Kerala

കെഎല്‍സിഎ സുവര്‍ണ്ണ സ്മൃതി സമ്മേളനം : സര്‍ക്കാരിനെതിരെ ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ

സാമൂഹിക ശ്രേണിയില്‍ ലത്തീന്‍ സമുദായം പിന്തള്ളപ്പെട്ടപ്പോള്‍ 50 വര്‍ഷം മുന്‍പ് രൂപം കൊണ്ടതാണ് കെഎല്‍സിഎ

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: വിവിധ കാരണങ്ങളാല്‍ കിടപ്പാടം നഷ്ടപ്പെട്ടവര്‍ ഭരണ സിരാ കേന്ദ്രത്തിന്‍റെ സമീപം ഗോഡൗണുകളില്‍ അടക്കം കഴിയുന്നവര്‍ക്കു വേണ്ടി പല തവണ സര്‍ക്കാരിനോട് പറഞ്ഞിട്ടും മുഖം തിരിഞ്ഞു നില്‍ക്കുന്നതായി തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ.തോമസ് ജെ.നെറ്റോ .

പാളയം രക്തസാക്ഷിമണ്ഡപത്തിലെ ആനി മസ്ക്രീന്‍ നഗറില്‍ കെഎല്‍സിഎ യുടെ സുവര്‍ണ ജൂബിലി സ്മൃതി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്. കേരളത്തിന്‍റെ സാമൂഹിക ശ്രേണിയില്‍ ലത്തീന്‍ സമുദായം പിന്തള്ളപ്പെട്ടപ്പോള്‍ 50 വര്‍ഷം മുന്‍പ് രൂപം കൊണ്ടതാണ് കെഎല്‍സിഎ. സമൂദായത്തിന്‍റെ ഇന്നത്തെ സാഹചര്യത്തില്‍ ധീരരായ നേതാക്കളെ ആവശ്യമുണ്ട്. ലത്തീന്‍ സമൂഹം സാമൂഹികമായി പലവിധ പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. ഈ പ്രശ്നങ്ങളെല്ലാം സര്‍ക്കാരിനോട് പല തവണ പറഞ്ഞിട്ടും മുഖം തിരിക്കുന്ന നടപടിയാണുണ്ടായിട്ടുള്ളത്. പെട്ടന്നുണ്ടായ മണ്ണെണ്ണ വില നേതിയ തോതില്‍ വില കുറച്ചു കിട്ടാന്‍ മന്ത്രി അനില്‍ ഇടപെട്ട് ഫലം ഉണ്ടാക്കിത്തന്നു. ന്യായമായ അവകാശങ്ങള്‍ക്കു വേണ്ടി പടപൊരുതേണ്ടത് സമുദായത്തിന്‍റെ ആവശ്യമാണ്. അത് യേശുവിന്‍റെ രക്തസാക്ഷിത്വത്തെയാണ് ആവശ്യപ്പെടുന്നത്.

തീരത്ത് വലിയൊരു വിഭാഗം ജനങ്ങള്‍ ഇപ്പോഴും ദുരിത പൂര്‍ണമായ പ്രയാസങ്ങള്‍ അനുഭവിക്കുന്നവരാണെന്ന് മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു. ജനങ്ങളുടെ സംഘടിത ശക്തിയിലൂടെ മാത്രമെ അവകാശ നേടിയെടുക്കാന്‍ കഴിയുയെന്നും ലത്തീന്‍ സമുദായത്തിന്‍റെ പ്രശ്നങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. രാഷ്ട്രീയ ബഹുജന സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെ കേരള സമൂഹത്തിന് നിസ്തുലമായ സംഭാവന നല്‍കിയ യുഗപ്രഭാവന്‍മാരായ സമുദായ അംഗങ്ങളെ അനുസ്മരിക്കുന്ന തിനാണ് കെഎല്‍സിഎ സംസ്ഥാന സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് സുവര്‍ണ്ണ സ്മൃതി സംഘടിപ്പിച്ചത്.

സുവര്‍ണ ജൂബിലി ദീപശിഖ സംസ്ഥാന പ്രസിഡന്‍റ് ആന്‍റണി നെറോണ കൈമാറി. പാടിക് മൈക്കിള്‍ അധ്യക്ഷത വഹിച്ചു.
തിരുവനന്തപുരം ലത്തീന്‍ അതിരൂപത സഹായ മെത്രാന്‍ ബിഷപ്പ് റവ ഡോ. ക്രിസ്തുദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ ഷെറി ജെ തോമസ്, കോവളം എം എല്‍ എ വിന്‍സന്‍റ്, വട്ടിയൂര്‍കാവ് എംഎല്‍എ അഡ്വ വി കെ പ്രശാന്ത്, അല്മായ ശുശ്രൂഷ സമിതി ഡയറക്ടര്‍ ഫാ ജോണ്‍ ഡാള്‍, തിരുവനന്തപുരം ലത്തീന്‍ അതിരൂപത ജനറല്‍ സെക്രട്ടറി ജോസ് മെസ്മിന്‍, സംസ്ഥാന വൈസ് പ്രസിഡണ്ട് ജോസഫ് ജോണ്‍സണ്‍, കെ എല്‍ സി ഡബ്ല്യു എ തിരുവനന്തപുരം ലത്തീന്‍ അതിരൂപത പ്രസിഡന്‍റ് ശ്രീമതി ഷേര്‍ലി ജോണി, കെസിവൈഎം ജനറല്‍സെക്രട്ടറി ജോബ് ജെ ജെ, കെ എല്‍ എം പ്രസിഡന്‍റ് മോഹനകുമാര്‍, ഡി സി എം എസ് പ്രസിഡണ്ട് ജോര്‍ജ്ജ് എസ് പള്ളിത്തറ, പാസ്റ്ററല്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്‍റ് നിക്സണ്‍ ലോപ്പസ്, ഫെനിന്‍ ആന്‍റണി എന്നിവര്‍ പ്രസംഗിച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker