Vatican

വത്തിക്കാനില്‍ കര്‍ദ്ദിനാള്‍ സമിതിയോഗം

ഫാന്‍സീസ് പാപ്പായുടെ അദ്ധ്യക്ഷതയില്‍ ആയിരുന്ന ഈ ത്രിദിന സമ്മേളന

സ്വന്തം ലേഖകന്‍

വത്തിക്കാന്‍ സിറ്റി : സഭാഭരണത്തിലും റോമന്‍കൂരിയാനവീകരണത്തിലും പാപ്പായെ സഹായിക്കുന്നതിനുള്ള കര്‍ദ്ദിനാള്‍ സമിതിയുടെ യോഗം വത്തിക്കാനില്‍ ചേര്‍ന്നു.

ഫാന്‍സീസ് പാപ്പായുടെ അദ്ധ്യക്ഷതയില്‍ ആയിരുന്ന ഈ ത്രിദിന സമ്മേളനത്തെക്കുറിച്ച് പരിശുദ്ധസിംഹാസനത്തിന്‍റെ വാര്‍ത്താവിതരണ കാര്യാലയം, ഒരു വിജ്ഞാപനത്തിലൂടെയാണ് ഇതു വെളിപ്പെടുത്തിയത്.

കര്‍ദ്ദിനാള്‍ സമിതിയുടെ യോഗത്തില്‍ അവരവരുടെ പ്രദേശത്ത് നിലവിലുള്ള സാമൂഹ്യ,രാഷ്ട്രീയ,സഭാപരങ്ങളായ അവസ്ഥകള്‍ വിവരിക്കുകയും സഭയുടെ സിനഡാത്മകതയെക്കുറിച്ച് (സിനൊഡാലിറ്റി) വിചിന്തനം ചെയ്യുകയും ചെയ്തു.

സഭയില്‍ നടന്നുവരുന്ന സിനഡ് സഭയുടെ കൂട്ടായ്മയ്ക്ക് പ്രാധാന്യം നല്കിയിരിക്കുന്ന പശ്ചാത്തലത്തില്‍ സഭയുടെ സ്വത്വത്തിന്‍റെ ഹൃദയഭാഗത്ത് ശ്രവണത്തിന്‍റെയും വിവേചനബുദ്ധിയുടെയും ഒരു പ്രക്രിയയാണ് സഭയില്‍ സിനഡാത്മകതയെന്ന ആശയം, ഇത് വൈദികരിലും അല്മായരിലും നിന്നാവശ്യപ്പെടുന്ന അനിവാര്യമായ പരിവര്‍ത്തനം, പരിശുദ്ധസിംഹാസനത്തിന്‍റെ നയതന്ത്ര സേവനം, രാഷ്ട്രീയ സഭാപരങ്ങളായ ചുറ്റുപാടുകളില്‍ അപ്പൊസ്തോലിക് നുണ്‍ഷ്യൊമാരുടെ പങ്കും പ്രവര്‍ത്തനങ്ങളും തുടങ്ങിയവ ചര്‍ച്ചാവിഷയങ്ങളായി.

ദൈവശാസ്ത്രജ്ഞയായ സിസ്റ്റര്‍ ലിന്‍റെ പോച്ചെര്‍ എഫ് എം എസഭയില്‍ സ്ത്രീകളുടെ പങ്കിനെയും മരിയന്‍ സിദ്ധാന്തത്തെയും അധികരിച്ചു നടത്തിയ പ്രഭാഷണം യോഗം വിശകലനം ചെയ്തു.

അടുത്ത സമ്മേളനം ഇക്കൊല്ലം ഏപ്രില്‍ മാസത്തില്‍ നടത്താനും സമിതി തീരുമാനിച്ചു.

ബോംബെ അതിരൂപതാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഉള്‍പ്പടെ 9 കര്‍ദ്ദിനാള്‍മാരെ ചേര്‍ത്തുകൊണ്ട് 2013 സെപ്റ്റമ്പര്‍ 28-ന് ഫ്രാന്‍സീസ് പാപ്പാ രൂപം നല്കിയതാണ് ഈ കര്‍ദ്ദിനാള്‍ സമിതി.

 

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker