Kerala

ഫാദർ സ്റ്റാൻ സ്വാമി അനുസ്മരണാ ദിനം ആചരിച്ചു

ഫാദർ സ്റ്റാൻ സ്വാമി ഭരണകൂട ഭീകരതയുടെ രക്തസാക്ഷി മുൻ പൊതു മരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ

ജോസ് മാർട്ടിൻ

ആലപ്പുഴ: കെ.എൽ.സി.എ. ആലപ്പുഴ രൂപതാ സമിതിയുടെ നേതൃത്വത്തിൽ ഫാദർ സ്റ്റാൻ സ്വാമി അനുസ്മരണാ ദിനം ആചരിച്ചു. കർമസദൻ പാസ്റ്ററൽ സെന്ററിൽ കെ. എൽ. സി. എ. ആലപ്പുഴ രൂപതാ പ്രസിഡന്റ്‌ പി.ജി. ജോൺ ബ്രിട്ടോയുടെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണാ യോഗം മുൻ പൊതു മരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്തു.

കെ.എൽ. സി. എ. രൂപതാ ഡയറക്ടർ ഫാ. ജോൺസൺ പുത്തൻവീട്ടിൽ, ഈശോസഭാ അംഗം ഫാ. ജോസ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. കെ.എൽ. സി. എ. ആലപ്പുഴ രൂപതാ ജനറൽ സെക്രട്ടറി സന്തോഷ് കൊടിയനാട് സ്വാഗതവും, ആലപ്പുഴ രൂപതാ ട്രഷറർ ബിജു ജോസി കരുമാഞ്ചേരി നന്ദിയും ആശംസിച്ചു. കോൾപിംഗ് നാഷനൽ പ്രസിഡന്റ് സാബു വി.തോമസ്, രൂപതാ ജയിൽ മിനിസ്ട്രി കോഡിനേറ്റർ ഉമ്മച്ചൻ ചക്കുപുരക്കൽ, കെ.സി.വൈ.എം. രൂപതാ പ്രസിഡന്റ് വർഗീസ് മാപ്പിള തുടങ്ങി രൂപതയിലെ വിവിധ സംഘടനാ ഭാരവാഹികളും പങ്കെടുത്തു. തുടർന്ന്, യോഗത്തിൽ പങ്കെടുത്തവർ ഫാ.സ്റ്റാൻ സ്വാമിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി.

പാർശ്വവൽക്കരിക്കപ്പെട്ടവർക്കും ആദിവാസി വിഭാഗങ്ങൾക്കുവേണ്ടി ജീവിതം സമർപ്പിച്ച ഈശോസഭാ അംഗമായ സ്റ്റാനിസ്ലാസ് ലൂർദുസ്വാമി എന്ന ഫാ.സ്റ്റാൻ സ്വാമി. പതിറ്റാണ്ടുകളായി ഗോത്രാവകാശങ്ങൾക്കായി പ്രവർത്തിച്ചു വരവേ ഇന്ത്യയിൽ ഭീകര പ്രവർത്തനം നടത്തിയെന്ന് ആരോപിക്കപ്പെട്ട് തടവിലാക്കിയ എണ്‍പത്തിനാലുകാരനായ, പ്രായാധിക്യം മൂലം നിരവധി രോഗങ്ങൾ അലട്ടിയിരുന്ന ഇദ്ദേഹത്തിന് മതിയായ ചികിൽസപോലും ലഭ്യമാക്കിയിരുന്നില്ല. തുടർന്ന്, 2021 ജൂലൈ 5-ന് അദ്ദേഹം അന്തരിച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker