India

റവ ഡോ. ചാള്‍സ് ലിയോണ്‍ സി. സി. ബി. ഐ. വോക്കേഷന്‍ കമ്മീഷന്‍ സെക്രട്ടറി

സ്വന്തം ലേഖകന്‍

ബാംഗളൂര്‍: ഭാതത്തിലെ ലത്തീന്‍ കത്തോലീക്കാ മെത്രാന്‍ സമിതിയുടെ (സി.സി.ബി.ഐ) വോക്കേഷന്‍ കമ്മീഷന്‍ സെക്രട്ടറിയായി റവ. ഡോ. ചാള്‍സ് ലിയോണ്‍ നിയമിതനായി. നിലവില്‍ കെ. സി. ബി. സി. യുടെ വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറിയും കെ. ആര്‍. എല്‍. സി. ബി. സി. യുടെ വോക്കേഷന്‍ കമ്മീഷന്‍ സെക്രട്ടറിയുമായ ഫാ. ചാള്‍സ് തിരുവനന്തപുരം ലത്തീന്‍ അതിരൂപതാംഗമാണ്.

തിരുവനന്തപുരം അതിരൂപതയിലെ സോഷ്യല്‍ സര്‍വീസ് സോസൈറ്റി ഡയറക്ടര്‍, ജൂബിലി മെമ്മോറിയല്‍ ആശുപത്രി ഡയറക്ടര്‍, സെന്‍റ് ജോസഫ് ഹൈയര്‍ സെക്കന്‍ഡറി മാനേജര്‍, ലയോള കോളെജിലെ പ്രഫസര്‍ എന്നീനിലകളില്‍ സേവനം അനുഷ്ടിച്ചിട്ടുള്ള ഫാ. ചാള്‍സിന് ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹറു സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ എംഫിലും മഹാത്മഗാന്ധി സര്‍വകലാശാലയല്‍നിന്ന് സാമൂഹിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റുമുണ്ട്. അറയപ്പെടുന്ന സംഘാടകനും വാഗമിയും എഴുത്തുകാരനുമാണ്.

ഭാരതത്തിലെ മേജര്‍ സെമിനാരി റെക്ടേഴ്സ് അസോസിയേഷന്‍ സെക്രട്ടറി രൂപതാ വൈദീകരുടെ ദേശീയ സമിതിയുടെ സെക്രട്ടറി എന്നീചുമതലളും അദ്ദേഹം നിര്‍വഹിക്കും.

സി.സി.ബി.ഐ.യുടെ കാനോനിക നിയമത്തിനായുള്ള കമ്മീഷന്‍ സെക്രട്ടറിയായി കോട്ടാര്‍ രൂപതാംഗം റവ. ഡോ. മെര്‍ലിന്‍ അംബ്രോസും പ്രോക്ലമേഷന്‍ കമ്മീഷന്‍ സെക്രട്ടറിയായി ചെങ്കല്‍പെട്ട് രുപതാംഗം റവ. ഡോ. അംബ്രോസ് പിച്ചൈമുത്തുവും, സി. സി. ബി. ഐയുടെ മദ്ധ്യപ്രദേശിലുള്ള പരിശീലകേന്ദ്രമായ സുവാര്‍ത്തകേന്ദ്രത്തിന്‍റെ ഡയറക്ടറായി ജാബുവ രൂപതാംഗം

റവ. ഫാ. രാജൂ മാത്യുവും ഫണ്ടിംഗ് ഏജന്‍സിയായ കമ്മ്യൂണിയോയുടെ അസോസിയേറ്റ് ഡയറക്ടറായി നാഗപൂര്‍ രൂപതയിലെ റവ. ഫാ. വിഗനന്‍ ദാസും നിയമിതരായി.

ഭാതത്തിലെ ലത്തീന്‍ കത്തോലീക്കാ മെത്രാന്‍ സമിതിയുടെ കീഴില്‍ 132 രൂപതകളും 190 മെത്രാന്മാരും 564 സന്യാസ സഭകളുമുണ്ട്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker