Kerala

ബഫര്‍ സോണ്‍-പരിസ്ഥിതിലോല വിഷയത്തില്‍ കേരള സര്‍ക്കാര്‍ ധവളപത്രം ഇറക്കണം; കെ.സി.ബി.സി.

കര്‍ഷക അതിജീവന സമ്മേളനം കെ. സി. ബി. സി. അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു...

ജോസ് മാർട്ടിൻ

കൊച്ചി: കേരളത്തിലെ കര്‍ഷകരുടെ അതിജീവന പോരാട്ടങ്ങള്‍ക്ക് കരുത്തു പകരുന്നതിനും, ബഫര്‍ സോണ്‍, പരിസ്ഥിതിലോല മേഖലാ വിഷയത്തില്‍ കേരളത്തിലെ അന്‍പത്തിഏഴ് കര്‍ഷക സംഘടനകളേയും ഏകോപ്പിച്ചുകൊണ്ട് കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ നേതൃത്വത്തിൽ ജൂലൈ 30-ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 3.00 മണിക്ക് കൊച്ചി പാലാരിവട്ടം പി.ഓ.സി.യില്‍ സംഘടിപ്പിച്ച അതിജീവന സമ്മേളനത്തിന് കെ.സി.ബി.സി. ജസ്റ്റിസ് & പീസ് കമ്മീഷൻ ചെയര്‍മാന്‍ കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു കെ.സി.ബി.സി. പ്രസിഡന്റ് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യ്തു.

കര്‍ഷകരെ ആശങ്കയിലും, അപകടത്തിലുമാക്കുന്ന തരത്തില്‍ പരിസ്ഥിതി ലോല നിയമങ്ങള്‍ ഉണ്ടാകുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകന്റെ പക്ഷത്ത് നിന്ന് ചിന്തിക്കണമെന്നും കര്‍ഷകരുടെ പക്ഷത്തുനിന്ന് കര്‍ഷകര്‍ക്കു വേണ്ടി ശാസ്ത്രീയമായി വിവരശേഖരണം നടത്തുവാനും, ഇത്തരം ഡാറ്റയുടെ അടിസ്ഥാനത്തില്‍ ഇളവുകള്‍ക്ക് വേണ്ടി ഉന്നതാധികാരി സമിതിയെയും, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെയും ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ അടിയന്തരമായി തയ്യാറാകണമെന്നും അദ്ദേഹം തന്റെ ഉദ്ഘാടനം പ്രസംഗത്തിൽ ആവശ്യപ്പെട്ടു.

കര്‍ഷകന്റെ കൃഷി ഭൂമിയിലേക്കും, വാസസ്ഥലത്തേക്കും കടന്നുകയറുന്ന പരിസ്ഥിതി നിയമങ്ങള്‍ വനത്തിന്റെ അതിര്‍ത്തിയില്‍ അവസാനിപ്പിക്കണമെന്ന് അദ്ധ്യക്ഷത വഹിച്ച മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു.

കെ.സി.ബി.സി. ഡപ്യൂട്ടി സെക്രടറി ജനറല്‍ ഫാ.ജേക്കബ് പാലക്കാപ്പള്ളി സ്വാഗതം ആശംസിച്ച സമ്മേളനത്തില്‍, കെ.സി.ബി.സി. സെക്രട്ടറി ജനറല്‍ ബിഷപ് ജോസഫ് മാര്‍ തോമസ് (ബത്തേരി രൂപത) ഡോ.ചാക്കോള്ളാംപറമ്പില്‍, ബിഷപ് മാര്‍ തോമസ് തറയില്‍, അഡ്വ.സുമിന്‍ എസ്. നെടുങ്ങാടന്‍, വി.ബി.രാജന്‍ എന്നിവര്‍ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി സംസാരിച്ചു.

അതിജീവന സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന പാനല്‍ ചര്‍ച്ചക്ക് ഇന്‍ഫാം ദേശീയ ഉപദേഷ്ടാവ് ബിഷപ് റെമിജിയോസ് ഇഞ്ചനാനിയില്‍ മോഡറേറ്ററായി. പാനല്‍ ചര്‍ച്ചയില്‍ ഹൈറേഞ്ച് സംരക്ഷണ സമിതി ചെയര്‍മാന്‍ ഫാ.സെബാസ്റ്റ്യന്‍ കൊച്ചുപുരക്കല്‍, കിഫ പ്രതിനിധി അഡ്വ.ജോസ് ചെരുവില്‍, രാഷ്ട്രിയ കിസാന്‍ മഹാസംഘ് ചെയര്‍മാന്‍ അഡ്വ.ബിനോയ്. അതിജീവന പോരാട്ട വേദി ചെയര്‍മാന്‍ റസാഖ് ചൂരവേലില്‍, രാഷ്ട്രീയ കിസാന്‍ സംഘ് വൈസ് ചെയര്‍മാന്‍ മുതലാംതോട് മണി, ഇന്‍ഫാം പ്രതിനിധി വി.സി.സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന്, നടന്ന പൊതുചര്‍ച്ചയില്‍ കേരളത്തിലെ വിവിധ കര്‍ഷക സംഘടനകളുടെ പ്രതിനിധികള്‍ അതിജീവന സമ്മേളനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസാരിച്ചു.

കേരളത്തിലെ കര്‍ഷക സമരങ്ങള്‍ക്കും, തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നൽകാന്‍ വിവിധ കമ്മറ്റികള്‍ക്ക് രൂപം നൽകുകയും ചെയ്തു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker