Vatican

യുദ്ധത്തിനെതിരെ ശക്തമായി പ്രതികരിച്ച് ഫ്രാന്‍സിസ് പാപ്പ

യുദ്ധംചെയ്യുന്നവര്‍ സമാധാനം ആഗ്രഹിക്കന്നവരല്ല അവര്‍ പിശാചായ അയുധത്തെകൂട്ട് പിടിക്കുന്നു.

അനില്‍ ജോസഫ്

വത്തിക്കാന്‍ സിറ്റി: യുക്രെയ്നെതിരെ റഷ്യയുടെ യുദ്ധം തുടരുമ്പോള്‍ ശക്തമായ പ്രതികരണവുമായി വീണ്ടും ഫ്രാന്‍സിസ് പാപ്പ. യുദ്ധം ചെയ്യുന്നവര്‍ മനുഷ്യത്വം മറക്കുന്നെന്ന് പറഞ്ഞ പാപ്പ എല്ലാ ആയുധങ്ങളും നിശ്ചലമാകുന്നതാണ് താന്‍ ആഗ്രഹിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

ഈ ദിവസങ്ങളില്‍ നാം യുദ്ധത്തിന്‍റെ ദാരുണമായ ഞ്ഞെട്ടലിലാണെന്നും പറഞ്ഞു.
യുക്രെയ്നിലെ ജനതക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചപാപ്പ, ഉക്രെയ്നില്‍ റഷ്യന്‍ ആക്രമണം അനുഭവിക്കുന്നവരോട് പ്രാര്‍ഥനയിലൂടെ ഐക്യദാര്‍ഡ്യപ്പെടുന്നെന്നും, പലായനം ചെയ്യുന്നവര്‍ക്കായി മാനുഷിക ഇടനാഴികള്‍ തുറക്കുന്നതിന് കരുണയുണ്ടാവണമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.

ഇന്നലെ വത്തിക്കാന്‍ ചത്വരത്തില്‍ നടന്ന ത്രികാല പ്രാര്‍ഥനാ വേളയിലാണ് പാപ്പയുടെ ഈ അഭ്യര്‍ത്ഥന. യുദ്ധത്തിനെതിരെ കൂടുതല്‍ തീവ്രമായി ദൈവത്തോട് പ്രാര്‍ഥിക്കുന്നത് തുടരാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.

യുക്രെയ്നിയന്‍ ജനതയുടെ കഷ്ടപ്പാടുകളോട് അടുത്തിരിക്കാനും നാമെല്ലാവരും സഹോദരീസഹോദരന്മാരാണെന്ന് ബോധവാനായിരിക്കാനും യുദ്ധം അവസാനിപ്പിക്കാന്‍ ദൈവത്തോട് അപേക്ഷിക്കണം. യുദ്ധത്തിനിറങ്ങുന്നവര്‍ ജനങ്ങളുടെ യഥാര്‍ത്ഥ ജീവിതത്തിലേക്ക് നോക്കുന്നില്ല, മറിച്ച് എല്ലാത്തിനും മുന്നില്‍ പക്ഷപാതപരമായ താല്‍പ്പര്യങ്ങളും അധികാരവുമാണ് ഉളളത്.
യുദ്ധംചെയ്യുന്നവര്‍ സമാധാനം ആഗ്രഹിക്കന്നവരല്ല അവര്‍ പിശാചായ അയുധത്തെകൂട്ട് പിടിക്കുന്നു.

യുദ്ധമുണ്ടാകുമ്പോള്‍ ബുദ്ധിമുട്ടുന്ന ‘പ്രായമായവരെക്കുറിച്ചോ ഈ സമയത്ത് മക്കളുമായി പലായനം ചെയ്യുന്ന അമ്മമാരെക്കുറിച്ചോ ഇവര്‍ ചിന്തിക്കുന്നില്ല.

യുദ്ധത്തിലൂടെ കഷ്ടത അനുഭവിക്കുന്നവരെല്ലാം നമ്മുടെ സഹോദരീസഹോദരന്മാരാണെന്ന് ആവര്‍ത്തിച്ച പാപ്പ അവര്‍ക്ക് മാനുഷിക ഇടനാഴികള്‍ തുറക്കേണ്ടത് അടിയന്തിര ആവശ്യമാണെന്നും പറഞ്ഞു.

യുദ്ധത്തിനെതിരെയുളള പാപ്പയുടെ വാക്കുകള്‍ അവസാനിക്കുന്നത് ഇങ്ങനെയാണ് ആയുധങ്ങള്‍ നിശബ്ദമാക്കപ്പെടട്ടെ ദൈവം സമാധാനം സ്ഥാപിക്കുന്നവര്‍ക്കൊപ്പമാണ് യുദ്ധം ചെയ്യുന്നവര്‍ക്കൊപ്പമല്ല.

 

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker