Kerala

ലോഗോസ് ആപ്പ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

ആദ്യ പത്ത് സ്ഥാനം കരസ്തമാക്കിയവർക്ക് സർട്ടിഫിക്കറ്റും ഫലകവും നൽകി...

ജോസ് മാർട്ടിൻ

തിരുവനന്തപുരം: ഈ വർഷത്തെ ലോഗോസ് ആപ്പ് സമ്മാനങ്ങൾ തിരുവനന്തപുരം അതിരൂപത മെത്രാപ്പോലീത്താ തോമസ് നെറ്റോ പിതാവിൽ നിന്നും വിജയികൾ ഏറ്റുവാങ്ങി. തുടർച്ചയായ അഞ്ചാം വർഷവും പുറത്തിറക്കിയ ലോഗോസ് ഗെയിമിലൂടെ പുതുതലമുറയിലുള്ളവർക്ക് അവരുടെ ഭാഷയിലും, നവ മാധ്യമങ്ങളുടെ എല്ലാവിധ സാങ്കേതികവിദ്യകളും വിനിയോഗിച്ചുകൊണ്ടും ദൈവവചനത്തോട് താല്പര്യമുണർത്താനും സാധിച്ചുവെന്നറിയുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് മെത്രാപ്പോലീത്താ പറഞ്ഞു. വെള്ളയമ്പലം ടി.എസ്.എസ്.എസ്. ഹാളിൽ വച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

ലോഗോസ് ക്വിസ്സ് മൊബൈൽ ആപ്പ് മത്സരാർത്ഥികൾ ആവേശത്തോടെയാണ് ഇക്കുറിയും സ്വീകരിച്ചത്. ലോഗോസ് പരീക്ഷയ്ക്കായി കളിച്ചുകൊണ്ട് തയ്യാറെടുത്തവരിൽ നിന്നും കൂടുതൽ പോയിന്റ് നേടിയവരെ വിജയികളായി കഴിഞ്ഞ മാസം 25-നാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരം അതിരൂപതയിലെ പൂന്തുറ ഇടവക അംഗമായ കാൽവിനോ കാർനെറ്റ് ആണ് ഒന്നാം സ്ഥാനം കരസ്തമാക്കിയത്. ശ്രീമതി ഗ്രേസി തോമസ് രണ്ടും, ശ്രീമതി റീജ സി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ആദ്യ പത്ത് സ്ഥാനം കരസ്തമാക്കിയവർക്ക് സർട്ടിഫിക്കറ്റും ഫലകവും നൽകി. കൂടുതൽ പോയിന്റുകൾ കരസ്ഥമാക്കിയ 100 പേർക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഏറ്റവും കൂടുതൽ പേരെ പങ്കെടുപ്പിച്ച പൂന്തുറ ഇടവകക്കും സമ്മാനം നൽകി.

അതിരൂപതയിൽ നിന്നുള്ള പങ്കാളിത്തത്തോടൊപ്പം മറ്റ് രൂപതകളിൽ നിന്നുള്ളവരുടെയും പങ്കാളിത്തം സമ്മാനദാന പരിപാടിക്ക് കൂടുതൽ ഊർജമായെന്ന് സംഘാടകർ അറിയിച്ചു. മറ്റ് രൂപതകളിൽ 2017-മുതല്‍ പുറത്തിറക്കാനാരംഭിച്ച ആപ്പിൽ ഒരോ വർഷവും ആയിരക്കണക്കിനു പേരാണ് ലോകത്തിലെ വിവിധ ഭാഗങ്ങളിലിരുന്ന് മത്സരിച്ചത്. അഞ്ചു ഘട്ടങ്ങളിലായി 1050 ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഇത്തവണ ലോഗോസ് മൊബൈൽ ആപ്പ് പുറത്തിറക്കിയത്. മത്സര പരീക്ഷക്ക് മുമ്പായി മോഡൽ പരീക്ഷയും പരിശീലിക്കാൻ ആപ്പിലൂടെ സഹായകമായെന്ന് മത്സരാർഥികൾ പറഞ്ഞു. നിമിഷങ്ങൾക്കുള്ളിൽ, ആദ്യശ്രമത്തിൽ തന്നെ ഏറ്റവും കൂടുതൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയവർക്കാണ് കൂടുതൽ പോയിന്റ് ലഭിക്കത്തക്ക രീതിയിൽ ഗെയിം ക്രമീകരിച്ചത്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker