Kerala

വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവച്ച് പ്രത്യാഘാതങ്ങൾ അടിന്തരമായി പരിഹരിക്കുക; കെ.ആർ.എൽ.സി.ബി.സി.

പഠനങ്ങളിൽ പ്രദേശവാസികളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി സുതാര്യത ഉറപ്പാക്കണമെന്നും മെത്രാൻ സമിതി...

ജോസ് മാർട്ടിൻ

കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവച്ച് പ്രത്യാഘാതങ്ങൾ അടിന്തരമായി പരിഹരിക്കനാണമെന്നും, കേരളത്തിന്റെ തീരത്ത് നിർമ്മിച്ചിട്ടുള്ള ദൃഡഘടനകൾ ഗുരുതരമായ പാരിസ്ഥിതിക അപകടം ഉളവാക്കുന്നുണ്ട് എന്നത് നമ്മുടെ അനുഭവ പാഠമാണെന്നും വിഴിഞ്ഞത്ത് 3.2 കിലോമീറ്റർ നീളത്തിൽ പുലിമുട്ട് നിർമ്മിക്കുമ്പോൾ ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങൾ ഭയാനകവും പ്രവചനാതീതവുമായിരിക്കുമെന്നും. ഈ സാഹചര്യത്തിൽ തുറമുഖ നിർമ്മാണം നിർത്തി വച്ച് തുറമുഖ നിർമ്മാണം മൂലമുണ്ടാകുന്ന തീരശോഷണത്തിന് ശാശ്വത പരിഹാരം കാണണമെന്നും ലത്തീൻ മെത്രാൻ സമിതി ആവശ്യപ്പെട്ടു.

അതോടൊപ്പം തുറമുഖ നിർമ്മാണം ഉളവാക്കുന്ന സാമൂഹിക പാരിസ്ഥിതിക പ്രത്യാഘാതങ്ങളെ പറ്റി ശാസ്ത്രീയവും സത്യസന്ധവുമായ പഠനം നടത്തി പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തണം. ഇത്തരം പഠനങ്ങളിൽ പ്രദേശവാസികളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി സുതാര്യത ഉറപ്പാക്കണമെന്നും കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി സർക്കാരിനോട്‌ ആവശ്യപ്പെട്ടു.

തിരുവനന്തപുരം ജില്ലയിലും കേരളത്തിന്റെ മറ്റു പ്രദേശങ്ങളിലും പ്രകൃതിക്ഷോഭത്തിലും കടലാക്രമണത്തിലും ഭൂമിയും, ഭവനവും നഷ്ടപ്പെട്ട് നിരവധി കുടുംബങ്ങൾ താല്ക്കാലിക ദുരിതാശ്വാസ കേന്ദ്രങ്ങളിൽ വർഷങ്ങളായി കഴിയുകയാണെന്നും ഓഖി ദുരന്തത്തെ തുടർന്ന് ഈ കേന്ദ്രങ്ങളിലേക്ക് മാറ്റപ്പെട്ട കുടുംബങ്ങൾ മനുഷ്യോചിതമല്ലാത്ത സാഹചര്യങ്ങളിൽ ഇപ്പോഴും കഴിയുന്നുവെന്നും, ഈ ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങളെ അടിയന്തരമായി വാടക നൽകി മാറ്റി പാർപ്പിക്കാൻ സത്വര നടപടി സ്വീകരിക്കണമെന്നും, കടലും മത്സ്യ ആവാസ വ്യവസ്ഥകളും മത്സ്യബന്ധനവും സംരക്ഷിക്കേണ്ടത് മത്സ്യത്തൊഴിലാളികളുടെ മാത്രം വിഷയമല്ലെന്നും കേരളത്തിന്റെ തന്നെ പൊതു വിഷയവും വെല്ലുവിളിയുമാണെണെന്നും യോഗം വിലയിരുത്തി.

കടലും കടൽത്തീരവും കടലിന്റെ ആവാസ വ്യവസ്ഥകളും സംരക്ഷിക്കാനുള്ള സമാധാനപരമായ പ്രക്ഷോഭണങ്ങളെ ശക്തമായി പിന്തുണക്കാനും കെ.ആർ.എൽ.സി.ബി.സി. പ്രസിഡന്റ് ബിഷപ്പ് ഡോ.ജോസഫ് കരിയിൽ അദ്ധ്യക്ഷതയിൽ എറണാകുളം സെന്റ് തോമസ് മൗണ്ടിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചതായി സമുദായ വ്യക്താവ് ജോസഫ് ജൂഡ് അറിയിച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker