Kerala

തിരുവനന്തപുരം അതിരൂപതയുടെ അതിജീവന സമരം; കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ മുഖ്യമന്ത്രിക്ക്‌ കത്ത് അയച്ചു

വിഴിഞ്ഞം പദ്ധതി ഒരു ജനസമൂഹത്തെ ഒന്നാകെ ഗുരുതരമായ, നാശോന്മുഖമായ സാഹചര്യങ്ങളിലേക്ക് നയിക്കുമ്പോൾ അത് പരിഹരിച്ച് മുന്നോട്ടു പോകാനുള്ള ബാധ്യത സർക്കാരിനുണ്ട്...

ജോസ് മാർട്ടിൻ

ആലുവ: അതിജീവനത്തിനായി സമരം ചെയ്യുന്ന ജനങ്ങളോട് നീതിയോടെ സമീപിച്ച് അവരുടെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിച്ച് സമരം അവസാനിപ്പിക്കുന്നതിന് വിവേകപൂർവ്വം അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിൽ മുഖ്യമന്ത്രിക്ക്‌ കത്ത് അയച്ചു.

വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തീരത്ത് സൃഷ്ടിച്ചിട്ടുള്ള അതീവ ഗുരുതരമായ പ്രശ്നങ്ങളുടെ പരിഹാരം ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭത്തിന്റെ പശ്ചാത്തല ത്തിൽ നിയമസഭയിൽ അങ്ങ് നടത്തിയ പ്രതികരണങ്ങൾ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്നും വ്യതിചലിച്ചും കേരളത്തിന്റെ മുഖ്യമന്ത്രി എന്ന നിലയിലെ ഉത്തരവാദിത്വം പ്രകടിപ്പിക്കാത്തതുമാണെന്നും, വിഴിഞ്ഞം തുറമുഖം ഉൾപ്പടെയുള്ള ഇന്ത്യയുടെയും കേരളത്തിന്റെയും സമ്പദ്ഘടനയുടെ വളർച്ചയ്ക്കും, സമഗ്രപുരോഗതിക്കും കേരളത്തിലെ ലത്തീൻ സമുദായവും, കത്തോലിക്കാസഭയും എതിരല്ലെന്നും തുമ്പയിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം, കൊച്ചി കപ്പൽ നിർമ്മാണശാല, എറണാകുളത്ത് റോഡിനു വേണ്ടി മൂലംപിള്ളിയുടെ സമീപത്തുള്ള കോതാട് ഇടവക സിമത്തേരി മാറ്റി സ്ഥാപിക്കാനുള്ള സമ്മതം, ഇടുക്കി വണ്ടിപ്പെരിയാറിൽ പാലം നിർമാണത്തിനുവേണ്ടി പതിറ്റാണ്ടുകൾ പഴക്കമുള്ള കുരിശ് പള്ളി പൊളിച്ച് നീക്കികൊടുത്തതുമൊക്കെ ഇതിനുള്ള ചില ഉദാഹരണങ്ങൾ മാത്രമാണെന്നും കത്തിൽ ചൂണ്ടി കാട്ടുന്നു.

വിഴിഞ്ഞം പദ്ധതി ഒരു ജനസമൂഹത്തെ ഒന്നാകെ ഗുരുതരമായ, നാശോന്മുഖമായ സാഹചര്യങ്ങളിലേക്ക് നയിക്കുമ്പോൾ അത് പരിഹരിച്ച് മുന്നോട്ടു പോകാനുള്ള ബാധ്യത സർക്കാരിനുണ്ട്. ജനങ്ങളുടെ രോദനത്തിനും, പ്രതിഷേധത്തിനും അർഹമായ പരിഗണന നല്കാതെ നിഷേധാത്മക നിലപാട് സ്വീകരിക്കുന്ന അങ്ങയുടെ സർക്കാർ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും 2011 ൽ രണ്ടു തവണ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വിഴിഞ്ഞം പദ്ധതി നിലവിൽ വന്നാൽ അത് സമീപ ഗ്രാമങ്ങളുടെ ആവാസ വ്യവസ്ഥയെയും ജനങ്ങളുടെ ജീവിതത്തെയും ഗുരുതരമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി അനുമതി നിഷേധിക്കുന്നുണ്ട്. പിന്നീട് 2014ൽ ഈ പദ്ധതിക്ക് എങ്ങിനെ അനുമതി കിട്ടിയെന്ന് അങ്ങേയ്ക്ക് എളുപ്പത്തിൽ മനസ്സിലാക്കാനാവും… കത്ത് വിവരിക്കുന്നു.

പദ്ധതിയുടെ ആരംഭത്തിൽ തീരശോഷണം ഉണ്ടാകില്ല എന്ന റിപ്പോർട്ടുകൾ അങ്ങ് ചൂണ്ടിക്കാട്ടുമ്പോൾ അതിഭീകരമായ വിധം തീരം കടൽ കവർന്നെടുക്കുന്നുവെന്നത് ഒരു യാഥാർത്ഥ്യമാണ്. അന്ന്, 2015-ൽ സർക്കാർ സമരക്കാരോടു പറഞ്ഞത്, വിഴിഞ്ഞം പോർട്ട് ഒരിക്കലും തീരശോഷണത്തിനു കാരണമാകില്ലെന്നും എന്നെങ്കിലും അത്തരം ഒരു സാഹചര്യമുണ്ടാവുകയാണെങ്കിൽ, 475 കോടി പുനരധിവാസത്തിനായി നൽകാമെന്നുമാണെന്നും, ഇപ്പോൾ, 7 വർഷത്തിനു ശേഷം 20% മാത്രം പോർട്ട് പണി നടന്നപ്പോൾ, വലിയ തീരശോ ഷണം ഈ പ്രദേശത്തു സംഭവിച്ചിരിക്കുന്നു. അതായത്, ശംഖുമുഖം കടപ്പുറം ഉൾപ്പെടെയുള്ള തീരത്തെ 640 ഏക്കർ സ്ഥലം കടലെടുത്തിരിക്കുന്നു; കടലിന്റെ ആവാസവ്യവസ്ഥ തകർന്നിരിക്കുന്നു; അനേകം വീടുകൾ വാസയോഗ്യമല്ലാതായിരിക്കുന്നു. കൺമുമ്പിൽ നടക്കുന്ന ഈ സംഭവങ്ങൾ കണ്ടില്ലെന്ന് നടിക്കാനാവുന്നതെങ്ങനെയെന്നും മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുമ്പോൾ, നീതിയും ന്യായവും, അതിലംഘിക്കപ്പെടുമ്പോൾ മനുഷ്യസ്നേഹികളായവർ അതിർത്തികൾ മറികടന്ന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരത്തിൽ പങ്കുചേരുമെന്നും കത്തിൽ പറയുന്നു.

അങ്ങയുടെ പാർട്ടി ലോകത്തെവിടെയും നീതി നിഷേധങ്ങളുണ്ടാകുമ്പോൾ ഇവിടെ കേരളത്തിൽ സമരം ചെയ്തിട്ടില്ലേയെന്നും, ഇത്തരം ബാലിശമായ വാദങ്ങളല്ല അങ്ങയിൽ നിന്നും പ്രതീക്ഷിക്കുന്നതെന്നും കെ.ആർ.എൽ.സി.സി. മുഖ്യമന്ത്രിക്ക്‌ അയച്ച കത്തിൽ പറയുന്നുണ്ട്.

കത്തിന്റെ പൂർണ്ണരൂപം:

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker