Kerala

ഫാ.സ്റ്റാൻ സ്വാമി- ഭരണഘടന വിഭാവന ചെയുന്ന നീതി നിഷേധിക്കപ്പെട്ട മനുഷ്യാവകാശ പ്രവർത്തകൻ: ബിഷപ്പ് അലക്സ്‌ വടക്കുംതല

കെഎൽസിഎ, കെസിവൈഎം ലാറ്റിൻ, തിയോളജിക്കൽ വിസ്ഡം സ്റ്റുഡൻസ് ഫോറം എന്നിവർ സംയുക്തമായാണ് അനുസ്മരണം സംഘടിപ്പിച്ചത്...

സ്വന്തം ലേഖകൻ

കൊച്ചി: ജാർഖൻഡിലെ ആദിവാസികളോട് ഭരണകൂടത്തിന്റെ ഒത്താശയോടെ നടത്തുന്ന ചൂഷങ്ങൾക്കെതിരെയുള്ള പോരാട്ടത്തിൽ ഐഎൻഎ ഭീകരൻ എന്ന് മുദ്രകുത്തി യുഎപിഎ ചുമത്തി ജയിലിൽ അടച്ച്, ഭരണകൂട ഭീകരതയുടെ ഇരയായി നീതി നിഷേധിക്കപ്പെട്ട മനുഷ്യാവകാശ പ്രവർത്തകനാണ് ഫാ.സ്റ്റാൻ സ്വാമി എന്ന് KRLCC ലെയ്റ്റി കമ്മീഷൻ ചെയർമാൻ ഡോ.അലക്സ്‌ വടക്കുംതല. ഫാ.സ്റ്റാൻ സ്വാമിയുടെ ഒന്നാം ചരമവാർഷികത്തിൽ സംസ്ഥാന തലത്തിൽ നടത്തിയ അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കള്ള കേസിൽ കുടുക്കി ജാമ്യം നിഷേധിച്ചു ജയിൽ അടച്ച ഫാ സ്റ്റാൻ സ്വാമി ബോംബയിൽ ജൂഡിഷ്യൽ കസ്റ്റടിയിൽ ഒരു ആശുപത്രിയിൽ ആണ് മരണമടഞ്ഞത്.

പാർക്കിൻസെൻസ് രോഗബാധിതനായ അദ്ദേഹത്തിന് ജയിലിൽ കടുത്ത അനീതിയാണ് നേരിടേണ്ടി വന്നത്. രോഗിയായ അദ്ദേഹത്തിന് ജയിലിൽ വേണ്ട അടിസ്ഥാന സൗകര്യങ്ങൾ പോലും ജയിൽ അധികാരികൾ നിഷേധിച്ചു. തുടർന്ന് കോവിഡ് മൂലം നിമോണിയ ബാധിതനായ അദ്ദേഹത്തെ കോടതി ഇടപെട്ടാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ വച്ച് അദ്ദേഹം മരണത്തിനു കീഴടങ്ങി.
സ്റ്റാൻ സ്വാമിയോടൊപ്പം അവസാന നാളുകളിൽ ഉണ്ടായിരുന്ന ഈശോസഭാ അംഗമായ പ്രമുഖ ജെസുട്ട് വൈദികൻ ഡോ. ഫ്രേസർ മാസ്ക്കാരനസ് ഫാ.സ്റ്റാൻ സ്വാമിയെ അനുസ്മരിച്ചു പ്രഭാഷണം നടത്തി. ഫാ.റൂബിൾ മാർട്ടിൻ എസ്.ജെ. അധ്യക്ഷത വഹിച്ചു.

കെഎൽസിഎ, കെസിവൈഎം ലാറ്റിൻ, തിയോളജിക്കൽ വിസ്ഡം സ്റ്റുഡൻസ് ഫോറം എന്നിവർ സംയുക്തമായാണ് അനുസ്മരണം സംഘടിപ്പിച്ചത്.

KRLCC വൈസ് പ്രസിഡന്റും ലത്തീൻ സഭയുടെ വക്തവുമായ ശ്രീ ജോസഫ് ജൂഡ്, KLCA സംസ്ഥാന പ്രസിഡന്റ്‌ ശ്രീ ആന്റണി നോറോണ , KCYM ലാറ്റിൻ സംസ്ഥാന പ്രസിഡന്റ്‌ ശ്രീ ഷൈജു റോബിൻ, KLCA സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ഷെറി ജെ.തോമസ്, തിയോളജി വിസ്‌ഡം സ്റ്റുഡന്റസ് ഫോറം പ്രസിഡന്റ് ശ്രീ.പ്രകാശ് പീറ്റർ, ജിജോ ജോൺ.പി.ജെ, ജോയി ഗോതുരുത്ത്, ഫാ.അലക്സ് കളരിക്കൽ, ഫാ.ഷാനു ഫെർണാൻഡസ്, ബിജു ജോസി, ജോസഫ് ആഞ്ഞിപറമ്പിൽ, റീന ജേക്കബ്, അമല, എന്നിവർ സംസാരിച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker