല്‍ ഭവനില്‍ മാനുവല്‍ തങ്കമ്മ ദമ്പതികളുടെ 8 മക്കളില്‍ മുത്തവളായി ജനിച്ച സിസ്റ്റര്‍ പ്രാഥമിക വിദ്യാഭ്യാസം വെളിയംകോട് എല്‍ പി എസില്‍ ആരംഭിച്ചു തുടര്‍ന്ന് ടിടിസി പൂര്‍ത്തിയാക്കി 1962 ല്‍ വെളിയംകോട് എല്‍പിഎസ് സ്കൂളില്‍ തന്നെ അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു. 1972 ല്‍ വ്രദവാഗ്ദാനം നടത്തി സിസ്റ്റര്‍ 1977 ല്‍ നിത്യവ്രദവാഗ്ദാനവും നടത്തി, അന്നത്തെ കൊല്ലം ബിഷപ്പ് ജെറോം പിതാവായിരുന്നു മുഖ്യ കാര്‍മ്മികന്‍. തുടര്‍ന്ന് തന്‍റെ സേവന പന്ഥാവിലേക്ക് കടന്ന സിസ്റ്റര്‍ ആദ്യം സിസ്റ്ററിന്‍റെ മാതൃ രൂപതയായ നെയ്യാറ്റിന്‍കരയിലെ ഉച്ചക്കട കോണ്‍വെന്‍റിലേക്കാണ് എത്തുന്നത് കോണ്‍വെന്‍റില്‍ എത്തിയതിനൊപ്പം തന്നെ പേയാട് സെന്‍റ് സേവ്യഴ്സ് സൂകൂളില്‍ 7 -ാം തരംവരെ യുളള കുട്ടികളെ പഠിപ്പിച്ചുകൊണ്ട് അധ്യാപികയെന്ന ചുമതലയും നിര്‍വ്വഹിച്ചു.

തുടര്‍ന്ന് സേവന മേഖല മുതിയാവിള, കൊല്ലം തിരുമുല്ലാവാരം, ക്ലാപ്പന എന്നിവിടങ്ങളിലേക്ക്, തുടര്‍ന്ന് വീണ്ടും തിരുമുല്ലാവാരത്തിലെത്തിയ സിസ്റ്റര്‍ സഭയുടെ സൂപ്പീരിയറായി ചുമതലയേറ്റു. തുടര്‍ന്ന് ഉച്ചക്കട , കൊട്ടാരക്കര കോണ്‍വെന്‍റുകളുടേയും സുപ്പീരിയറായി ചുമതല തുടര്‍ന്നു. 1999 ല്‍ വിമലാബിക എല്‍ പി എസില്‍ പഠിപ്പിക്കുന്ന കാലത്ത് അധ്യാപക എന്ന നിലയില്‍ നിന്ന് വിരമിച്ച് മുഴുവന്‍ സമയവും സഭക്ക് വേണ്ടി സമര്‍പ്പിച്ചു. തുടര്‍ന്ന് ആലുവ കോണ്‍വെന്‍റിലേക്ക് സേവനമേഖല മാറ്റിയ സിസ്റ്റര്‍ ആലുവ സെന്‍റ് ജൂഡ് തീര്‍ഥാടന കേന്ദ്രത്തിലും സേവനം സജീവമാക്കി.

5 വര്‍ഷക്കാലത്തോളം തിരുവനന്തപുരം കുമാരപുരത്ത് സേവന മനുഷ്ടിക്കുമ്പോള്‍ മെഡിക്കല്‍കോളേജിലെ കത്തോലിക്കരായിട്ടുളള കിടപ്പ് രോഗികളെ വിശുദ്ധ കുര്‍ബാനക്കായി ഒരുക്കി അവര്‍ക്ക് വൈദികരുടെ സഹായത്തോടെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുപ്പിച്ചിരുന്നത് ജീവിതത്തിലെ ഏറ്റവും വലി അനുഭവമായി ഓര്‍ത്തെടുക്കുന്നു. തുടര്‍ന്ന് കൊല്ലം അസീസി, പാലത്തറ , വിമലഹൃദയ ജനറലേറ്റ് എന്നിവടങ്ങളില്‍ സേവനം ചെയ്യ്തു. സേവന കാലയളവില്‍ നിരവധി വൈദികരെ സെമിനാരികളിലേക്ക് അയക്കാന്‍ സാധിച്ചതും സിസ്റ്ററിന്‍റെ സന്യാസ ജീവിതത്തിലെ മറക്കാനാവാത്ത ജീവത സാക്ഷ്യമാണ്.

സിസ്റ്ററിന്‍റെ സന്യാസ ജീവിതത്തില്‍ ഏറെ സ്വാധീനിച്ചത് സിസ്റ്ററിന്‍റെ വലിയച്ചനും നെയ്യാറ്റിന്‍കര രൂപതയുടെ പ്രഥമ വികാരി ജനറലുമായ മോണ്‍. എസ് തോമസിന്‍റെ സന്യാസ തുല്ല്യമായ ജീവിതമാണ്. മോണ്‍ തോമസിന്‍റെ ജീവിതത്തിന്‍റെ അവസാന കാലഘട്ടങ്ങില്‍ അച്ചനെ പല തവണ ശുശ്രൂഷിക്കാനും സന്ദര്‍ശിക്കാനും ലഭിച്ച ഭാഗ്യം ജീവിത വഴിത്താരയില്‍ സിസ്റ്ററിനെ ഏറെ പ്രചോദിപ്പിപ്പിച്ചു. ഇന്ന് സന്യാസ ജീവിതത്തില്‍ 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ കത്തോലിക്കാ സഭയുടെ വിവിധ മേഖലകളില്‍ നിരവധി വിശ്വാസികളെ പ്രചോദിപ്പിക്കാനും വിശ്വാസ ജീവിതം നയിക്കാനും ഈ സന്യസ്ഥക്ക് സാധിച്ചു.

സിസ്റ്ററിന്‍റെ സന്യാസജീവിതത്തിലെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് മാതൃ ഇടവകയായ മേലാരിയോട് വിശുദ്ധ മദര്‍ തെരേസ ദേവാലയത്തില്‍ നടന്ന കൃതജ്ഞതാബലിക്ക് നെയ്യാറ്റിന്‍കര രൂപതാധ്യക്ഷന്‍ ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ്, ഇടവക വികാരി ഫാ.ജോണി കെ ലോറന്‍സ്, ഫാ.ജറാള്‍ഡ് മത്യാസ്, ഫാ.ക്രിസ്തുദാസ്തേംസണ്‍, ഫാ.വിപിന്‍രാജ്, ഫാ.സുജിന്‍ ഫാ.സാവിയോ തുടങ്ങിയവര്‍ സഹകാര്‍മ്മികരായി .

 

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker