Kerala

കെ – റെയില്‍ സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹം : മാര്‍ പെരുന്തോട്ടം

അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച് ബിഷപ്പ.

സ്വന്തം ലേഖകന്‍

ചങ്ങനാശ്ശേരി : പ്രതിഷേധങ്ങളെ അവഗണിച്ച് കെ-യറില്‍ സില്‍വര്‍ ലൈനിന്‍റെ സര്‍വേയുമായി മുന്നോട്ടുപോകുന്ന സര്‍ക്കാര്‍നിലപാട് പ്രതിഷേധാര്‍ഹവും ധികാരപരവുമാണെന്ന്ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം എസ് ബി കോളേജിലെ കല്ലറയ്ക്കല്‍ ഹാളില്‍ നടന്ന ചങ്ങനാശ്ശേരി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച് ബിഷപ്പ.

സില്‍വലൈന്‍ന്‍റെ ഗുണദോഷങ്ങളെ സംബന്ധിച്ച് വിശദീകരണം നടത്താനും വസ്തുക്കളും വീടുകളും നഷ്ടമാകുന്ന അനേകായിരം ജനങ്ങള്‍ക്കിടയില്‍ ഉയര്‍ന്നിരിക്കുന്ന ആശങ്കകള്‍ പരിഹരിക്കാനും സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും ആര്‍ച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. കുട്ടനാടിന്‍റെ വികസനത്തിനായി ബജറ്റില്‍ അവതരിപ്പിച്ചിരിക്കുന്ന പദ്ധതികള്‍ കാലതാമസം കൂടാതെ നടപ്പിലാക്കണമെന്നും മാര്‍ പെരുന്തോട്ടം ആവശ്യപ്പെട്ടു.

ആരാധനാക്രമം സംബന്ധിച്ച് ഫ്രാന്‍സിസ് പാപ്പയുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ എല്ലാവര്‍ക്കും കഴിയണമെന്നും ബിഷപ്പ് കൂട്ടിച്ചേരത്തു.

അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ ആമുഖപ്രഭാഷണം നടത്തി തലശ്ശേരി നിയുക്ത മെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി അതിരൂപത വികാരി ജനറല്‍ മോണ്‍ തോമസ് പാടിയത്ത് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker