World

അള്‍ത്താരയില്‍ കയറി ദിവ്യബലി തടസപ്പെടുത്തി… ഭരണകൂട ഭീകരത

ദിവ്യബലിയര്‍പ്പണത്തിനിടെ അള്‍ത്തായിലേക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ ഇരച്ചെത്തി

സ്വന്തം ലേഖകന്‍

ഹനോയി: ദിവ്യബലിയര്‍പ്പണത്തിനിടെ അള്‍ത്തായിലേക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ ഇരച്ചെത്തി ദിവ്യബലിയര്‍പ്പണം തടസപ്പെടുത്തിയതിന്‍റെ ഞെട്ടലിലാണ് വിയറ്റ്നാമിലെ കത്തോലിക്കാ സമൂഹം. ആര്‍ച്ച് ബിഷപ്പ് മുഖ്യകാര്‍മികനായുള്ള ദിവ്യബലി അര്‍പ്പണം തടസപ്പെടുത്താന്‍ കമ്മ്യൂണിസ്റ്റ് അധികാരികള്‍ ശ്രമിച്ചെങ്കിലും ദിവ്യബലി സധൈര്യം പൂര്‍ത്തിയാക്കിയ ആര്‍ച്ച് ബിഷപ്പിനും വൈദീകര്‍ക്കും വിശ്വാസിസമൂഹത്തിനും പിന്‍തുണയര്‍പ്പിക്കുകയാണ് ആഗോള കത്തോലിക്കാ സമൂഹം.

ഭരണകൂട പിന്തുണയോടെയുള്ള ക്രൈസ്തവ വിരുദ്ധ അടിച്ചമര്‍ത്തലുകള്‍ക്ക് കുപ്രസിദ്ധമായ വിയറ്റ്നാമില്‍ ഇക്കഴിഞ്ഞ ഞായറാഴ്ച ഹോവ ബിന്‍ പ്രവിശ്യയിലെ വു ബാന്‍ ദൈവാലയത്തില്‍ ഹാനോയ് ആര്‍ച്ച്ബിഷപ്പ് ജോസഫ് വു വാന്‍ തെയിന്‍ ദിവ്യബലി അര്‍പ്പിക്കവേയാണ് പ്രാദേശിക കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ നേതാക്കള്‍ അള്‍ത്താരയിലേക്ക് ഇരച്ചുകയറുകയറി അള്‍ത്തര മലിനമാക്കിയത്. വൈദികര്‍ ഇവരെ തടയാന്‍ ശ്രമിക്കുന്നതും ദിവ്യബലി തടസപ്പെടുത്താന്‍ എത്തിയവര്‍ അക്രോശിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്

ദിവ്യബലി തടസപ്പെടുത്താനുള്ള കാരണം അജ്ഞാതമായി തുടരുന്നമ്പോഴും മതസ്വാതന്ത്ര്യത്തിനും ആരാധനാ സ്വാതന്ത്ര്യത്തിനും നേര്‍ക്കുള്ള കടന്നുകയറ്റത്തിനെതിരെ പ്രതിഷേധം ശക്തമാകയാണ്. അതേസമയം കൂടുതല്‍ ചര്‍ച്ചയാകുന്നത്, കമ്മ്യൂണിസ്റ്റ് ഭീകരതയ്ക്കു മുന്നിലും പതറാതെ ദിവ്യബലി അര്‍പ്പണം തുടരാന്‍ വിശ്വാസീസസമൂഹം പ്രകടപ്പിച്ച വിശ്വാസസ്ഥൈര്യമാണ്.

‘അതിരൂപതയിലെ മിഷന്‍ ദിന’ ആഘോഷത്തിന്‍റെ ഭാഗമായുള്ള ദിവ്യബലിമധ്യേയാണ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രാദേശിക ശാഖയുടെ തലവന്‍റെ നേതൃത്വത്തിലുള്ള സംഘം ദേവാലയത്തിലേക്ക് അതിക്രമിച്ച് കടന്നത് ദിവ്യബലി ഉടന്‍ നിര്‍ത്തി വിശ്വാസികളെ പിരിച്ചുവിടാന്‍ ആര്‍ച്ച് ബിഷപ്പിനോട് അവര്‍ ആജ്ഞാപിക്കുകയായിരുന്നു. അപകടം മനസിലാക്കിയ വിശ്വാസീസമൂഹവും സഹവൈദീകരും ആര്‍ച്ച്ബിഷപ്പിന് സംരക്ഷണ കവചം ഒരുക്കി. ദിവ്യബലി പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട വിശ്വാസികള്‍, കമ്മ്യൂണിസ്റ്റ് അധികാരികളോട് ദേവാലയത്തിന് പുറത്തുപോകണമെന്നും ആവശ്യപ്പെട്ടു.

കുറച്ചുസമയം സംഘര്‍ഷഭരിതമായ അന്തരീക്ഷമായിരുന്നെങ്കിലും അക്രമികള്‍ പുറത്തുപോയശേഷം വിശ്വാസീസമൂഹം ദിവ്യബലി അര്‍പ്പണം പൂര്‍ത്തിയാക്കുകയായിരുന്നു

 

 

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker