Kerala

തീരദേശ ജൈവ പരിപാലന വലയം ഉദ്ഘാടനം ചെയ്തു

1400 കാറ്റാടി മരങ്ങളാണ് പദ്ധതിയുടെ ആദ്യഭാഗമായ് നട്ടുപിടിപ്പിക്കുന്നത്...

സ്വന്തം ലേഖകൻ

അഴീക്കോട് മുനക്കല്‍: കോട്ടപ്പുറം ഇന്റെഗ്രേറ്റഡ് ഡെവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ തീരദേശ ജൈവ പരിപാലന വലയം. കിഡ്‌സും കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറത്തിന്റെയും എറിയാട് ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ കോണ്‍ഫറന്‍സ് എപ്പിസ്കോപ്പ ഇറ്റാലിയാനയുടെ സഹകരണത്തോടെ ആരംഭിച്ച തീരദേശജൈവ പരിപാലന വലയത്തിന്റെ ഔപചാരികമായ ഉദ്ഘാടനം കയ്പമംഗലം എം.എല്‍.എ. ശ്രീ.ടൈസണ്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. 1400 കാറ്റാടി മരങ്ങളാണ് പദ്ധതിയുടെ ആദ്യഭാഗമായ് നട്ടുപിടിപ്പിക്കുന്നത്.

സുനാമി, ചുഴലിക്കാറ്റുകള്‍, തീരദേശ ശോഷണം, സമുദ്രനിരപ്പ് ഉയരുക തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ തീരപ്രദേശത്ത് നാശമുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 10 വര്‍ഷത്തില്‍ 500 മീറ്റര്‍ തോതില്‍ അധികം തീരപ്രദേശം കേരളത്തിന് നഷ്ടമായിട്ടുണ്ട്. കാറ്റിന്റെയും തിരമാലയുടെയും ഊര്‍ജ്ജത്തെ/ശക്തിയെ വിഘടിപ്പിക്കാനും വൃതിചലിപ്പിക്കാനും, തീരദേശവാസികളുടെ ജീവനും സ്വത്തുക്കളും ദുരന്തങ്ങളില്‍ നിന്ന് സംരക്ഷിക്കുവാനും കഴിയുന്ന പ്രകൃതിദത്തമായതോ മനുഷ്യനിര്‍മ്മിതമായതോ ആയ നിര്‍മ്മിതികളാണ് തീരദേശ സംരക്ഷണവലയം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് കിഡ്സ് ഡയറക്ടർ ഫാ.പോൾ തോമസ് കളത്തിൽ പറഞ്ഞു.

കോട്ടപ്പുറം കിഡ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.പോള്‍ തോമസ് കളത്തില്‍ സ്വാഗതം ആശംസിച്ച യോഗത്തില്‍ എറിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജന്‍ കെ.പി. അദ്ധ്യക്ഷനായിരുന്നു. കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍ മുഖ്യപ്രഭാഷണം നടത്തി. അഴീക്കോട് കോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫീസര്‍ കിരണ്‍, വികസന സ്റ്റാന്‍റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ അസിം പികെ, ബ്ലോക്ക് മെമ്പര്‍ നൗഷാദ് കറുകപാടത്ത്, വാര്‍ഡ് മെമ്പര്‍മാരായ ശ്രീ സാദത്ത്, ശ്രീമതി ലൈല സേവ്യര്‍, ശ്രീമതി നെജുമ അബ്ദുള്‍കരീം കിഡ്സ് കോട്ടപ്പുറം അസി. ഡയറക്ടര്‍മാരായ ഫാ.നീല്‍ ചടയംമുറി, ഫാ.വര്‍ഗ്ഗീസ് കാട്ടശ്ശേരി, കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം കോഡിനേറ്റര്‍ ജിറ്റു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

പ്രകൃതിക്ക് അനുയോജ്യമായ തീരസംരക്ഷണത്തിനു അത്യുത്തമം, 50മീ – 28 മീ വിസ്തൃതിയിലുള്ള ഇത്തരം ജൈവ സംരക്ഷണ വലയങ്ങളാണ്. ദിനംപ്രതി തീരം നഷ്ടമാകുന്ന കേരളത്തിന്റെ തീരസംരക്ഷണത്തിനു അഭികാമ്യവും അനിവാര്യവുമായ ഷെല്‍ട്ടര്‍ ബെല്‍റ്റ് അഥവാ ജൈവ സംരക്ഷണമേഖല മാതൃകയാണ് നാടിന് സമര്‍പ്പിച്ചിരിക്കുന്നത്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker