Diocese

തുമ്പോട്ടുകോണം തിരുകുടുംബ ദേവാലയത്തിന്റെ 95-ആമത് തിരുനാളിന് ഫെബ്രുവരി 25 ന് തുടക്കമാവും.

ഇടവക വാർഷിക തിരുനാൾ 2022 ഫെബ്രുവരി 25, 26, 27 തീയതികളിൽ നടക്കും...

അനൂപ് ജി വർഗീസ്

ബാലരാമപുരം: 1927-ൽ ഒരു ഓലഷെഡ്‌ഡിൽ ആരംഭിക്കുകയും 1965-ൽ അതൊരു ദേവാലയമായി നിർമ്മിക്കുകയും 2013-ൽ പുനരുദ്ധീകരിക്കുകയും ചെയ്ത തുമ്പോട്ടുകോണം തിരുകുടുംബ ദേവാലയത്തിന്റെ 94-ആമത് ഇടവക വാർഷിക തിരുനാൾ 2022 ഫെബ്രുവരി 25, 26, 27 തീയതികളിൽ നടക്കും.

ഫെബ്രുവരി 25 വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് അമ്മാനിമല-തുമ്പോട്ടുകോണം ഇടവക വികാരി ഫാ.ഡെന്നിസ് കുമാർ കൊടിയേറ്റ് കർമ്മം നിർവഹിക്കും. തുടർന്ന് നടക്കുന്ന തിരുനാൾ ദിവ്യബലിക്ക് നെടുമങ്ങാട് ഫൊറോന വികാരി റവ.ഡോ.സിറിൽ ഹാരിസ് മുഖ്യകാർമ്മികത്വം വഹിക്കും.

ഫെബ്രുവരി 26 ശനിയാഴ്ച വൈകീട്ട് 6 മണിക്ക് നടക്കുന്ന ദിവ്യബലിക്ക് നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ.ജി.ക്രിസ്തുദാസ് മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന്, ദേവാലയത്തിൽ നിന്നും ആരംഭിക്കുന്ന തിരുസ്വരൂപ പ്രദക്ഷിണം ഉണ്ടാവും.

തിരുനാൾ സമാപന ദിനമായ ഫെബ്രുവരി 27-ന് തിരുനാൾ ദിവ്യബലിയ്ക്ക് പേയാട് മൈനർ സെമിനാരി റെക്ടർ റവ.ഡോ.ക്രിസ്തുദാസ് തോംസൺ മുഖ്യകാർമ്മികത്വം വഹിക്കും. തിരുനാൾ പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും നടക്കുകയെന്ന് ഇടവക വികാരി ഫാ.ഡെന്നിസ് കുമാറും പാരിഷ് കൗൺസിലും അറിയിച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker